17.1 C
New York
Friday, July 1, 2022
Home US News എൻ.എഫ്.എൽ താരം ജെയ്‌ലൻ ഫെർഗൂസൺ അന്തരിച്ചു

എൻ.എഫ്.എൽ താരം ജെയ്‌ലൻ ഫെർഗൂസൺ അന്തരിച്ചു

റിപ്പോർട്ട്: പി.പി. ചെറിയാൻ

 

ബാൾട്ടിമോർ – റാവൻസ് ഔട്ട് സൈസ് ലെയ്ൻ ബാക്കർ ജെയ്‌ലൻ ഫെർഗൂസൺ (26) അന്തരിച്ചു. ജൂൺ 23 ബുധനാഴ്ചയാണ് ജെയ്‌ലന്റെ മരണം റാവൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഹാർവുഡ് ഇൻചെസ്റ്റർ അവന്യുവിലുള്ള വസതിയിൽ അബോധാവസ്ഥയിൽ ആയിരുന്ന ജെയ്‌നെ കണ്ടെത്തിയത് . ജെയ്‌ന്റെ മരണത്തിൽ ദുരൂഹതയൊന്നും ഇല്ലെന്നും ഓർവർഡോസ് ആയിരിക്കും മരണ കാരണമെന്നും ബാൾട്ടിമോർ പോലീസ് അറിയിച്ചു. മെഡിക്കൽ എക്സാമിനർ മരണകാരണം ഔദ്യോഗികമായി അറിയിക്കുമെന്നും അധികൃതർ അറിയിച്ചു. അമേരിക്കൻ ഫുട്ബോളിൽ ഉദിച്ചുയർന്നു കൊണ്ടിരുന്ന താരമായിരുന്നു. മൂന്നുമക്കളുടെ പിതാവായിരുന്നു ജെയ്ൻ. ബുധനാഴ്ച ഉച്ചയോടെ തന്നെ റാവൻസിലെ കളിക്കാർ ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

1995 ഡിസംബർ 14 ന് ലൂസിയാനയിലായിരുന്നു ജനനം . വെസ്റ്റ് ഫെലിസിയാന ഹൈസ്കൂൾ, ലൂസിയാന ടെൽ എന്നിവടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. ബാൾട്ടിമോർ റാവൻസിൽ 2019 മുതൽ 2022 വരെ അംഗമായിരുന്നു .

ഒരു മകനും രണ്ടു പെൺമക്കളും ഭാര്യ ഡോണി സ്മിത്തും ഉൾപ്പെടുന്നതാണ് കുടുംബം.

എൻ.എഫ്.എല്ലിലെ മറ്റൊരു പ്രമുഖ കളിക്കാരൻ ഡ്വെയ്ൻ ഹാസ്കാൻസ് (24) ഏപ്രിൽ മാസവും, മാറിയോൺ ബാർബർ (38) ജൂണിലും ജെഫ് ഗ്ലാഡിനി (25) മെയ് മാസവും അന്തരിച്ചിരുന്നു

റിപ്പോർട്ട്: പി.പി. ചെറിയാൻ

Facebook Comments

COMMENTS

- Advertisment -

Most Popular

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: