ഉണരുണരൂ പെൺമനസേ നീയീ
ഉഷസ്സുകൾക്കൊപ്പമുദിച്ചുയരൂ ..
പഴമയുടെ പടികൾ ചവിട്ടിക്കശക്കി നാം
പുതുപടവുകൾ കെട്ടിപ്പടുക്കുവോരല്ലയോ .
ഗാന്ധാരിയൂർമ്മിള പാഞ്ചാലിയെയും പോൽ
നാവില്ലാപെണ്ണുങ്ങളല്ല നമ്മൾ .
കാലം മാറ്റിയെടുത്തവർ നമ്മളെയീക്കാലത്തും
കാൽപ്പന്തുപോലെ തട്ടിക്കളിക്കേണ്ടവരല്ല .
പൊട്ടുന്ന ചോരയിൽ , പിന്നിലെ കുത്തലിൽ
പൊട്ടിത്തകർന്നു കരയേണ്ടവരല്ല നാം .
ഉപ്പിട്ടു വെച്ചോരു കറിയല്ല നമ്മളെന്നു
ഉപ്പു നോക്കാൻ വരുന്നോരോടു വിളമ്പണം
നീറ്റലുകൾ , പേറ്റുനോവെത്രയോ ആറ്റിയോർ
നീതിയ്ക്കും വേണ്ടിയാണിന്നും അലയതും .
ഇരയല്ല , ഇരുജീവനെ ഒന്നായി പേറിയേർ ,
ഇരുളിലും അഗ്നിച്ചിറകുവീശുവോരാകണം .
നേടണം വിദ്യ , വിവേകശാലിയായ് മാറണം
നേരായി നിവർന്നങ്ങു നിൽക്കാൻപഠിക്കണം .
അഴകായ് , അഗ്നിയായ് ആളാൻ കഴിയണം
അവനിയിലൊരു കൊച്ചു മാലാഖയാകണം .
ഉണരണം പെണ്ണേ ! നീ പൊരുതണം പെണ്ണേ നീ
പൊരുതിജയിച്ചതാം കഥകളെയുള്ളിന്നും .
ആഴമുള്ളോരു കവിതായാണെന്നും സ്ത്രീ ..
സ്ത്രീ ശാക്തീകരണവും പെണ്ണേ വിജയമന്ത്രം ..
അമ്പിളി പ്രകാശ്, ഹ്യൂസ്റ്റൺ✍