17.1 C
New York
Sunday, May 28, 2023
Home US News 🌞ശുഭദിനം🌞 | 2023 | മെയ് 26 | വെള്ളി ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2023 | മെയ് 26 | വെള്ളി ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ✍

“ആഴത്തിൽ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു, പഠനമേറുന്തോറും ജ്ഞാനമേറുന്നു.”

തിരുവള്ളുവർ

തമിഴ് സാഹിത്യത്തിലെ ഇതിഹാസമെന്നു വിളിക്കുന്ന തിരുക്കുറൾ രചിച്ച തമിഴ് കവിയാണ്‌ തിരുവള്ളുവർ.

രാജ്യത്തെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യത്തിൽ ഈ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്. നൂറ്റി നാല്പത് കോടിയോളം വരുന്ന ജനതയിൽ പകുതിയോളം ജനത അടിസ്ഥാനാവശ്യങ്ങൾ പോലും പരിഹരിക്കപ്പെടാതെ കഷ്ടപ്പാടിലാണ്. ഇന്ത്യയിൽ വിദ്യാഭ്യാസമെന്നത് കേട്ടുകേൾവി പോലുമില്ലാതെ അരക്ഷിതാവസ്ഥയിൽ ജീവിക്കുന്ന അനേകംപേരുള്ള രാജ്യമാണ്.

രാജ്യം വികസനത്തിന്റെ രംഗത്ത് പുറകോട്ട് വീഴുമ്പോൾ ഭരണകൂടം ലോകശക്തിയാവാൻ നാം കുതിക്കുകയാണെന്ന് വീമ്പിളക്കുകയാണ്. ഭരണകൂടത്തോട് ഒന്നേ പറയാനുളളൂ, പുറംലോകം കാണാതെ അന്ധകാരത്തിൽ ജീവിക്കുന്ന ജനതയെ കണ്ടെത്തി വിദ്യാഭ്യാസവും, അടിസ്ഥാന ആവശ്യങ്ങളും നിറവേറ്റുക. നമ്മുടെ രാജ്യത്തിന്റെ ജനതയുടെ പ്രശ്നപരിഹാരത്തിനായി ശ്രമിച്ച് വിജയിച്ച് അവരോടൊപ്പം സന്തോഷത്തോടെ ജീവിക്കാം.

നല്ല നാളേക്കായി ഒന്നായി കൈകോർത്തു മുന്നേറാം. എല്ലാവർക്കും ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാക്കാത്തോട് പാലം നവീകരിക്കുന്നു.

കോട്ടയ്ക്കൽ:ആര്യവൈദ്യശാലയ്ക്കു സമീപത്തെ കാക്കാത്തോട് പാലം വീതി കൂട്ടി നവീകരിക്കാൻ ഭരണാനുമതി ലഭിച്ചു. 5 കോടി രൂപ ചെലവഴിച്ചാണ് മരാമത്ത് വകുപ്പ് പാലം പുതുക്കിപ്പണിയുന്നത്. വർഷങ്ങളുടെ പഴക്കമുള്ള പാലത്തിൽ നിർമിച്ചതിനുശേഷം അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. കൈവരികൾക്കും തൂണിനുമെല്ലാം...

അപകടമേഖലയായ നദിയുടെ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം: ഉല്ലസിക്കുന്നവർ വെള്ളത്തിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയുന്നില്ല

കേരളത്തിലെ നദികളിലെ അപകടം നിറഞ്ഞ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം എന്ന് ആവശ്യം ഉയര്‍ന്നു . പണ്ട് വെച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാലപ്പഴക്കം, വെള്ളപൊക്കം മൂലം നശിച്ചു . വേനല്‍ കാലത്ത് ആണ്...

കലയുടെ വിസ്മയമൊരുക്കി അരങ്ങ് 2023 കുടുംബശ്രീ ജില്ലാതല കലോത്സവം;ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് റാന്നി അങ്ങാടി സിഡിഎസിന്

പത്തനംതിട്ട കുടുംബശ്രീയുടെ ജില്ലാതല കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമയില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. നാടോടി നൃത്തം, സംഘ നൃത്തം, തിരുവാതിര, നാടകം, ഫാന്‍സിഡ്രസ്, അലാമിക്കളി, തുടങ്ങിയ 36...

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ
WP2Social Auto Publish Powered By : XYZScripts.com
error: