17.1 C
New York
Thursday, August 18, 2022
Home US News ഗർഭചിദ്രത്തിനെതിരെ കർശന നിയന്ത്രണങ്ങൾ വേണമെന്ന് 72% വോട്ടർമാർ

ഗർഭചിദ്രത്തിനെതിരെ കർശന നിയന്ത്രണങ്ങൾ വേണമെന്ന് 72% വോട്ടർമാർ

റിപ്പോർട്ട്: പി.പി. ചെറിയാൻ

ന്യൂയോർക്ക് : അമേരിക്കയിലെ 55 ശതമാനം പേർ റൊ.വി.വേഡ് ഭരണഘടനാവകാശമാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ സർവേയിൽ പങ്കെടുത്ത 72 ശതമാനം പേർ 15 ആഴ്ചയിൽ കുറവുള്ള ഗർഭസ്ഥശിശുക്കളെപോലും നശിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടതായി ഈയ്യിടെ പ്രസിദ്ധീകരിച്ച സർവേയിൽ ചൂണ്ടികാണിക്കുന്നു. ജൂൺ 28, 29 തിയ്യതികളിൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ അമേരിക്കൻ പൊളിറ്റിക്കൽ സ്റ്റഡീസ് റജിസ്റ്റർ ചെയ്ത വോട്ടർമാർക്കിടയിൽ നടത്തിയ സർവേയിലാണ് ഈ വിവരങ്ങൾ ഉൾകൊള്ളുന്നത്. റോ.വി.വേഡിനെ കുറിച്ചു സുപ്രീം കോടതിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുണ്ടോ, സംസ്ഥാനങ്ങൾക്ക് ഗർഭഛിദ്രത്തിനുള്ള അവകാശം എത്ര ആഴ്ച പ്രായ കുട്ടികൾക്ക് വരെ നൽകാം. തുടങ്ങിയ ചോദ്യങ്ങൾക്കാണ് സർവേയിൽ പങ്കെടുക്കുന്നവർ മറുപടി നൽകേണ്ടിയിരുന്നത്. 69 ശതമാനം ഡമോക്രാറ്റ്സ്, 37 ശതമാനം റിപ്പബ്ലിക്കൻസും, 60 ശതമാനം സ്വതന്ത്രരും റൊ.വി.വേഡ് നീക്കം ചെയ്തതിനെ എതിർത്തിരുന്നു.

നവംബറിൽ നടക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പിൽ സുപ്രീം കോടതി ഗർഭചിദ്രത്തിനെതിരെ സ്വീകരിച്ച നിലപാട് സ്വാധീനം ചെലുത്തുമോ എന്ന ചോദ്യത്തിന് സർവ്വെയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും ‘ഇല്ല’ എന്നാണ് മറുപടി നൽകിയിരിക്കുന്നത്. അമേരിക്കൻ സാമ്പത്തിക സ്ഥിതിയെ കുറിച്ചു അമേരിക്കയുടെ പോക്ക് തെറ്റായദിശയിലാണെന്ന് 71 പേർ അഭിപ്രായപ്പെട്ടു. തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണെന്ന് സർവ്വെയിൽ പങ്കെടുത്ത 64 ശതമാനം പേർ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: