17.1 C
New York
Monday, May 29, 2023
Home Sports 🥎⚾🏀സ്പോർട്സ് വാർത്തകൾ🏒🎾🏏 ✍ബാബു പോൾ തെക്കേതല

🥎⚾🏀സ്പോർട്സ് വാർത്തകൾ🏒🎾🏏 ✍ബാബു പോൾ തെക്കേതല

ബാബു പോൾ തെക്കെത്തല ✍

🌻ക്രിക്കറ്റ്

ഐപിഎൽ ക്വാളിഫയറിൽ ചൊവ്വാഴ്ച ചെന്നൈ ഗുജറാത്ത് പോരാട്ടം

ചെന്നൈ: 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ആദ്യ ക്വാളിഫയർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് നാലുവട്ടം കിരീടം നേടിയ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. വൈകിട്ട് ചെന്നൈയുടെ ഹോം ഗ്രൗണ്ട് ആയ ചിദംബരം സ്റ്റേഡിയത്തിലാണ് പോരാട്ടം നടക്കുന്നത്.
ഒന്നാം ക്വാളിഫയർ മാച്ചിൽ തോൽക്കുന്ന ടീം പുറത്താകില്ല ബുധനാഴ്ച നടക്കുന്ന എലിമിനേറ്റർ ഒന്നിലെ വിജയികളുമായി മറ്റൊരു മത്സരം കളിക്കും ഇതിൽ ജയിക്കുന്നവർ ഫൈനലിൽ എത്തും.

🌻ക്രിക്കറ്റ്

ഐപിഎൽ ക്വാളിഫയറിൽ ചൊവ്വാഴ്ച ചെന്നൈ ഗുജറാത്ത് പോരാട്ടം

ചെന്നൈ: 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ആദ്യ ക്വാളിഫയർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് നാലുവട്ടം കിരീടം നേടിയ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. വൈകിട്ട് ചെന്നൈയുടെ ഹോം ഗ്രൗണ്ട് ആയ ചിദംബരം സ്റ്റേഡിയത്തിലാണ് പോരാട്ടം നടക്കുന്നത്.
ഒന്നാം ക്വാളിഫയർ മാച്ചിൽ തോൽക്കുന്ന ടീം പുറത്താകില്ല ബുധനാഴ്ച നടക്കുന്ന എലിമിനേറ്റർ ഒന്നിലെ വിജയികളുമായി മറ്റൊരു മത്സരം കളിക്കും ഇതിൽ ജയിക്കുന്നവർ ഫൈനലിൽ എത്തും.

🌻അത്ലറ്റിക്സ്.

ജവെലിനിൽ ലോക റാങ്കിങ്ങിൽ ഒന്നാമതായി നീരജ്.

ന്യൂഡൽഹി ഇന്ത്യയുടെ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവായ നീരജ് ചോപ്ര ട്രാവലിൻ ത്രോയിൽ ലോക ഒന്നാം നമ്പർ താരമായി മാറി ഗ്രണാടയുടെ ആൻഡേഴ്സൺ പീറ്റേഴ്സിനെ മറികടന്നാണ് നീരജ് ഒന്നാം സ്ഥാനത്ത് എത്തിയത്.
1455 പോയിന്റ് ആണ് നീരജിനുള്ളത് രണ്ടാമതുള്ള ആൻഡേഴ്സന് 1433 പോയിൻറും മൂന്നാമതുള്ള ചെക്ക് റിപ്പബ്ലിക് താരം യാക്കൂബ് വാതിലച്ചിന് 1416 പോയിൻറ്മുണ്ട്.

🌻ഫുട്ബോൾ

ക്രിസ്ത്യാനോയ്ക്ക് സൗദി മതിയായി യൂറോപ്പിലേക്ക് മടങ്ങും. ലക്ഷ്യമിട്ട് ജർമ്മൻ വമ്പന്മാർ.

റിയാദ്: പോർച്ചുഗൽ സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ സൗദി അറേബ്യ വിട്ട് യൂറോപ്പിലേക്ക് തന്നെ മടങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ വർഷം ആദ്യം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടാണ് റൊണാൾഡോ അൽ നാസറിൽ ചേർന്നത് .സൗദി അറേബ്യൻ ക്ലബ്ബിലെ സാഹചര്യങ്ങളിൽ സൂപ്പർതാരം തൃപ്തനല്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു .സൗദിയിലെ ജീവിതവുമായി ചേർന്നു പോകാൻ ക്രിസ്ത്യാനോയുടെ കുടുംബവും ബുദ്ധിമുട്ടുകയാണ് ഭാഷയാണ് സൂപ്പർതാരത്തിന്റെയും കുടുംബത്തിന്റെയും പ്രധാന പ്രശ്നം.

🌻ഫുട്ബോൾ

അണ്ടർ 20 ലോകകപ്പ് ബ്രസീലിനെ ഇറ്റലി വീഴ്ത്തി.( 3-2).

ബ്യുനസ് ഐറിസ് : അണ്ടർ 20 ലോകകപ്പ് ഫുട്ബോളിൽ ബ്രസീലിനെ ഇറ്റലി തോൽപ്പിച്ചു .ഗ്രൂപ്പ് ഡി മത്സരത്തിൽ ആദ്യ പകുതിയിൽ നേടിയ മൂന്നു ഗോളിലാണ് ഇറ്റലിയുടെ ജയം കളിയുടെ അവസാനമാണ് ബ്രസീലിന് രണ്ട് ഗോൾ തിരിച്ചടിക്കാൻ കഴിഞ്ഞത്.
ബ്യുനസ് ഐറിസിലെ മാൽവിനാസ് സ്റ്റേഡിയത്തിൽ പതിനൊന്നാം മിനിറ്റിൽ മാറ്റിയോ പ്രാട്ടി നേടിയ ഗോളും സേസർ സസാടെയിയുടെ ഇരട്ടഗോളും ആണ് ഇറ്റലിക്ക് ലീഡ് നൽകിയത് മാർക്കോസ് ലിയനാർഡോയാണ് ബ്രസീലിനായി ഗോളുകൾ മടക്കിയത്.

🌻സ്ക്വാഷ് ലോകകപ്പ് ചെന്നൈയിൽ

ചെന്നൈ ; പുരുഷ വനിതാ വ്യത്യാസമില്ലാതെ പൊതുവിഭാഗത്തിൽ സംഘടിപ്പിക്കുന്ന ആദ്യ സ്ക്വാഷ് ലോകകപ്പ് മത്സരങ്ങൾ ജൂൺ 13 മുതൽ 17 വരെ ചെന്നൈയിൽ നടക്കും. എക്സ്പ്രസ് മാൾ ആണ് മത്സരവേദി . മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പുരുഷ വനിതാ താരങ്ങൾ പരസ്പരം ഏറ്റുമുട്ടുന്ന തരത്തിലാണ് മത്സരങ്ങൾ. ആതിഥേയരായ ഇന്ത്യയടക്കം 9 രാജ്യങ്ങളാണ് ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നത്. ഈജിപ്ത് ആണ് ടൂർണമെന്റിലെ മുൻനിര ടീം .സൗരവ് ഘോഷാൽ നയിക്കുന്ന ഇന്ത്യൻ ടീമിൽ അഭയ് സിംഗ് ജോഷ്ന ചിന്നപ്പ ,തൻവീർ ഖന്ന എന്നിവരാണ് അംഗങ്ങൾ .തമിഴ്നാട് സർക്കാരാണ് മുഖ്യ സംഘാടകർ.

ബാബു പോൾ തെക്കെത്തല ✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇടിവെട്ടി മഴ വ്യാഴാഴ്ച വരെ പെയ്യും; ഇന്ന് നാലു ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന്...

ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം; പുറംമോടി മാത്രമേ ഉള്ളൂവെന്ന് വിമർശനം.

അഹമ്മാബാദ്: കനത്ത മഴയിൽ ചോർന്നൊലിച്ച് ഐ.പി.എൽ ഫൈനലിന് വേദിയാകുന്ന ഗുജറാത്തിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്....

‘ഐപിഎല്‍ ഫൈനലില്‍ ഗില്ലും ജഡേജയും ഷമിയും കളിക്കില്ല, ഇംഗ്ലണ്ടിലേക്ക് പോകും’; വൈറലായി ‘ജയ് ഷാ’യുടെ ട്വീറ്റ്.

ഐപിഎല്‍ 16ാം സീസണിന്റെ ഫൈനല്‍ പോരാട്ടം മഴ വില്ലനായതോടെ റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം മാറ്റിയത്. എന്നാല്‍ ഇന്നും കനത്ത മഴ...

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് മരണപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. പരാതിക്കാരിയായ തന്റെ ഭാര്യയെ...
WP2Social Auto Publish Powered By : XYZScripts.com
error: