17.1 C
New York
Thursday, August 18, 2022
Home US News ചൂടേറ്റ് മരിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 51 കവിഞ്ഞു.

ചൂടേറ്റ് മരിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 51 കവിഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

 

സാൻ അന്റോണിയോ(ടെക്സസ്) സാൻ അന്റോണിയായിൽ   സെമി ട്രക്കിൽ നിന്നും കണ്ടെത്തിയ മരിച്ചവരുടെ എണ്ണം 51 ആയെന്ന് ബെക്സർ കൗണ്ടി കമ്മീഷ്ണർ റെബേക്ക കെ ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 34 പേരെ തിരിച്ചറിഞ്ഞതായും ഇന്ന് പറഞ്ഞു.

ട്രക്കിലുണ്ടായിരുന്ന കൂടുതൽ പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ സംഭവത്തിൽ മൂന്നു പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് സാൻ അന്റോണിയോ റെയിൽവേ ട്രാക്കിന് സമീപമാണ് നിർത്തിയിട്ടിരുന്ന ട്രക്ക് അവിടെയുണ്ടായിരുന്ന ഒരാളുടെ ശ്രദ്ധയിൽപ്പെട്ടത്. ട്രക്കിൽ നിന്നും നിലവിളിയും കേട്ടിരുന്നതായി ഇയാൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസ് ട്രക്കിന്റെ പുറകുവശത്തെ ഡോർ പാതി തുറന്ന നിലയിലായിരുന്നു. ട്രക്കിനകത്തു ഇത്രയും പേർ മരിക്കുന്നത് ആദ്യമാണ്.

മെക്സിക്കൊ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും അനധികൃതമായി ആളുകളെ ട്രക്കിൽ കയറ്റി കൊണ്ടുവന്നതാണെന്നാണ് പ്രഥമ റിപ്പോർട്ടുകൾ നൽകുന്ന സൂചന.

മരിച്ചവരിൽ 39 പുരുഷന്മാരും, 12 സ്ത്രീകളും ഉൾപ്പെടുന്നു. നാലുകുട്ടികൾ ഉൾപ്പെടെ പതിനാറു പേരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സാൻ അന്റോണിയോ ഫയർ മർഷൽ ചാൾസ് ഹൂസ് പറഞ്ഞു.

തിങ്കളാഴ്ച 101 ഡിഗ്രി താപനിലയാണ് സംഭവ സ്ഥലത്തു രേഖപ്പെടുത്തിയിരുന്നത്. കഠിന സൂര്യതാപവും, ആവശ്യമായ ജലവും ലഭിക്കാത്തതായിരിക്കാം മരണകാരണമെന്ന് ഹോംലാന്റ് സെക്യൂരിറ്റി അധികൃതർ പറഞ്ഞു. സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതിർത്തിയിൽ ആവശ്യമായ പരിശോധന നടത്താത്തതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും, ഇതിന് ബൈഡൻ ഗവൺമെന്റ് ഉത്തരവാദിയാണെന്നും ടെക്സസ് ഗവർണ്ണർ ഗ്രേഗ് ഏബട്ട് ആരോപിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: