17.1 C
New York
Thursday, August 18, 2022
Home US News ഡാളസ്സിൽ കോവിഡ് കേസ്സുകൾ വർദ്ധിക്കുന്നു. റിസ്ക് ലവൽ യെല്ലോ

ഡാളസ്സിൽ കോവിഡ് കേസ്സുകൾ വർദ്ധിക്കുന്നു. റിസ്ക് ലവൽ യെല്ലോ

റിപ്പോർട്ട്: പി.പി. ചെറിയാൻ

 

ഡാളസ്: ഡാളസ്സിൽ കോവിഡ് കേസ്സുകൾ വർദ്ധിക്കുന്നു. കഴിഞ്ഞ രണ്ടു ആഴ്ചകളിലായി 20നും 30നും ശതമാനത്തിലധികമാണ് കോവിഡ് കേസ്സുകൾ വർദ്ധിച്ചിരിക്കുന്നത്. അതോടൊപ്പം ആശുപ്രതിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ 36 ശതമാനം വർദ്ധനവുണ്ടായതായി ഡാളസ് കൗണ്ടി പബ്ലിക് ഹെൽത്ത് കമ്മിറ്റി ജഡ്ജി ക്ലെ ജങ്കിൻസിനു അയച്ച കത്തിൽ ചൂണ്ടികാണിക്കുന്നു. BA4, BA5 ഒമിക്രോൺ വേരിയന്റുകളാണ് കൂടുതലും ഇവിടെ സ്ഥിരീകരിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനം വർദ്ധിച്ചതോടെ കൗണ്ടി റിസ്ക്ക് ലവൽ യെല്ലോയായി ഉയർത്തി. വാക്സിനേഷൻ സ്വീകരിക്കാത്തവരിലോ, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചശേഷം ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരിലുമാണ് രോഗ ലക്ഷണങ്ങൾ കാര്യമായി പ്രകടമാക്കുന്നത്. കഴിഞ്ഞ രണ്ടു സീസണുകളിലേതിൽ നിന്നും കുറവ് കേസ്സുകളാണ് ഈ വർഷം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് കൗണ്ടി അധികൃതർ ചൂണ്ടികാട്ടി.

റിസ്ക്ക് ലവൽ ഉയർന്നതോടെ വാക്സിനേഷനും, ബൂസ്റ്റർ ഡോസും സ്വീകരിക്കണമെന്ന് ഡാളസ് കൗണ്ടിയിലെ ജനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

നോർത്ത് ടെക്സസ്സിലെ ഡാളസ്, കോളിൻ, കൗണ്ടികളിലും റിസ്ക്ക് ലവൽ യെല്ലോയാക്കി ഉയർത്തിയപ്പോൾ പാൻഡമിക്ക് റിസ്ക്ക് ലവൽ റെഡ് ആക്കി ഉയർത്തിയിരുന്നു. പാൻഡെമിക്കിൽ നിന്നും രക്ഷപ്പെട്ടു എന്നു കരുതിയിരുന്ന സന്ദർഭത്തിലാണ് വീണ്ടും കോവിഡിന്റെ രംഗപ്രവേശനം.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: