17.1 C
New York
Tuesday, October 4, 2022
Home US News ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6 മണിക്ക് നടപ്പാക്കി.

ടെക്സസ്സിൽ ഈ വർഷം നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. 2006 ൽ ഡാളസ് മെക്കിനിയിലെ മോഡൽ ഹോമിൽ മുപ്പതോളം കുത്തുകളേറ്റാണ് സാറാവാക്കൽ(40) കൊല്ലപ്പെട്ടത്. ക്രൂരകുറ്റകൃത്യം നിർവഹിച്ചത്.

വധശിക്ഷ നടപ്പാക്കുന്ന ചേംബറിലെ ഗർണിനൽ കൈകാലുകൾ ബന്ധിച്ച് വധശിക്ഷക്ക് തയ്യാറാകുന്നതിന്   മുമ്പു കോസുള്‍  ടെക്സസ് പ്രിസൻ സിസ്റ്റത്തിനും, തന്റെ ഇതുവരെയുള്ള ജീവിത യാത്രയിൽ തന്നെ സഹായിച്ചവർക്കും, ജീസസ് ക്രൈസ്റ്റിനും നന്ദി പറഞ്ഞതോടൊപ്പം, തന്റെ മരണം കൊണ്ട് മറ്റുള്ളവർക്കു സമാധാനം ലഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചതായി വധശിക്ഷക്ക് ദൃക്സാക്ഷികളായവർ പറഞ്ഞു.

വൈകീട്ടു ആറുമണിയോടെ മാരകമായ വിഷമിശ്രിതം സിരകളിലേക്ക് പ്രവഹിച്ചു തുടങ്ങിയതോടെ നാലഞ്ചു ദീർഘനിശ്വാസമെടുത്തതിനുശേഷം ശരീരം നിശ്ചലമായി. പതിനഞ്ചു മിനിട്ടിനകം മരണം സ്ഥിരീകരിച്ചു.

പ്രതിയുടെ മാതാവ് മകന്റെ വധശിക്ഷ ജനലിലൂടെ നോക്കികൊണ്ടിരുന്നു. മാതാവിനെ നോക്കി മരിക്കുന്നതിനു മുമ്പു അമ്മേ ഞാൻ സ്നേഹിക്കുന്നുവെന്നും ഇയാൾ പ്രതികരിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Facebook Comments

COMMENTS

- Advertisment -

Most Popular

അറിയുന്നില്ലേ.. നീ (കവിത)

എന്നെ അറിയുന്നില്ലേ നീ മകനെ... ഈ അമ്മ ചെയ്തൊരു കുറ്റമെന്ത്? താലാട്ടി, പാലൂട്ടി വളർത്തിയതോ... തലയിലും, താഴത്തും വെക്കാഞ്ഞതോ? അറിയുന്നില്ലേ നീ മകനെ.. കണ്ണാ ഇന്നമ്മ ഒത്തിരി അകലെയല്ലേ... ഓർമ്മയുണ്ടോ നീ വീണതും, മുറിഞ്ഞതും. വാരീയെടുത്തതും ഉമ്മ തന്നതും. ഇഷ്ട്ടങ്ങളെല്ലാം നൽകിയില്ലേ.. നിനക്കു മോഹിച്ച പെണ്ണിനെ മംഗല്യമായ്.. ഈ അമ്മ ചെയ്‌തോരപരാധം എന്തെന്ന്... അറിയുന്നില്ലായമ്മ അറിയുന്നില്ല...

“പെരുവഴിയോരത്ത്” (ചെറുകഥ)

കാരുണ്യ ഭവന്റെ തുറന്നു കിടക്കുന്ന വലിയ ഗെയ്റ്റിലൂടെ ആ സ്ത്രീ സാവധാനം നടന്ന് വന്നൂ. ഓഫീസിനരികിലെ വിസിറ്റിങ്ങ് റൂമിന്റെ വാതിൽക്കലോളം എത്തിനോക്കി. നിരാശയോടെ തിരിയവേയാണ് മേട്രന്റെ ശ്രദ്ധയിൽ അവർ പെട്ടത്. "അതാ അങ്ങോട്ട് കയറിയിരിക്കാം." വിസിറ്റിങ്ങ് റൂമിലേക്ക് കൈ...

‘പഹൽഗാമിലെ കുതിര’ (കഥ) അഡ്വ. അജിത് നാരായണൻ

ഡാൽ തടാകം സ്വച്ഛം, ശാന്തം. ഹൗസ് ബോട്ടിന്റെ സിറ്റ്ഔട്ടിൽ വെറുതെ ഇരിക്കുമ്പോൾ ജയയുടെ കവിൾ തടങ്ങളിൽ സ്മരണകളുടെ സ്നേഹചുംബനങ്ങൾ ഏൽപിച്ചത് ഹിമാലയ സാനുക്കളിൽ നിന്ന് ഉറവ കൊണ്ട കുളിർ കാറ്റ്. അപ്പോൾ മന:സ്സിൽ നിറഞ്ഞത് തന്നെ...

ഓർമയിലേക്കൊരു കണ്ണട (കവിത) ✍ബാലു പൂക്കാട്

കയ്യിലൊരൂന്നു വടിക്കും പിന്നിലൊ രോമൽ ചിരിയും കണ്ണടയും ഓർമയിലുപ്പു കുറുക്കും ചിത്രവു മൊരുതുള വീഴ്ത്തിയ ഹൃത്തടവും ഒക്ടോബറിലൊരു ജന്മം കൊണ്ടു മഹാത്മാവായ ചരിത്രമിതാ. അടിമച്ചങ്ങല പൊട്ടിച്ചൊരു പുതു ലോകം തീർത്ത സഹോദരരേ. ഭൂഗോളത്തിലൊരിന്ത്യ പിറക്കാ - നുയിരുകൊടുത്ത മനീഷികളേ . വെടിയുണ്ടകളുടെയാജ്ഞകൾ തൃണമായ് നേരിട്ടവരുടെ ഗീതികളായ് . പൊങ്ങിയുയർന്നു പറക്കും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: