ഇരമ്പുന്ന കടലിനേയും കരയേയും സാക്ഷിയാക്കി സ്ഥിതി ചെയ്യുന്ന ഉരു പുണ്യ കാവ് ക്ഷേത്രം കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് മൂടാടിയിലാണ്.
പരശുരാമനാൽ പ്രതിഷ്ഠിതമായ 108 ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നാണ് ഉരു പുണ്യ കാവ് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം. കുന്നിൻ ചരിവിൽ ‘ഓം ‘ എന്ന അക്ഷരരൂപത്തിലുള്ള അറബിക്കടലിന്റെ തീരത്ത് സാക്ഷ്യം വഹിക്കുന്ന ഒരു ക്ഷേത്രമാണിത്.
കടലാക്രമണത്തിൽ നിന്നും തന്റെ പ്രദേശത്തെ രക്ഷിക്കാൻ പരശുരാമൻ ശ്രീ ജലദുർഗ്ഗയെ പ്രധാന പ്രതിഷ്ഠയായി നിർമ്മിച്ച ഈ ക്ഷേത്രം മൂന്ന് പേരുകളിൽ അറിയപ്പെടുന്നു. ഒരു പുണ്യ കാവ്, ഉരു പുണ്യകാവ് , ഗുരു പുണ്യകാവ്.
പഞ്ചകോടി തീർത്ഥം ഒഴുകിയെത്തുന്ന അഞ്ച് തീർത്ഥ കുളങ്ങൾ ക്ഷേത്ര പരിസരത്ത് കാണാം. അത്തരത്തിലുള്ള ഒരു കുളം ക്ഷേത്രത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു
ഈ തീർത്ഥ കുളത്തിലെ ജലം ഇവിടുത്തെ പൂജാദി കർമ്മങ്ങൾക്ക് ഉപയോഗിക്കുന്നു. പാറമുകളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ഒരടി കുഴിച്ചാൽ
നീരുറവകൾ കാണുന്നു എന്നത് അത്ഭുതാവഹമായ ഒരു പ്രത്യേകതയാണ്.
പിതൃദർപ്പണത്തിന് വിശേഷപ്പെട്ടതാണ് ഈ ക്ഷേത്രം. മരണാനന്തര ചടങ്ങുകൾക്കായി (16അടിയന്തിരം, 41അടിയന്തിരം ) ബലിയിടാൻ ധാരാളം പേർ എത്തിച്ചേരുന്നു. ഒപ്പം തന്നെ കുംഭം , കർക്കിടകം, തുലാം എന്നീ വാവുകളിൽ ബലിയർപ്പിക്കുന്നതിനായി ആയിരങ്ങൾ ഇവിടെത്തിച്ചേരുന്നു.
ലക്ഷ്മി, വിദ്യാ സ്വരൂപിണി , അന്നപൂർണ്ണേശ്വരി എന്നീ മൂന്നും കൂടിയ പ്രതിഷ്ഠ എന്ന സങ്കല്പവും ഒരു പുണ്യ കാവിൽ നിലനിൽക്കുന്നുണ്ട്, ജല ദുർഗ്ഗയാണ് പ്രധാന പ്രതിഷ്ഠയെങ്കിലും. അയ്യപ്പനും, ഗണപതിയുമാണ് ഇവിടുത്തെ ഉപദേവതകൾ. ചുറ്റമ്പലത്തിനകത്തു കന്നിമൂലയിൽ കിഴക്ക് മുഖമായി ഗണപതി പ്രതിഷ്ഠയും, ചുറ്റമ്പലത്തിന് പുറത്തെ പടിഞ്ഞാറ് മുഖമായ ശ്രീകോവിലിൽ അയ്യപ്പ പ്രതിഷ്ഠയും കാണാം.
ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ് ശക്തമായ കടൽ ക്ഷോഭമുണ്ടായാലും ക്ഷേത്ര കോണികൾവരെ മാത്രമേ തിരമാലകൾ എത്തുകയുള്ളൂ. മറ്റൊന്ന് അതിശക്തമായ കാറ്റിലും ശ്രീകോവിലിലെ വിളക്കുകൾ അണയാറില്ല.
വൃശ്ചിക മാസത്തിലെ കാർത്തിക നാളിലാണ് ഏഴു ദിവസം നീണ്ടുനിൽക്കുന്ന ജലദുർഗ്ഗയുടെ തിരുവുത്സവം നടക്കുന്നത്. ലളിതമായ ഉത്സവ ചടങ്ങു കൾ സംഘടിപ്പിക്കുന്ന ഈ ക്ഷേത്രോത്സവത്തിൽ വെടിക്കെട്ട് നിഷിദ്ധമാണ്.
ജിഷ ദിലീപ്, ഡൽഹി✍
പുതിയ അറിവുകൾ 👍❤️
അഭിനന്ദനങ്ങൾ 💕💕💕