17.1 C
New York
Wednesday, August 17, 2022
Home US News സ്വവർഗ്ഗ ബന്ധം സൂക്ഷിച്ച സ്ക്കൂൾ കൗൺസിലറെ പിരിച്ചുവിട്ട റോമൻ കാത്തലിക് ആർച്ച് ഡയോസിസിന്റെ തീരുമാനം ശരിവെച്ച്...

സ്വവർഗ്ഗ ബന്ധം സൂക്ഷിച്ച സ്ക്കൂൾ കൗൺസിലറെ പിരിച്ചുവിട്ട റോമൻ കാത്തലിക് ആർച്ച് ഡയോസിസിന്റെ തീരുമാനം ശരിവെച്ച് കോടതി

റിപ്പോർട്ട്: പി.പി. ചെറിയാൻ

 

ഇന്ത്യാനപോലീസ്: ഇൻസ്റ്റിറ്റൂഷ്യൻറെ മോറൽ വാല്യൂസിന് വിരുദ്ധമായ ജീവിത രീതി പിന്തുടർന്ന് വന്നിരുന്ന സ്ക്കൂൾ ഗൈഡൻസ് കൗൺസിലറിനെ പിരിച്ചുവിട്ട നടപടി യു.എസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ സെവൻത്ത് സർക്യൂട്ട് ശരിവെച്ചു. കഴിഞ്ഞ വാരാന്ത്യമായിരുന്നു റിലീജിയസ് ഫ്രീഡമിനു വേണ്ടി നിലനിന്നിരുന്നവരുടെ പ്രതീക്ഷകൾക്കനുസരിച്ചുള്ള വിധി പുറത്തു വന്നത്.

ഇന്ത്യാന പോലീസ് കാത്തലിക് ആർച്ച് ഡയോസിസിന്റെ കീഴിലുള്ള റോൺകാലി ഹൈസ്ക്കൂളിൽ കഴിഞ്ഞ 40 വർഷമായി അസിസ്റ്റന്റ് ബാൻഡ് ഡയറക്ടർ, ന്യൂ ടെസ്റ്റ്മെന്റ് ടീച്ചർ, ഗൈഡൻസ് കൗൺസിലർ തുടങ്ങി നിരവധി തസ്തികളിൽ ജോലി ചെയ്തുവന്നിരുന്ന ലിൻസ്റ്റാർകിയെയാണ് സ്വവർഗ്ഗ ബന്ധം പുലർത്തിയതിന്റെ പേരിൽ പിരിച്ചുവിട്ടത്. ഇത് ലിൻസ്റ്റാർക്കിയുമായി ഉണ്ടാക്കിയ കരാറിന് വിരുദ്ധമാണെന്ന്, കാത്തലിക് മോറൽ ടീച്ചിംഗിന് എതിരാണെന്നുമായിരുന്നു മാനേജ്മെന്റിന്റെ നിലപാട്.

2018 ആഗസ്റ്റിൽ സ്ക്കൂൾ അധികൃതരെ താൻ സ്വവർഗ്ഗ യൂണിയനിലുള്ള വ്യക്തിയാണെന്ന് അറിയിച്ചിരുന്നു. ഇതുവർഷം തോറും പുതുക്കുന്ന കരാറിന് എതിരായിരുന്നു. നിയമപരമായി വിവാഹിതരാകാതെ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നത് ജോലിയിൽ നിന്നും സസ്‌പെന്റ് ചെയ്യുന്നതിനോ, പിരിച്ചുവിടലിനോ കാരണമാകുമെന്ന് ചൂണ്ടികാണിച്ചിരുന്നു.

കാത്തലിക് വിശ്വാസമനുസരിച്ചു വിവാഹമെന്നതു പുരുഷനും സ്ത്രീയും തമ്മിൽ മാത്രമേ ആകാവൂ എന്ന് അനുശാസിക്കുന്നു. അതുകൊണ്ട് ഇവരുടെ കരാർ പുതുക്കുന്നതിന് സ്ക്കൂൾ വിസമ്മതിച്ചു.

ഈ തീരുമാനത്തിനെതിരെ ആർച്ചു ഡയോസിനെ പ്രതിയാക്കി 2019 ജൂലായിൽ കോടതിയിൽ സമർപ്പിച്ച പരാതിയിലാണ് ഈ വിധി ഉണ്ടായിരിക്കുന്നത്. സിവിൽ റൈറ്സിന്റെ ലംഘനമാണിതെന്ന് കൗൺസിലർ ചൂണ്ടികാട്ടിയിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: