17.1 C
New York
Wednesday, March 29, 2023
Home US News *ശുഭദിനം* | 2023 | മാർച്ച് 18 | ശനി ✍കവിത കണ്ണൻ

*ശുഭദിനം* | 2023 | മാർച്ച് 18 | ശനി ✍കവിത കണ്ണൻ

കവിത കണ്ണൻ✍

രാജാവിന് മന്ത്രിയുടെ കഴിവില്‍ അത്രയ്ക്ക് മതിപ്പുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ചെറിയൊരു വീഴ്ച മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായപ്പോള്‍ രാജാവ് ആ സന്ദര്‍ഭം മുതലെടുത്ത് മന്ത്രിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. ഈ വിവരം മന്ത്രിയെ ധരിപ്പിക്കാന്‍ സേവകര്‍ എത്തിയപ്പോള്‍ മന്ത്രിയുടെ വീട്ടില്‍ ആഘോഷം നടക്കുകയായിരുന്നു. അന്ന് മന്ത്രിയുടെ പിറന്നാള്‍ ആയിരുന്നു. ആഘോഷങ്ങളില്‍ മുങ്ങി മന്ത്രി നൃത്തം ചവിട്ടുന്ന സമയത്താണ് സേവകര്‍ രാജകല്‍പന വായിച്ചത്. എല്ലാവരുടേയും പാട്ടും നൃത്തവും നിലച്ചു. പക്ഷേ, മന്ത്രി തന്റെ നൃത്തം തുടര്‍ന്നു. രാജകല്‍പന മന്ത്രി കേട്ടിട്ടുണ്ടാകില്ല എന്ന് കരുതി സേവകര്‍ ഒന്നുകൂടി സന്ദേശം വായിച്ചു. അപ്പോഴും മന്ത്രി നൃത്തം തുടര്‍ന്നു. സേവകര്‍ കാര്യങ്ങള്‍ രാജാവിനെ ധരിപ്പിച്ചു. രാജാവ് മന്ത്രിയുടെ വീട്ടില്‍ നേരിട്ടെത്തി ചോദിച്ചു: നിങ്ങള്‍ക്ക് ശിക്ഷയെന്താണെന്ന് മനസ്സിലായില്ലേ? മന്ത്രി പറഞ്ഞു: എനിക്ക് അങ്ങയോട് നന്ദിയുണ്ട്. ജനിച്ച ദിവസം തന്നെ മരിക്കുന്നത് ഭാഗ്യമാണ്, മാത്രവുമല്ല, മരണത്തിന് ഇനിയും മണിക്കൂറുകള്‍ ബാക്കിയാണ്. അത്രയും സമയം കൂടി എനിക്ക് ആഘോഷിക്കാമല്ലോ… ഇത് കേട്ട് രാജാവ് തന്റെ ഉത്തരവ് റദ്ദാക്കി. രാജാവ് പറഞ്ഞു: മരണത്തെ പേടിയില്ലാത്തവനെ തൂക്കിലേറ്റുന്നതില്‍ എന്തര്‍ത്ഥം. വര്‍ത്തമാന കാലത്തില്‍ ജീവിക്കുന്നവര്‍ക്ക് മാത്രമാണ് ജീവിതം രസച്ചരടുകളില്‍ കോര്‍ത്തിണക്കാനാകുക. തല്‍സമയം മാത്രമാണ് യാഥാര്‍ത്ഥ്യം. മുന്‍പുളളവ കഴിഞ്ഞുപോയി. വരാനുള്ളവയെക്കുറിച്ച് ഒരു ഉറപ്പുമില്ല. ഇന്നലയോടും നാളെയോടുമുള്ള അനാരോഗ്യകരമായ അഭിനിവേശമാണ് ഇന്നിന്റെ സ്വാതന്ത്ര്യം ഇല്ലതാക്കുന്നത്. നല്ലകാലം നാളെവരും എന്ന് വിശ്വസിച്ചു കാത്തിരിക്കുന്നവര്‍ എന്നും കഷ്ടകാലത്തിലായിരിക്കും. മൂന്ന് തലത്തിലാണ് ആളുകള്‍ ജീവിക്കുന്നത്. ഭൂതകാലത്തിലും, വര്‍ത്തമാനത്തിലും ഭാവികാലത്തിലും. അതതു നിമിഷത്തെ സന്തോഷത്തേയും സംതൃപ്തിയേയും തിരിച്ചറിയുന്നവര്‍ക്ക് മാത്രമേ ഓര്‍ത്തിരിക്കാനൊരു ഭൂതകാലവും പ്രതീക്ഷിക്കാനൊരു ഭാവികാലവും ഉണ്ടാകൂ. വര്‍ത്തമാനകാലത്തിന്റെ രസച്ചരടുകള്‍ അനുഭവിക്കാന്‍ നമുക്കും പരിശ്രമിക്കാം

– ശുഭദിനം.
കവിത കണ്ണൻ✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — “ആരോഗ്യ വീഥി”

കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ ഈ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം...

മലയാളി മനസ്സ് “ബാല സാഹിത്യവേദി”

ഇന്നത്തെ ബാല സാഹിത്യവേദി നയിക്കുന്നവർ:  ദേവി മനു, ശ്രീകല മോഹൻദാസ്, വിജയ. പി.കെ. ************************************************************** ചിൽ ചിൽ ചങ്ങാതി (കവിത) ✍ദേവി മനു  മരംക്കേറാനറിയാം ചാഞ്ചാടാനറിയാം ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് കരണ്ട് തിന്നുന്നാളാണ് കാണാനെന്തൊരു ചേലാണ് ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് പൂപോലുള്ളൊരു വാലാണ് പുറകിൽ വരകൾ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

നന്നാകൽ, സ്വയം മാറ്റത്തിലൂടെ ...................................................................... ഒരാളുടെ സ്വഭാവമെന്നത് ഒരു പ്രത്യേക ജനിതക പ്രക്രിയയാണ്. ആരും ഒരു ദിവസം കൊണ്ടു മാത്രം നന്നാകുകയോ, മോശമാകുകയോ ചെയ്യുന്നില്ല. മാർഗ്ഗദർശികളുടെയും പ്രബോധകരുടെയും ഇടപെടലിനും സ്വാധീനത്തിനും ഒരു പരിധി വരെ മാറ്റങ്ങൾ...

*ശുഭദിനം* | 2023 | മാർച്ച് 29 | ബുധൻ ✍ കവിത കണ്ണന്‍

1940 ഒക്ടോബറില്‍ ബ്രസീലിലെ ഒരു കൊച്ചുഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ ജനിച്ചത്. അവന്റെ അച്ഛന്‍ പ്രാദേശിക ക്ലബ്ബിലെ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. കളിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: