17.1 C
New York
Thursday, August 11, 2022
Home US News സുപ്രീം കോടതി സ്വവർഗ്ഗ വിവാഹത്തിനെതിരെ നീങ്ങാമെന്ന് മുന്നറിയിപ്പുമായി കമലാഹാരിസ്

സുപ്രീം കോടതി സ്വവർഗ്ഗ വിവാഹത്തിനെതിരെ നീങ്ങാമെന്ന് മുന്നറിയിപ്പുമായി കമലാഹാരിസ്

റിപ്പോർട്ട്: പി.പി. ചെറിയാൻ

 

വാഷിംഗ്ടൺ ഡി.സി: അരനൂറ്റാണ്ടിലധികമായി അമേരിക്കൻ ജനത ഭരണഘടനാ വിധേയമായി നടത്തിയിരുന്ന ഗർഭഛിദ്രം, കഴിഞ്ഞ വെള്ളിയാഴ്ച മുതൽ സുപ്രീം കോടതി നീക്കം ചെയ്തത്, മറ്റു പല ഭരണഘടനാവകാശങ്ങളും എടുത്തുമാറ്റുന്നതിനുള്ള മുന്നറിയിപ്പായിരിക്കാമെന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാഹാരിസ്. അമേരിക്കൻ മാധ്യമത്തിന് ജൂൺ 27ന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

ഗർഭഛിദ്രം ഭരണഘടനാ വിധേയമാക്കിയിരുന്ന റൊ.വി.വെയ്ഡ് നിയമം നീക്കം ചെയ്ത കൺസർവേറ്റീവ് അസ്സോസിയേറ്റ് ജസ്റ്റിസ് കാരൻസ് തോമസ് ഈയ്യിടെ നടത്തിയ പ്രസ്താവന അതിന്റെ സൂചനയാണെന്ന് കമല കൂട്ടിച്ചേർത്തു. ഗർഭഛിദ്ര നിയമത്തിന് സമാനമായ സ്വവർഗ വിവാഹം പോലുള്ള നിയമങ്ങളെ കുറിച്ചു പുനർചിന്തനം വേണ്ടിവരുമെന്നാണ് ക്ലാരൻസ് പറയുന്നത്.

സുപ്രീം കോടതി വിധി വന്ന ഉടനെ തന്നെ അമേരിക്കയിലെ 13 സംസ്ഥാനങ്ങളാണ് ഗർഭഛിദ്രം തടഞ്ഞുകൊണ്ടുള്ള നിയമനിർമ്മാണത്തിനുള്ള ഉത്തരവിറക്കിയത്.

രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റ് എന്ന പദവി അലങ്കരിക്കുന്ന കമലാഹാരിസ് ഈ വർഷം നവംബറിൽ നടക്കുന്ന മിഡ് ടേം ഇലക്ഷനിൽ ഈ വിഷയം ചർച്ചക്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കമല ഹാരിസ് ഗർഭഛിദ്രാവകാശത്തിന് വേണ്ടി ശബ്ദം ഉയർത്തിയിരുന്ന വ്യക്തിയായിരുന്നു. സുപ്രീം കോടതി ഗർഭഛിദ്രാവകാശത്തിന് അനുമതി നിഷേധിച്ചുകൊണ്ടു പുറത്തിറക്കിയ ഉത്തരവ് തന്നെ ഞെട്ടിച്ചതായി കമലാ ഹാരിസ് പറഞ്ഞു. സ്ത്രീകൾ അനുഭവിച്ചു വന്നിരുന്ന അവകാശത്തിന്മേലാണ് സുപ്രീംകോടതി കൈവെച്ചിരിക്കുന്നതെന്ന് പറയുന്നതിനും കമലാഹാരിസ് മടിച്ചില്ല.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: