17.1 C
New York
Wednesday, August 17, 2022
Home US News യുഎസ് കോൺഗ്രസ് അംഗം ഉൾപ്പടെ നാലു പേർ കാർ അപകടത്തിൽ മരിച്ചു

യുഎസ് കോൺഗ്രസ് അംഗം ഉൾപ്പടെ നാലു പേർ കാർ അപകടത്തിൽ മരിച്ചു

റിപ്പോർട്ട്: പി.പി. ചെറിയാൻ

നപ്പാനി (ഇന്ത്യാന): ഇന്ത്യാനയിൽ നിന്നുള്ള യു.എസ് കോൺഗ്രസ് അംഗം (റിപ്പബ്ലിക്കൻ) ജാക്കി പലോർസ്കി (58) ഉൾപ്പടെ നാലു പേർ ബുധനാഴ്ച (ഓഗസ്റ്റ് 3) പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതായി എൽക്കാർട്ട് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

എസ്.യു.വിയിൽ സഞ്ചരിച്ചിരുന്ന ജാക്കിയും, ഇവരുടെ കമ്യൂണിക്കേഷൻ ഡയറക്ടർ എമ തോംസൺ (28), ഡിസ്ട്രിക്ട് ഡയറക്ടർ സാഖറി പോട്ട്സ് (27) എന്നിവരും കൂട്ടിയിടിച്ച വാഹനത്തിലെ ഡ്രൈവർ എഡിക്ക് (56) എന്നീ നാലുപേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

നപ്പാനി എസ്.ആർ 19 സൗത്ത് ബൗണ്ടിലൂടെ സഞ്ചരിച്ചിരുന്ന ജാക്കിയുടെ എസ്.യു.വിയിൽ നോർത്ത് ബൗണ്ടിൽ സഞ്ചരിച്ചിരുന്ന മറ്റൊരു എസ്.യു.വിയുമായി നേരിട്ട് ഇടിക്കുകയായിരുന്നു.

2013-ലാണ് ജാക്കി ആദ്യമായി ഇന്ത്യാന സെക്കൻഡ് കൺഗ്രഷണൽ ഡിസ്ട്രിക്ടിൽ നിന്നും യു.എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മരിക്കുന്നതുവരെയും ആ സ്ഥാനത്ത് തുടർന്നു. 2005 മുതൽ 2010 വരെ ഇന്ത്യാ ഹൗസ് പ്രതിനിധിയുമായിരുന്നു.

1963 ഓഗസ്റ്റ് 7-ന് ഇന്ത്യാനയിൽ ജനിച്ച് ഇവർ റെയ്‍ലി ഹൈസ്കൂളിൽ നിന്നും ഗ്രാജുവേറ്റ് ചെയ്തു. ലിബർട്ടി യൂണിവേഴ്സിറ്റി, ടെയ്‌ലർ യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി.

ഇവരുടെ ആകസ്മിക വിയോഗത്തിൽ ഹൗസ് മജോറിട്ടി ലീഡർ കെവിൻ മക്കാർത്ത, യു.എസ് ഹൗസ് സ്പീക്കർ നാൻസി പെലോസി എന്നിവർ അഗാധ ദുഖം രേഖപ്പെടുത്തി. പ്രസിഡന്റ് ബൈഡനും, ജിൽ ബൈഡനും ഇവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. മരിച്ചവരോടുള്ള ബഹുമാനാർത്ഥം വൈറ്റ് ഹൗസിലെ ദേശീയ പതാക ബുധനാഴ്ചയും വ്യാഴാഴ്ചയും പാതി താഴ്ത്തിക്കെട്ടുമെന്നും അറിയിച്ചു

റിപ്പോർട്ട്: പി.പി. ചെറിയാൻ

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: