നേപ്പിൾസ് ഫ്ളോറിഡാ): ഫ്ളോറിഡായിൽ പൈതോണിനെകുറിച്ചു ഗവേഷണം നടത്തുന്നവർ പതിനെട്ട് അടിയോളം വലിപ്പവും 215 പൗണ്ട് തൂക്കവുമുള്ള പതോ പിടികൂടി.
ഫ്ളോറിഡായിൽ ഇതുവരെ പിടികൂടിയിട്ടുള്ള പൈതോണുകളിൽ വെച്ചു ഏറ്റവും വലിയതാണിത്.
എവർഗ്ലോയ്ഡ്ൽ നിന്നാണ് ഇതിനെ പിടികൂടിയത്. ഇതിനു മുമ്പു പിടികൂടിയ പൈതോണിനു ഈ പൈതോണിനേക്കാൾ 30 പൗണ്ടു തൂക്കം കുറവായിരുന്നു. സാധാരണ ഫ്ളോറിഡായിൽ പിടികൂടുന്ന പൗതോണിന് ആറു മുതൽ 10 അടിവരെയാണ് വലിപ്പം.
പൈതോണിന് 20 അടിവരെ നീളം ഉണ്ടാകുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
സൗത്ത് ഏഷ്യയിൽ കൂടുതൽ കണ്ടുവരുന്ന ഇത്തരം പൈതോണിനെ 1970ലാണ് ഫ്ളോറിഡായിൽ
ആദ്യമായി കണ്ടുതുടങ്ങിയത്. 2000 മുതൽ ഇതുവരെ ഫ്ളോറിഡാ ഫിഷ് ആന്റ് വൈൽഡ് ലൈഫ് 15,000 പൈതോണുകളെ കൊല്ലുകയോ, നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്.
എവർഗ്ലോയ്ഡ് പൈതോൺ ഹണ്ടിസ് സീസണിൽ ഇതിനെ പിടികൂടുന്നവർക്ക് പ്രതിഫലവും നൽകുന്നുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ