സ്നേഹ സന്ദേശം
☘️🥀💚💚💚🥀☘️
“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”
ശുഭദിനം..
🍀🍀🍀
“അവരിൽ അധികം പേരും ഊഹത്തെ മാത്രമാണ് പിൻപറ്റുന്നത്. ഊഹം തീർച്ചയായും സത്യത്തിനു പകരമാവില്ല”
– ഖുർആൻ (10:36)
“നല്ല ചിന്തകൾ ഉള്ളവരാവുക”
നമ്മൾ എന്നും കേൾക്കുന്ന വാക്കുകൾ തന്നെ..
ചിന്തകൾ ഏറെയുള്ളവരാണ് നമ്മൾ..
അന്തമില്ലാത്ത ചിന്തകളുടെ അനന്തവിഹായസ്സിൽ എന്നും മനസ്സ് യാത്ര ചെയ്യുന്നു..
ലോകത്തിൽ ഏറ്റവും വേഗതയുള്ളതെന്തിന് എന്ന ചോദ്യത്തിന് യുധിഷ്ഠിരൻ്റെ ഉത്തരം ” മനസ്സ് ”
എന്നതായിരുന്നു .. വനവാസകാലത്ത് പഞ്ചപാണ്ഡവർ പരീക്ഷിക്കപ്പെട്ട വേളയിൽ പറഞ്ഞത് ഏവർക്കും അറിവുള്ള കാര്യം..
മനസ്സ് കൊണ്ട് എത്താനാവാത്ത ഇടങ്ങളില്ല.. പ്രകാശത്തെക്കാൾ വേഗത്തിൽ മനസ്സ് സഞ്ചരിക്കുന്നു…!!
ചിന്തകന്മാരായ മഹാന്മാർ പകർന്നു തന്ന ഗഹനമായ ചിന്താധാരകൾ നമ്മെ നിത്യം പ്രചോദിപ്പിക്കുന്നു..
എല്ലാകാര്യങ്ങളും ചിന്തിച്ചു ചെയ്യുന്നവരാണ് മനുഷ്യർ..
ചിന്തിക്കാതെ പറഞ്ഞു പോയ വാക്കുകളും ചെയ്തു പോയ പ്രവൃത്തികളും പിന്നീട് ചിന്താഭാരത്തിൽ കൊണ്ടെത്തിക്കുമെന്നതും സത്യം ..
പരിശുദ്ധ ഖുൻ ആൻ പറയുന്നു..
“അധികം പേരും ഊഹത്തെ മാത്രമാണ് പിൻ പറ്റുന്നത് ” എന്ന്.
നമ്മുടെ ചിന്തകളിൽ ഊഹിച്ചെടുക്കുന്ന കാര്യങ്ങൾ ഏറെയുണ്ട്.. എന്നാൽ നമ്മുടെ ഊഹമാണ് ശരി എന്ന് ചിന്തിക്കുന്നിടത്ത് നിന്നും സത്യം വഴിമാറിപ്പോകുന്നു..
‘ഊഹം സത്യത്തിനു പകരമാവില്ല”
എന്ന് തുടർന്ന് ഖുൻ ആൻ ഓർമ്മിപ്പിക്കുന്നു..
എല്ലാറ്റിനെക്കുറിച്ചും ചിന്തിക്കുമ്പോൾ തന്നെ ഒന്നിനെക്കുറിച്ചും ഊഹിച്ചെടുത്ത കാര്യങ്ങൾ സത്യമാവണം എന്നില്ല എന്നുകൂടി ഓർത്തുവെക്കാം..
ഊഹിച്ചെടുത്ത വാസ്തവമല്ലാത്ത കാര്യങ്ങൾ മറ്റുള്ളവരോട് പറയാൻ തിടുക്കമുള്ളവരാണ് പലരും..
അനേകരുടെ ജീവിതം തച്ചുടച്ചതാണ് ഇത്തരത്തിൽ തെല്ലും സത്യമില്ലാതെ ഊഹിച്ചെടുത്ത് പറഞ്ഞ കാര്യങ്ങൾ..
“അപരനെക്കുറിച്ച് ഒരു കാര്യം പറയുമ്പോൾ അതിൽ വാസ്തവമുണ്ടോ എന്ന് പലവട്ടം ചിന്തിക്കുന്നത് നല്ലത്.. ഊഹിച്ചു പറയുന്ന വാക്കുകൾക്ക് അവൻ്റെ ജീവനോളം വിലയുണ്ട്..”
നല്ല ചിന്തകളാൽ മനസ്സുകൾ സുന്ദരമാവട്ടെ..
ഏവർക്കും ശുഭദിനാശംസകൾ നേരുന്നു
🙏🙏