ഷാർജ: അർബുദത്തെ തുടർന്നുണ്ടായ ശരീരിക അസ്വാസ്ഥ്യം കാരണം രണ്ടാഴ്ച്ച മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ച, എഴുപത്തിയഞ്ച് വയസ്സുണ്ടായിരുന്ന, മലയാള സിനിമാലോകത്തിൻ്റെ ഹാസ്യ രാജാക്കൻമാരിൽ പ്രധാനിയും മുൻ എംപി യുമായ ഇന്നസെൻ്റിൻ്റെ വിയോഗത്തിൽ ഓവർസീസ് എൻ സി പി യുഎഇ കമ്മിറ്റിയുടെ ആദരാഞ്ജലികൾ.
മലയാള സിനിമാലോകത്ത് പതിറ്റാണ്ടുകളോളം ഹാസ്യത്തിൻ്റെ പെരുമ്പറ മുഴക്കിയ പുഞ്ചിരിക്കുന്ന മുഖവുമായി വിടരുന്ന പുഷ്പ ദളങ്ങൾ പോലെ ചിരിമണികൾ വാരിയെറിഞ്ഞു കൊണ്ട് തെന്നിന്ത്യൻ സിനിമകളിലടക്കം തൻ്റെ സ്ഥാനം ഉറപ്പിച്ച ഹാസ്യ ചക്രവർത്തി, മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ” അമ്മ” യുടെ പ്രസിഡൻ്റായിരുന്നു കൊണ്ട് സിനിമാ മേഖലയുടെ ഉയർച്ചയ്ക്കായ് പ്രവർത്തിച്ച പ്രതിഭ, വ്യക്തമായ രാഷ്ട്രിയ കാഴ്ച്ചപ്പാടിലൂടെ CPI(M) ൻ്റെ ബാനറിൽ ചാലക്കുടി മണ്ഢലത്തിൽ നിന്നും വിജയിച്ച് എംപി സ്ഥാനം അലങ്കരിച്ച രാഷ്ട്രീയ നേതാവ്, കൂടാതെ ഫിലിം ക്രിട്ടിക്സ് അവാർഡുകൾ അടക്കം നിരവധി അവാർഡുകൾ നേടിയ ബഹുമുഖ പ്രതിഭ കൂടിയായ ഇന്നസെൻ്റിൻ്റെ അകാല നിര്യാണത്തിൽ ഓവർസീസ് എൻ സി പി യുഎഇ കമ്മിറ്റി അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പ്രസിഡണ്ട് & ജന.സെക്രട്ടറി,
ഓവർസീസ് എൻ സി പി, സെൽ
യു എ ഇ കമ്മറ്റി.