17.1 C
New York
Wednesday, August 17, 2022
Home Literature ഈത്തപ്പനയുടെ നാട്ടിൽ (കഥ)

ഈത്തപ്പനയുടെ നാട്ടിൽ (കഥ)

✍പള്ളിക്കര കരുണാകരൻ

ഇന്നലെയും നാട്ടിൽ നിന്ന് വിളിച്ചിരുന്നു. സഹോദരിയേയും മക്കളേയും അളിയൻ വീട്ടിൽ കൊണ്ടാക്കീയിട്ടുണ്ടെന്ന് . നാട്ടിൽ തരക്കേടില്ലാത്ത ഒരു ജോലിയുണ്ടളിയന് അതും ഒഴിവാക്കി ഇങ്ങോട്ടു വരണമെന്നാ മൂപ്പരുടെ പൂതി.

ഇവിടുത്തെ വിഷമങ്ങൾ പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല. ആറു പേർക്ക് ഒരു ചെറിയ മുറിയാണ്. ആ മുറിയിൽ നിന്നു വേണം ഭക്ഷണം പാകം ചെയ്യാൻ. ഇതൊന്നും പറഞ്ഞാൽ മറ്റുള്ളവർക്ക് മനസ്സിലാകില്ല. വൈകുന്നേരം ജോലി കഴിഞ്ഞു വന്നാൽ നേരിട്ടു കാണാത്ത മോനെ ഫോണിൽ വിളിച്ചു കളിപ്പിക്കാൻ നല്ല രസമാണ്. അകലെ നിന്ന് അവനെ ലാളിക്കുമ്പോൾ അവൻ കൈ നീട്ടി ഫോണിലേക്ക് വിരൾ ചൂണ്ടുന്നത് കാണാം.

രണ്ടു കൊല്ലം കഴിഞ്ഞാലും നാട്ടിലെ കടം തീരുമെന്നു തോന്നുന്നില്ല. സഹോദരിയുടെ കല്യാണത്തിന്റെ കടം ഇപ്പോഴും തീർന്നിട്ടില്ല. അവർക്ക് രണ്ടു കുട്ടികളായി. അവൾ വിളിക്കുമ്പോൾ അവരുടെ വീടുപണിയുന്ന കാര്യം മാത്രമേ പറയാറുള്ളു… വായ്ക്ക് രുചിയുള്ള ഭക്ഷണം കഴിക്കണമെങ്കിൽ നാട്ടിലെത്തണം. നാട്ടിലെത്തിയാൽ കുടുംബക്കാരുടെ പരാതിയും പരിഭവങ്ങളും . നാല്പതു ദിവസത്തെ ലീവാണ് കിട്ടുക. നാട്ടിലെത്തി കുടുംബക്കാരുടെ വീട്ടിൽ കയറിയിറങ്ങുമ്പോഴേക്കും ഇരുപത് ദിവസം കഴിയും. എവിടെയും കൊണ്ടുപോകാത്തതിന് ഭാര്യയുടെ പരാതി വേറെയും. കൊണ്ടുവന്ന പൈസ തീരുമ്പോഴേക്കും തിരിച്ചു വരാനുള്ള തിയ്യതിയാവും.

നാട്ടിലെ മിക്ക ഉത്സവങ്ങൾക്കും റോഡ് പണിക്കും” പ്രവാസിയെയാണ് സമീപിക്കുക. കൊടുത്തില്ലെങ്കിൽ “അവനോട് പഴയെതെല്ലാം മറന്നു പോയി ” എന്ന പരാതിയും. ഒന്നു പറന്നു കളിക്കാനാണ് നാട്ടിലെത്തുന്നത്. ഇവിടെ ഒന്നിനും ആർക്കും സമയം കിട്ടാറില്ല. റൂമ് വിട്ടാൽ ജോലി സ്ഥലം. വെള്ളിയാഴ്ച ഒരു ലീവ് കിട്ടും. അന്ന് അലക്കലും , സുഹൃത്തുക്കളെ വിളിക്കലും . വീട്ടിൽ വിളിച്ച് സുഖ വിവരങ്ങൾ അറിയൽ മാത്രം. അതിനുമാത്രമേ സമയമുണ്ടാവുകയുള്ളു. കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോൾ അളിയനെ വിളിച്ച് ഇവിടുത്തെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും പറഞ്ഞ് ധരിപ്പിച്ചതാണ്. അതൊക്കെ പറഞ്ഞതു കൊണ്ട് മൂപ്പര് വീട്ടിലേക്കു വന്നത് ഇവിടുത്തേക്ക് വരുന്നതിന്റെ തലേ ദിവസമാണ്.

അതെന്താ ഏട്ടാ ..നിങ്ങൾക്കും ഒരു വീടൊക്കെ വേണ്ടേ? ഇവിടെ നിന്നു കിട്ടുന്നതുകൊണ്ട് അതൊന്നും നടക്കുമെന്ന് തോന്നുന്നില്ല. കുട്ടികളെ പഠിപ്പിനു തന്നെ വേണം നല്ലൊരു സംഖ്യ ഇവിടെ നിന്നു കിട്ടുന്നവരുമാനം കൊണ്ട് ഇതൊക്കെ കഴിയ്യോ? സഹോദരിയുടെ പരിഭവം നിറഞ്ഞ വാക്കുകൾ. ഓള് പറയുന്നത് ശരിയല്ലേ ! നീ പോയിട്ട് എത്ര കൊല്ലായി. ഓനെ ആടത്തേക്ക് കൊണ്ടുപോകാൻ നീ ശ്രമിച്ചോ? ഓൻ ആട എത്തിയാൽ ഓളെ വിഷമം നീ കാണണ്ടല്ലോ… അതാണമ്മേ ഞാനും പറയുന്നത്. സഹോദരി കരഞ്ഞു കൊണ്ട് അമ്മയെ പിൻ താങ്ങി .പിന്നെ അതൊന്നും വേണ്ടാ..എന്നു പറയുന്നവർ ഈ വീട്ടിൽ ഉണ്ടായാൽ ?…. ഭാര്യയെ കൊണ്ടുള്ള കുത്തുവാക്കകൾ. രാത്രി അവൾ പറഞ്ഞു. എങ്ങനെയെങ്കിലും അളിയനെ നിങ്ങൾ അവിടുത്തേക്ക് കൊണ്ടുപോകണം . ഞാൻ കേട്ടുകേട്ടുമടുത്തു. നിങ്ങൾ പോയാൽ പിന്നെ എന്നെയാണ് കുറ്റം പറയുക. അവിടുത്തെ സ്ഥിതി നിങ്ങൾക്കാർക്കും പറഞ്ഞാൽ മനസ്സിലാവില്ല. ഇവിടെയുള്ളപ്പോൾ ഷുഗറോ ,പ്രഷറോ ഉണ്ടായിരുന്നില്ല. പത്തു കൊല്ലം കൊണ്ട് ഇതെല്ലാം അവിടെ നിന്നു കിട്ടിയിട്ടുണ്ട്.

നാട്ടിൽ നിന്നും വിളിക്കുമ്പോൾ അവൾ പറയും , തടി നോക്കണം , കൃത്യസമയത്ത് ഭക്ഷണം കഴിക്കണം എന്നൊക്കെ. കൃത്യസമയത്ത് ഇവിടെ നിന്ന് ഭക്ഷണം കഴിക്കാൻ പറ്റില്ലെന്ന് നാട്ടുകാർക്കറിയില്ല. ഇന്നലെയാണ് ദിനേശൻ നാട്ടിൽ നിന്നും ഇവിടെ എത്തിയത്. രണ്ടു മാസത്തെ ലീവിൽ നാട്ടിൽ പോയതാണ്. ഇരുപത് ദിവസം കഴിഞ്ഞപ്പോൾ തന്നെ അവൻ തിരിച്ചെത്തി. റൂമിലുള്ളവരെല്ലാം പെട്ടെന്ന് തിരിച്ചെത്തിയതിനെപ്പറ്റി ചോദിച്ചപ്പോൾ , നാട്ടിലെ കാലാവസ്ഥയോട് പൊരുത്തപ്പെട്ടു പോകാൻ കഴിയില്ല എന്നാണ് അവന്റെ മറുപടി.

കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഭാര്യ വിളിച്ചു. ദിനേശൻ അവിടെ വന്ന് എന്തെങ്കിലും പറഞ്ഞിരുന്നോ ? എന്താണെന്ന് ചോദിച്ചപ്പോൾ നിങ്ങൾ അവനോടൊന്നും ചോദിക്കണ്ട . ഇവിടെ അവന്റെ ഭാര്യയെപ്പറ്റി വളരെ മോശമായ അഭിപ്രായമാണ്. അവൾ ഡ്രൈവിംങ്ങ് പഠിക്കാൻ പോകുന്നുണ്ടായിരുന്നു. അതു പഠിപ്പിക്കുന്ന ചെറുപ്പക്കാരനുമായി സ്നേഹത്തിലാണെന്നാ പറയുന്നത്. വന്ന അന്നുമുതൽ ഇവിടെ നിന്ന് പോകുന്നതു വരെ അവന് “കുടിയാണ് ” പണി. ഇവിടെ നിന്ന് കഷ്ടപ്പെട്ട് നാട്ടിൽ പൈസ അയച്ചു കൊടുക്കുന്നതു കൊണ്ട് ധൂർത്തടിക്കുന്ന വീട്ടുകാർ. നല്ല ഒരു ഭക്ഷണം കഴിക്കാതെയാണ് നാട്ടിലുള്ളവർക്ക് പണം അയച്ചു കൊടുക്കുന്നത്. കള്ളിന്റെ മണം പറ്റാത്ത “ദിനേശൻ ” വന്ന അന്നുമുതൽ കള്ളുകുടിയാണ്. മിക്ക ദിവസങ്ങളിലും കമ്പിനിയിൽ പോകാറില്ല. മറ്റുള്ളവർക്ക് പ്രശ്നമെന്താണെന്നറിയില്ലായിരുന്നു.

ഒരു ദിവസം ഞാൻ ദിനേശനോട് എല്ലാം തുറന്നു ചോദിച്ചു. അവൻ എല്ലാ വിവരവും പറഞ്ഞു. നാട്ടിലെത്തിയപ്പോൾ പല സ്ഥലങ്ങളിലും അവന്റെ ഭാര്യയെപ്പറ്റിയും, ഡ്രൈവിംങ്ങ് പഠിപ്പിക്കുന്ന ചെറുപ്പക്കാരനെപ്പറ്റിയും പോസ്റ്റർ എഴുതി ഒട്ടിച്ചിരുന്നു. മനസ്സ് വല്ലാതെ ദണ്ഡിച്ചു. അങ്ങനെയാണ് കള്ള് കുടി തുടങ്ങിയത്. ഇനി നാട്ടിലേക്ക് തിരിച്ചു പോകുന്നില്ലാ .എന്നാണ് ദിനേശൻ പറഞ്ഞത്. ഇങ്ങനെയുള്ള ധാരാളം “ദിനേശൻ മാർ” ഇവിടെ ഉണ്ട്.

അടുത്ത മാസം ലീവ് കിട്ടും. നാട്ടിൽ പോകണം . കുടുംബക്കാർ ഓരോ സാധനങ്ങൾ ഏൽപിച്ചിട്ടുണ്ട്. അതെല്ലാം വാങ്ങണമെങ്കിൽ തന്നെ നല്ലൊരു സംഖ്യ വേണം. മകന് രണ്ട് വയസ്സാകുന്നു. അവന്റെ ബെർത്ത്ഡേ കഴിക്കണമെന്ന് ഭാര്യ ഇന്നലെ വിളിച്ചപ്പോൾ സൂചിപ്പിച്ചിരുന്നു. വരുമ്പോൾ ഒരു ചെയിൻ അവനു കൊണ്ടുവരണം. വരുന്നത് അറിഞ്ഞതു കൊണ്ടു തന്നെ സഹോദരി വിളിച്ചിരുന്നു ഏട്ടാ …. മോൾക്കും ഒരു ചെയിൻ കൊണ്ടു വരണം. ഏട്ടന് ഒരു തരക്കേടില്ലാത്ത ഫോണും വേണം. പിന്നെ എമർജൻസി യും ടോർച്ചും മറക്കരുത്. മറ്റെല്ലാം ഏട്ടന്റെ ഇഷ്ടം പോലെ വാങ്ങിയാൽ മതി .

രണ്ടു മാസത്തെ ശമ്പളം മുൻകൂറായി കിട്ടും. സുഹൃത്തുക്കളോട് പൈസ വാങ്ങി അയച്ചതിന്റെ കടം ഇപ്പോഴും തീർന്നിട്ടില്ല. നാട്ടിൽ നിക്കാനും കുറച്ച് പൈസ വേണം. ഇതിലും നല്ലത് നാട്ടിൽ പോകാതിരിക്കലാണ്. കൂട്ടുകാർ അന്വേഷിച്ചപ്പോൾ നാട്ടിൽ പോകുന്നില്ല എന്നും, രണ്ടു കൊല്ലം കൂടി ഇവിടെ നിന്നിട്ടേ പോകുന്നുള്ളു എന്നും തീരുമാനിച്ചെന്ന് പറഞ്ഞു.

പിറ്റേന്ന് അവൾ വിളിച്ചു. ലീവ് ശരിയായോ? എപ്പോഴാണ് നാട്ടിലെത്തുക? അടുത്ത മാസം നമ്മുടെ വീട്ടിനടുത്തുള്ള അമ്പലത്തിൽ ഉത്സവമാണ്. അത് കണക്കാക്കി നാട്ടിലെത്തണം. എത്ര കാലമായി നിങ്ങൾ ഉത്സവത്തിനില്ലാത്തത്. മോൻ കൊഞ്ഞിച്ച് ചോദിക്കാൻ തുടങ്ങി… അച്ഛൻ എപ്പോഴാണ് വരിക എന്ന്. ആകാശത്തിൽ കൂടി വിമാനം പോകുമ്പോൾ ചൂണ്ടികാണിച്ചു അവൻ പറയും അച്ഛൻ അതാ വരുന്നെന്ന്. മറുപടി ഒന്നും പറഞ്ഞില്ല. ഫോൺ കട്ടു ചെയ്തു കിടന്നു.

വിമാനങ്ങൾ ഇനിയും ഒരുപാട് ആകാശത്തിലൂടെ പോകും മോനേ … മോന്റെ മൂന്നാം വയസ്സിലെ ജന്മദിനത്തിന് അച്ഛൻ നാട്ടിലെത്തും…….?.

✍പള്ളിക്കര കരുണാകരൻ

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: