17.1 C
New York
Thursday, August 18, 2022
Home US News റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും കാലുമാറിയ ജോയ് ഹൊപിസ്റ്റർ ഒക്കലഹോമാ ഡെമോക്രാറ്റിക്ക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥി

റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും കാലുമാറിയ ജോയ് ഹൊപിസ്റ്റർ ഒക്കലഹോമാ ഡെമോക്രാറ്റിക്ക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥി

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഒക്കലഹോമ: ഒക്കലഹോമ ഗവർണ്ണർ പ്രൈമറി തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിയിൽ നിന്നും മത്സരിച്ച ഒക്കലഹോമ പബ്ലിക്ക് എഡുക്കേഷൻ സൂപ്രണ്ട് ജോയ് ഹോപ് മിസ്റ്റർക്ക് തിളക്കമാർന്ന വിജയം, – തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് റിപ്പബ്ലിക്കൻ പാർട്ടി വിട്ടു ഡമോക്രാറ്റിക് പാർട്ടിയിൽ ഇവർ ചേർന്നത്.

ജോയ് ഹോപ് മിസ്റ്ററുടെ എതിരാളിയും, ദീർഘകാല പ്രോഗ്രസ്സീവ് ആക്റ്റിവിസ്റ്റുമായ തോണി ജോൺസനെ പോൾ ചെയ്ത വോട്ടുകളിൽ 60 ശതമാനവും നേടിയാണ് പരാജയപ്പെടുത്തിയത്.

നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ നിലവിലുള്ള ഗവർണ്ണർ (റിപ്പബ്ലിക്കർ) കെവിൻ സ്റ്റിറ്റിനെയാണ് ഹോപ് മിസ്റ്റർ നേരിടുക. റിപ്പബ്ലിക്കർ പ്രൈമറിയിൽ കെവിൻ സ്റ്റിറ്റ് ഒക്കലഹോമ ഡിപ്പാർട്ട്മെന്റ് ഓഫ് വെറ്ററൻസ് അഫയേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോയൻ കിന്റസ്റ്റൽ ഉൾപ്പെടെ മൂന്നുപേരെ അനായാസം പരാജപ്പെടുത്തിയാണ് വിജയിച്ചത്.

ഒക്കലഹോമയിലെ രണ്ടു ശക്തരായ നേതാക്കളാണ് നവംബറിൽ ഗവർണ്ണർ മത്സരത്തിൽ ഏറ്റുമുട്ടുന്നത്.

റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും അവസാന നിമിഷം കാലുമാറി ഡമോക്രാറ്റിക്കിൽ പാർട്ടിയുടെ ഗവർണ്ണർ സ്ഥാനാർഥിയായ ഹോപ് മിസ്റ്റർ നിലവിലുള്ള ഗവർണ്ണർ കെവിൻ സ്റ്റിറ്റിന് ഭീഷിണിയുയർത്തുമോ എന്നറിയണമെങ്കിൽ വോട്ടെണ്ണൽ വരെ കാത്തിരിക്കേണ്ടിവരും.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: