ന്യൂ ഹാംപ് ഷെയർ : 2024 ൽ നടക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപിനെക്കാൾ ഇഷ്ടപ്പെടുന്നത് ഫ്ലോറിഡാ ഗവർണർ റോൺ ഡി സാന്റീസിനെയാണെന്ന് ബുധനാഴ്ച പുറത്തുവിട്ട യൂണിവേഴ്സിറ്റി ഓഫ് ന്യൂ ഹാംപ്ഷെയർ സർവ്വെയിൽ ചൂണ്ടികാണിക്കുന്നു
സർവ്വേയിൽ പങ്കെടുത്തവരിൽ 39 ശതമാനം പേർ ഫ്ലോറിഡയിലെ ഗവർണർ റോൺ ഡി സാന്റിസിനെ പിന്തുണച്ചപ്പോൾ 37 ശതമാനമാണ് ട്രംപിനെ പിന്തുണച്ചത് .
പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രൈമറി കഴിഞ്ഞ നൂറ്റാണ്ടുകളായി ആദ്യം നടക്കുന്ന ഗ്രാന്റ് സംസ്ഥാനമെന്ന് അറിയപ്പെടുന്ന ന്യൂ ഹാംപ്ഷെയറിലാണ് ആദ്യ പൊതുജന സർവേ സംഘടിപ്പിച്ചത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു .
മുൻ വൈസ് പ്രസിഡന്റിനെ പിന്തുണച്ചത് 9 ശതമാനം പേർ മാത്രമാണ്. മുൻ സൗത്ത് കരോളിനാ ഗവർണറും യു.എൻ അംബാസിഡറുമായിരുന്ന നിക്കി ഹേലിക്ക് 6 ശതമാനം മാത്രമാണ് ലഭിച്ചത്.
റിപ്പബ്ലിക്കൻ വോട്ടർമാരിൽ ഡി സാന്റിസിനുള്ള പിന്തുണ വർദ്ധിച്ചു വരുന്നതായിട്ടാണ് ഈയ്യിടെ നടന്ന അഭിപ്രായ സർവ്വേകൾ നൽകുന്ന സൂചന .
2024 ലെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ഫ്ലോറിഡാ ഗവർണർ വരുമെന്നത് ഇപ്പോൾ പ്രവചിക്കാനാവില്ല, ബൈഡന്റെ ഭരണത്തിൽ അമേരിക്കൻ ജനതയുടെ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ട്രംപിന് ഒരു തവണ കൂടി അവസരം ലഭിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടി വരും .
റിപ്പോർട്ട്: പി.പി. ചെറിയാൻ