17.1 C
New York
Thursday, August 18, 2022
Home US News സുപ്രീം കോടതി വിധിക്കെതിരെ ഡാളസ്സിൽ രണ്ടാം ദിനവും വൻ പ്രതിഷേധം

സുപ്രീം കോടതി വിധിക്കെതിരെ ഡാളസ്സിൽ രണ്ടാം ദിനവും വൻ പ്രതിഷേധം

റിപ്പോർട്ട്: പി.പി. ചെറിയാൻ

 

ഡാളസ്സ്: അരനൂറ്റാണ്ടായി അമേരിക്കൻ ജനതയ്ക്ക് ഭരണഘടന നൽകിയിരുന്ന ഗർഭഛിദ്ര അവകാശം സുപ്രീം കോടതി എടുത്തുമാറ്റിയതിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടന്നുവരുന്ന പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി ഡാളസ്സിലും രണ്ടാം ദിനം നൂറു കണക്കിന് ഗർഭഛിദ്രാനുകൂലികൾ പങ്കെടുത്ത വൻ പ്രകടനം സംഘടിപിച്ചു.

ശനിയാഴ്ച രാവിലെ ഡാളസ്സ് ഡൗൺ വെയ്ൽ സ്ട്രീറ്റ് ഗാർഡനിൽ നാനൂറോളം പേർ പൊരിവെയില് പോലും അവഗണിച്ച് പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധം അറിയിച്ചു.

ടെക്സസ് സംസ്ഥാനത്ത് സുപ്രീം കോടതിവിധി വരും മുമ്പുതന്നെ ഗർഭഛിദ്രം പൂർണ്ണമായും നിരോധിച്ചിരുന്നു. അതോടൊപ്പം ഗർഭഛിദ്ര ക്ളിനിക്കുകൾ അടച്ചു പൂട്ടുകയും ചെയ്തിരുന്നു. ജൂൺ ആദ്യവാരം ടെക്സസ് ഗവർണർ. ഒപ്പുവച്ച ഗർഭനിരോധന നിയമത്തിൽ ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുകയോ ഗർഭഛിദ്രം നടത്തുകയോ ചെയ്യുന്നവർക്ക് 100,000 ഡോളർ വരെ പിഴ ചുമത്തുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരുന്നു.

ഡാളസ്സിലെ പ്രകടനത്തിൽ പങ്കെടുത്തവർ ഗവർണർ ഗേഗ് ഏബട്ടിനെ വോട്ടു ചെയ്ത് പുറത്താക്കണമെന്നും ബെറ്റോ റൂർക്കയെ ഗവർണറായി തിരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടു. ഓരോരുത്തരുടെയും ശരീരത്തിൽ എന്തു ചെയ്യണമെന്ന അവകാശം അവരിൽ നിക്ഷിപ്തമാണെന്നും ഗർഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്നും ടെക്സസ്സ് ഡെമോക്രാറ്റിക് ഗവർണർ സ്ഥാനാർത്ഥി സുപ്രീം കോടതി വിധി വന്ന വെള്ളിയാഴ ട്വീറ്റ് ചെയ്തിരുന്നു. ഡാളസ് കൗണ്ടി ഡെമോക്രാറ്റിക്ക് ചെയർപേഴ്സൺ ക്രിസ്റ്റി നോബിൾ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: