കലാകാരൻമാരുടെ സംഘടനയായ തായ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനശ്വര നടൻ നെടുമുടി വേണുവിൻ്റെ ഓർമ്മയ്ക്കായി നടത്തുന്ന തായ് ഷോർട്ട് ഫിലിം മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു.
2020 നു ശേഷം നിർമ്മിച്ച 4 മിനുട്ട് മുതൽ 30 മിനുട്ട് വരെ ദൈർഘ്യമുള്ള ഹ്രസ്വ സിനിമകൾ ജൂൺ 30 വരെ മത്സരത്തിന് പരിഗണിക്കപ്പെടും. പ്രശസ്തരായ ജൂറി അംഗങ്ങളുടെ സാന്നിദ്ധ്യത്തിലുള്ള വിധി നിർണ്ണയം അന്തിമമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സിനിമകൾക്ക് ക്യാഷ് അവാർഡുകൾ, പുരസ്ക്കാരങ്ങൾ, പ്രശസ്തിപത്രങ്ങൾ എന്നിവ ജൂലൈ അവസാന വാരത്തിൽ കോഴിക്കോടു വച്ച് നടക്കുന്ന മുഖ്യ ചടങ്ങിൽ വിതരണം ചെയ്യും.
എൻട്രികൾ നൽകുന്നതിനും വിശദ വിവരങ്ങൾക്കും ഈ നമ്പരുകളിൽ ബന്ധപ്പെടുക. 9946042321, 9562930510
റിപ്പോർട്ടർ,
രവി കൊമ്മേരി.