എല്ലാവർക്കും നമസ്കാരം
കട്‌ലറ്റ് കഴിക്കാൻ ഇഷ്ടമല്ലേ. നമ്മുടെ നാടൻ ചീര കൊണ്ടുണ്ടാക്കിയ കട്‌ലറ്റ് ആയാലോ. ശുദ്ധ വെജ് കട്‌ലറ്റ് ആണ് ട്ടോ. മുട്ടയ്ക്ക് പകരം മൈദ കലക്കിയ വെള്ളം ആണ് ഉപയോഗിച്ചിരിക്കുന്നത്. സംഭവം സൂപ്പർ ടേസ്റ്റി ആണ്. ഇനി പാചകത്തിലേക്ക് കടന്നാലോ.
🌿ചീര കട്‌ലറ്റ്
ആവശ്യമായ സാധനങ്ങൾ
🌱ചീര ചെറുതായി മുറിച്ചത് – 1കപ്പ്
🌱 ഉള്ളി ചെറുതായി മുറിച്ചത് – 1/4 കപ്പ്
🌱വെളുത്തുള്ളി ചെറുതായി മുറിച്ചത് – 1 ടീസ്പൂൺ
🌱പച്ചമുളക് പൊടിയായി മുറിച്ചത് – 2 ടീസ്പൂൺ
🌱പുതിന ഇല ചെറുതായി മുറിച്ചത് – 1 ടേബിൾസ്പൂൺ
🌱വേവിച്ച് ഉടച്ച ഉരുളക്കിഴങ്ങ് – 1/2 കപ്പ്
🌱റിഫൈൻഡ് ഓയിൽ – 2 ടീസ്പൂൺ
🌱ഉപ്പ് – ആവശ്യത്തിന്
🌱 മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
🌱ഗരംമസാല – 1/2 ടീസ്പൂൺ
🌱കുരുമുളകുപൊടി – 1 ടീസ്പൂൺ
🌱റിഫൈൻഡ് ഓയിൽ വറുത്തെടുക്കാൻ വേണ്ടത്
🌱2 ടീസ്പൂൺ മൈദ 1/4 കപ്പ് വെള്ളത്തിൽ കലക്കിയത്
🌱റസ്ക്പൊടി – ആവശ്യത്തിന്
പാചകവിധി
🌱2 ടീസ്പൂൺ എണ്ണ ചൂടാക്കി സവാള ചേർത്തു വഴറ്റുക. കണ്ണാടിപ്പരുവം ആകുമ്പോൾ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്തിളക്കി പച്ചമണം മാറുന്നതുവരെ വഴറ്റുക. ഉപ്പും പൊടിമസാലകളും ചേർത്ത് അല്പനേരം വഴറ്റുക. ചീര ചേർത്തിളക്കി യോജിപ്പിച്ച് കുറച്ചു നേരം അടച്ചുവച്ച് വേവിക്കുക. ഉരുളക്കിഴങ്ങ് ചേർത്തിളക്കി നല്ലതുപോലെ യോജിപ്പിച്ച് കുറച്ചു നേരം അടച്ചുവച്ച് പാകം ചെയ്ത് സ്റ്റൗ ഓഫ് ചെയ്തു ചൂടാറാൻ വയ്ക്കുക.
🌱ചീര മിക്സ് മീഡിയം സൈസിൽ ഒരേ പോലുള്ള ബോളുകളാക്കി ഡിവൈഡ് ചെയ്ത് കട്‌ലറ്റ് ഷേപ്പിൽ ആക്കി വയ്ക്കുക.
🌱ഓരോ കട്‌ലറ്റും മൈദ കലക്കിയ വെള്ളത്തിൽ മുക്കി റസ്ക് പൊടിയിൽ പൊതിഞ്ഞു വയ്ക്കുക.
🌱എണ്ണ ചൂടാക്കി കട്‌ലറ്റ് ബ്രൗൺ നിറമാകുന്നതു വരെ വറുത്തു കോരിയെടുക്കുക.
🌱ചൂടോടെ ടൊമാറ്റോ സോസോ കെച്ചപ്പോ കൂട്ടി കഴിക്കാം.