17.1 C
New York
Wednesday, March 22, 2023
Home US News നായ്ക്കളുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം

നായ്ക്കളുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം

റിപ്പോർട്ട്:  പി.പി. ചെറിയാൻ

ഹൂസ്റ്റൺ : ഹൂസ്റ്റൺ ഏക്കർ ഹോംസ് ഏരിയയിൽ ബുധനാഴ്ച അയൽവാസിയുടെ നായ്ക്കൾ ആക്രമിച്ചതിനെത്തുടർന്നു അറുപത്തിഒൻപതുകാരന് ദാരുണാന്ധ്യം

അന്റോയിൻ ഡ്രൈവിന്റെയും വെസ്റ്റ് ലിറ്റിൽ യോർക്ക് റോഡിന്റെയും കവലയ്ക്ക് സമീപമുള്ള ഷെറാട്ടൺ ഓക്സ് ഡ്രൈവിലെ ഒരു വീട്ടിൽ പുലർച്ചെ നാല് മണിക്കാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.

വീട്ടുമുറ്റത്ത് ബഹളം കേട്ടപ്പോൾ വീട്ടിനുള്ളിലായിരുന്ന കൊല്ലപെട്ടയാൾ പുറത്ത് വന്നു , തന്റെ നായയെ അയൽവാസിയുടെ നായ്ക്കൾ ആക്രമിക്കുന്നത് കണ്ടതായി പോലീസ് പറഞ്ഞു. സ്വന്തം നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറ്റ് നായ്ക്കൾ ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പോലീസ് വരുന്നതിനുമുമ്പുതന്നെ ഇയാൾ മരിച്ചിരുന്നുവെന്നും നായ്ക്കൾ അയാളുടെ ശരീരം കടിച്ചു കീറി ക്കൊണ്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു.

ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ച നായകളിലൊന്നിനെ വെടിവെചു പരിക്കേല്പിച്ചതായും സ്റ്റാഫോർഡ്ഷയർ ടെറിയർ മിക്സുകളായ എല്ലാ നായ്ക്കളെയും പിടികൂടി അനിമൽ റെസ്ക്യൂ സെന്ററിലേക്ക് കൊണ്ടുപോയതായി പോലീസ് അറിയിച്ചു.

നായ്ക്കൾ എങ്ങനെയാണ് പ്രഘോപിതരായതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.എന്തെങ്കിലും കുറ്റം ചുമത്തുമോ എന്ന് വ്യക്തമല്ല.കൊല്ലപ്പെട്ടയാളുടെ വിശദവിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല

റിപ്പോർട്ട്:  പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഹുയാങ്സാങും ശ്രീബുദ്ധനും ✍ശ്രീകുമാരി ശങ്കരനെല്ലൂർ

സ്വർലോകം. സന്മാർഗ്ഗികളായവരാണ് സ്വർലോകത്തിൽ എത്തുന്നത് .പ്രസിദ്ധ ബുദ്ധമത ഗ്രന്ഥകർത്താവായ ഹുയാങ് സാങ് സ്വർഗ്ഗത്തിന്റെ വിവിധ ഭാഗത്തിലൂടെ സഞ്ചരിക്കുകയാണ് . അമേരിക്ക ജപ്പാൻ ബ്രിട്ടൻ തുടങ്ങിയ പല രാജ്യക്കാരെ കണ്ടു കണ്ട് വരുമ്പോൾഒരു വിജനമായ സ്ഥലത്ത്...

മടുപ്പ് (കവിത) ✍അനിത പൈക്കാട്ട്

ഒറ്റയ്ക്കാവുന്ന തൃസന്ധ്യകളിൽ നോവിന്റെ കടൽ ഇളകി മറിയുന്നു, ചിത്തത്തിൽ പേര് പറയാനാവാത്ത എതോ വിഷാദം കരൾ കൊത്തി പറിക്കുന്നു, കഥ പറയാത്ത ചുമരുകളും ചിരിക്കൊരു മറുചിരി തരാത്ത വീടിന്റെ അകത്തളങ്ങളും... മടുപ്പേറിയ ദിനങ്ങൾ സമ്മാനിക്കുന്ന മനസ്സിന്റെ താളപ്പിഴക്കു അടുക്കളച്ചുമരുകൾ സാക്ഷി, പാത്രങ്ങളുടെ മുഖങ്ങൾ ഒട്ടിയതും പൊട്ടിയതും എന്റെ കളിയാട്ടത്തിന്റെ നേർക്കാഴ്ചകൾ... സ്നേഹിക്കാൻ ആരുമില്ലാത്തവളുടെ ഗദ്ഗദങ്ങൾക്ക് പല്ലിയും പഴുതാരയും മാത്രം സാക്ഷി.. നിന്നെ പ്രണയിച്ച്...

തായദെെവങ്ങളും താ(യ്)വഴിയും. ✍രാജൻ പടുതോൾ

  കുംഭമാസം അവസാനിച്ചു. ഈയാണ്ടിലെ അവസാനത്തെ രണ്ടേകാല്‍ ഞാറ്റുവേലകളടങ്ങുന്ന മീനമാസം തുടങ്ങുകയും ചെയ്തു. മീനമാസം പൂരങ്ങളുടെ മാസമാണ്.വടക്കന്‍കേരളത്തില്‍ മീനത്തിലെ കാര്‍ത്തികനാള്‍ തുടങ്ങി പൂരംനാളുവരെ കാമദേവപൂജയുടെ ഉത്സവം ആണ്. ക്ഷേത്രങ്ങളിലും കാവുകളിലും തറവാട് ഭവനങ്ങളിലുമാണ് പൂരോത്സവങ്ങൾ നടക്കുക....

പാവക്കുട്ടി (കവിത) ✍വൈക

പാവമൊരു പാവക്കുട്ടിപോലിരുന്ന പാലിന്റെ നിറമുള്ള പൗർണ്ണമി പോലെയായിരുന്ന പട്ടിന്റെ മനസ്സുള്ള പെണ്ണവളിന്ന് നിന്നു, പടവെട്ടാനുറച്ചു തന്നെ പലരും കൂടി നിന്ന സഭയിൽ മറുവാക്കോതി ചെമ്മേ പാവമവളഹങ്കാരിയായി മാറി നിമിഷവേഗാൽ പറയാൻ പാടില്ല മറുവാക്കെന്നറിഞ്ഞിട്ടും പറഞ്ഞുവല്ലോ ഇന്നവൾ കാർക്കശ്യത്തോടെ പകൽ വെളിച്ചത്തിൽ അനീതിക്കെതിരെ പലരും കണ്ണടച്ചപ്പോൾ പതറാതെ നിന്നവൾ പൊരുതി നീതിക്കായി പാവക്കുട്ടിപൊലിരുന്നവളുടെ പുതിയ ഭാവം കണ്ട് പേടിച്ചുപോയി മനുഷ്യർ പിന്നിലേക്ക് നീങ്ങി നിന്നു പാപപങ്കിലമായ...
WP2Social Auto Publish Powered By : XYZScripts.com
error: