17.1 C
New York
Wednesday, March 22, 2023
Home Taste 🌞ചീസി സ്പൈസി സുച്ചിനി പാസ്ത ✍ദീപ നായർ (deepz) ബാംഗ്ലൂർ

🌞ചീസി സ്പൈസി സുച്ചിനി പാസ്ത ✍ദീപ നായർ (deepz) ബാംഗ്ലൂർ

ദീപ നായർ (deepz) ബാംഗ്ലൂർ✍

എല്ലാവർക്കും നമസ്കാരം

ഇറ്റാലിയൻ ഭക്ഷണം എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് വരുന്നത് പാസ്തയാണ്. പലതരം പാസ്തയുണ്ടല്ലോ, അതേപോലെ ഒരുപാട് വിധത്തിലുള്ള പാചകരീതികളും ഉണ്ട്. ഞാനിവിടെ പരമ്പരാഗത രീതിയും എൻ്റെ രീതിയും ചേർത്ത് ഒരു ഫ്യൂഷൻ പാസ്തയാണ് തയ്യാറാക്കിയിരിക്കുന്നത്.

🌞ചീസി സ്പൈസി സുച്ചിനി പാസ്ത

പാസ്ത തയ്യാറാക്കാൻ
ആവശ്യമായ സാധനങ്ങൾ

🌸പെന്നെ പാസ്ത-400 ഗ്രാം
🌸വെള്ളം-വേവിക്കാൻ ആവശ്യമായത്
🌸ഉപ്പ്-പാകത്തിന്
🌸ഒലിവ് ഓയിൽ-2 ടീസ്പൂൺ
🌸സുച്ചിനി-250 ഗ്രാം

സോസ് തയ്യാറാക്കാൻ
ആവശ്യമായ സാധനങ്ങൾ

🌸ഒലിവ് ഓയിൽ-4 ടേബിൾസ്പൂൺ
🌸സവാള-1 മീഡിയം
🌸വെളുത്തുള്ളി-6 അല്ലി
🌸ലറ്റൂസ്-2 ഇലകൾ
🌸ബേസിൽ-6-7 ഇലകൾ
🌸ഉപ്പ്-പാകത്തിന്
🌸മഞ്ഞൾപ്പൊടി-1/4 ടീസ്പൂൺ
🌸മിക്സഡ് ഹെർബ്സ്-1 ടീസ്പൂൺ
🌸പെരുഞ്ചീരകം-1ടീസ്പൂൺ
🌸തക്കാളി-4 എണ്ണം
🌸പാസ്ത മസാല-2 സാഷെ
🌸പാസ്ത സോസ്-1ടേബിൾസ്പൂൺ
🌸ചീസ്-50 ഗ്രാം

അലങ്കരിക്കാൻ
ആവശ്യമായ സാധനങ്ങൾ

🌸ചെറി തക്കാളി

പാകം ചെയ്യുന്ന വിധം

🌸 പാകത്തിന് ഉപ്പ് ചേർത്ത് വെള്ളം തിളപ്പിച്ച് പാസ്ത ചേർക്കുക. വെന്താൽ വെള്ളം ഊറ്റിക്കളയുക. അതിലേക്ക് ഒലിവ് ഓയിൽ ചേർത്ത് നന്നായി ഇളക്കുക.

🌸സുച്ചിനി വൃത്തിയായി കഴുകി രണ്ടറ്റവും കളഞ്ഞ് കനം കുറച്ച് നീളത്തിൽ അരിഞ്ഞ് വെന്ത പാസ്തയിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അടച്ചു വയ്ക്കുക.

സോസ് തയ്യാറാക്കാൻ

🌸 ഒലിവ് ഓയിൽ ചൂടാക്കി സവാളയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത് ഉപ്പ് ചേർത്ത് രണ്ട് മിനിറ്റ് വഴറ്റുക.

🌸ലറ്റൂസ്, ബേസിൽ ഇലകൾ ചെറുതായി അരിഞ്ഞത് ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.

🌸മഞ്ഞൾപ്പൊടി, പെരുഞ്ചീരകപ്പൊടി, മിക്സഡ് ഹെർബ്സ് ഇവ ചേർത്തിളക്കി ഒരു മിനിറ്റ് വഴറ്റുക.

🌸തക്കാളി ക്രഷ് ചെയ്തത് ചേർത്ത് 5-6 മിനിറ്റ് പാകം ചെയ്യുക. സോസ് തയ്യാറായി.

പാസ്ത തയ്യാറാക്കാൻ

🌸 തയ്യാറാക്കിയ സോസിലേക്ക് പാകം ചെയ്ത പാസ്ത ചേർത്ത് നന്നായി ഇളക്കുക. അടച്ചുവച്ച് 5 മിനിറ്റ് സിമ്മിലിട്ടു പാകം ചെയ്യുക.

🌸പാസ്ത മസാലയും പാസ്ത സോസും ചീസും ചേർത്തിളക്കി കുറച്ചു നേരം അടച്ച് വയ്ക്കുക.

🌸തയ്യാറായ ചീസി സ്പൈസി സുച്ചിനി പാസ്ത സെർവിംഗ് ഡിഷിലേക്ക് മാറ്റി വേണമെങ്കിൽ മുകളിൽ ചീസ് ഗ്രേറ്റ് ചെയ്യാം.

🌸ചെറി തക്കാളി കൊണ്ട് അലങ്കരിച്ച് വിളമ്പാം.

ദീപ നായർ (deepz) ബാംഗ്ലൂർ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഹുയാങ്സാങും ശ്രീബുദ്ധനും ✍ശ്രീകുമാരി ശങ്കരനെല്ലൂർ

സ്വർലോകം. സന്മാർഗ്ഗികളായവരാണ് സ്വർലോകത്തിൽ എത്തുന്നത് .പ്രസിദ്ധ ബുദ്ധമത ഗ്രന്ഥകർത്താവായ ഹുയാങ് സാങ് സ്വർഗ്ഗത്തിന്റെ വിവിധ ഭാഗത്തിലൂടെ സഞ്ചരിക്കുകയാണ് . അമേരിക്ക ജപ്പാൻ ബ്രിട്ടൻ തുടങ്ങിയ പല രാജ്യക്കാരെ കണ്ടു കണ്ട് വരുമ്പോൾഒരു വിജനമായ സ്ഥലത്ത്...

മടുപ്പ് (കവിത) ✍അനിത പൈക്കാട്ട്

ഒറ്റയ്ക്കാവുന്ന തൃസന്ധ്യകളിൽ നോവിന്റെ കടൽ ഇളകി മറിയുന്നു, ചിത്തത്തിൽ പേര് പറയാനാവാത്ത എതോ വിഷാദം കരൾ കൊത്തി പറിക്കുന്നു, കഥ പറയാത്ത ചുമരുകളും ചിരിക്കൊരു മറുചിരി തരാത്ത വീടിന്റെ അകത്തളങ്ങളും... മടുപ്പേറിയ ദിനങ്ങൾ സമ്മാനിക്കുന്ന മനസ്സിന്റെ താളപ്പിഴക്കു അടുക്കളച്ചുമരുകൾ സാക്ഷി, പാത്രങ്ങളുടെ മുഖങ്ങൾ ഒട്ടിയതും പൊട്ടിയതും എന്റെ കളിയാട്ടത്തിന്റെ നേർക്കാഴ്ചകൾ... സ്നേഹിക്കാൻ ആരുമില്ലാത്തവളുടെ ഗദ്ഗദങ്ങൾക്ക് പല്ലിയും പഴുതാരയും മാത്രം സാക്ഷി.. നിന്നെ പ്രണയിച്ച്...

തായദെെവങ്ങളും താ(യ്)വഴിയും. ✍രാജൻ പടുതോൾ

  കുംഭമാസം അവസാനിച്ചു. ഈയാണ്ടിലെ അവസാനത്തെ രണ്ടേകാല്‍ ഞാറ്റുവേലകളടങ്ങുന്ന മീനമാസം തുടങ്ങുകയും ചെയ്തു. മീനമാസം പൂരങ്ങളുടെ മാസമാണ്.വടക്കന്‍കേരളത്തില്‍ മീനത്തിലെ കാര്‍ത്തികനാള്‍ തുടങ്ങി പൂരംനാളുവരെ കാമദേവപൂജയുടെ ഉത്സവം ആണ്. ക്ഷേത്രങ്ങളിലും കാവുകളിലും തറവാട് ഭവനങ്ങളിലുമാണ് പൂരോത്സവങ്ങൾ നടക്കുക....

പാവക്കുട്ടി (കവിത) ✍വൈക

പാവമൊരു പാവക്കുട്ടിപോലിരുന്ന പാലിന്റെ നിറമുള്ള പൗർണ്ണമി പോലെയായിരുന്ന പട്ടിന്റെ മനസ്സുള്ള പെണ്ണവളിന്ന് നിന്നു, പടവെട്ടാനുറച്ചു തന്നെ പലരും കൂടി നിന്ന സഭയിൽ മറുവാക്കോതി ചെമ്മേ പാവമവളഹങ്കാരിയായി മാറി നിമിഷവേഗാൽ പറയാൻ പാടില്ല മറുവാക്കെന്നറിഞ്ഞിട്ടും പറഞ്ഞുവല്ലോ ഇന്നവൾ കാർക്കശ്യത്തോടെ പകൽ വെളിച്ചത്തിൽ അനീതിക്കെതിരെ പലരും കണ്ണടച്ചപ്പോൾ പതറാതെ നിന്നവൾ പൊരുതി നീതിക്കായി പാവക്കുട്ടിപൊലിരുന്നവളുടെ പുതിയ ഭാവം കണ്ട് പേടിച്ചുപോയി മനുഷ്യർ പിന്നിലേക്ക് നീങ്ങി നിന്നു പാപപങ്കിലമായ...
WP2Social Auto Publish Powered By : XYZScripts.com
error: