17.1 C
New York
Thursday, August 18, 2022
Home US News എട്ടുവയസ്സുകാരന്റെ തോക്കിൽ നിന്നും വെടിയേറ്റു ഒരു വയസുകാരിക്ക് ദാരുണാന്ത്യം. രണ്ടു വയസ്സുകാരിക്ക് ഗുരുതര പരിക്ക്. പിതാവ്...

എട്ടുവയസ്സുകാരന്റെ തോക്കിൽ നിന്നും വെടിയേറ്റു ഒരു വയസുകാരിക്ക് ദാരുണാന്ത്യം. രണ്ടു വയസ്സുകാരിക്ക് ഗുരുതര പരിക്ക്. പിതാവ് അറസ്റ്റിൽ

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഫ്ളോറിഡാ : തോക്കെടുത്തു കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ എട്ടുവയസ്സുകാരന്റെ തോക്കിൽ നിന്നും വെടിയേറ്റു ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം. രണ്ടു വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റുവെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ഈ സംഭവത്തിൽ കുട്ടികളുടെ മാതാവിന്റെ ബോയ്ഫ്രണ്ടിനെ പോലീസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ വാരാന്ത്യം ഫ്ളോറിഡാ പെൻസകോളയിലെ ഹോട്ടലിൽ വെച്ചായിരുന്നു സംഭവമെന്ന് ജൂൺ 27ന് പോലീസ് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കുട്ടികളുടെ മാതാവും ബോയ്ഫ്രണ്ടും റൂമിൽ കിടന്നുറങ്ങുന്നതിനിടയിലാണ് എട്ടുവയസ്സുകാരന് റൂമിലെ ക്ലോസ്റ്റിൽ സൂക്ഷിച്ചിരുന്ന തോക്ക് ലഭിച്ചത്. പിതാവ് എവിടെയാണ് തോക്ക് വെച്ചിരുന്നതെന്ന് കുട്ടിക്കറിയാമെന്നാണ് പോലീസ് വെളിപ്പെടുത്തിയത്.

സംഭവം അറിഞ്ഞു പോലീസ് എത്തുന്നതിനു മുമ്പ് പിതാവായ റോഡ്രിക്ക് സ്വയ്ൻ റാണ്ടൽ (45) തോക്കും, മുറിയിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്നും അവിടെനിന്നും മാറ്റിയതായി പോലീസ് കണ്ടെത്തിയിരുന്നു.

ഫയർ ആം കൈവശം വെച്ചതിനും, തെളിവുകൾ നശിപ്പിക്കുവാൻ ശ്രമിച്ചതിനും, തോക്കു സുരക്ഷിത സ്ഥാനത്ത് വെക്കാതിരിക്കുന്നതിനുമാണ് റോഡ്രിക്കിനെതിരെ പോലീസ് കേസ്സെടുത്തിരിക്കുന്നത്. അറസ്റ്റു ചെയ്ത പ്രതിയെ എസ്ക്കംബിയ കൗണ്ടി ജയിലിൽ അടച്ചു. ഒരു വയസ്സുകാരന്റെ ശരീരത്തിൽ കൂടി കടന്ന ബുളറ്റ് രണ്ടു വയസ്സുകാരിയുടെ ശരീരത്തിൽ തറക്കുകയായിരുന്നു. രണ്ടുവയസ്സുകാരിയുടെ ഇരട്ട സഹോദരി അവിടെ ഉണ്ടായിരുന്നുവെങ്കിലും പരിക്കില്ല. അറസ്റ്റു ചെയ്ത പ്രതിക്ക് 41000 ഡോളർ ജാമ്യം അനുവദിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: