17.1 C
New York
Thursday, March 23, 2023
Home Special ശുഭദിനം | 2023 | ഫെബ്രുവരി 5 | ഞായർ ✍കവിത കണ്ണന്‍

ശുഭദിനം | 2023 | ഫെബ്രുവരി 5 | ഞായർ ✍കവിത കണ്ണന്‍

കവിത കണ്ണന്‍✍

ആ കുറുക്കന്റെ ദേഹം മുഴുവന്‍ ചെള്ള് നിറഞ്ഞു. കുടഞ്ഞുകളയാന്‍ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഒരു ദിവസം വെള്ളം കുടിക്കാനായി നദിയില്‍ കാലെടുത്തുവെച്ചപ്പോള്‍ കാലിലെ ചെള്ളെല്ലാം താഴേക്ക് വീഴുന്നത് കുറുക്കന്‍ ശ്രദ്ധിച്ചു. ഉടനെ തന്നെ ഒരു വലിയ കമ്പും കടിച്ച് പിടിച്ച് അവന്‍ നദിയിലേക്കിറങ്ങി. വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ ചെള്ളുകള്‍ കുറുക്കന്റെ വയറിന്റെ ഭാഗത്തേക്ക് കയറി. വയറും മുങ്ങിയപ്പോള്‍ കഴുത്തിലേക്കും കഴുത്തും മുങ്ങിയപ്പോള്‍ മുഖത്തേക്കും അവ കടന്നു. കുറുക്കന്‍ രണ്ടും കല്‍പിച്ച് തലയും മുക്കി. അപ്പോള്‍ രക്ഷയില്ലാതെ ചെള്ളുകള്‍ വടിയില്ലേക്ക് കയറി. എല്ലാ ചെള്ളുകളും വടിയിലേക്ക് കയറിയെന്ന് ഉറപ്പായപ്പോള്‍ കുറുക്കന്‍ ആ വടി പുഴയില്‍ ഉപേക്ഷിച്ച് തിരിച്ചു വന്നു. ഉള്ള് കാര്‍ന്ന് ഉയിരെടുക്കാന്‍ ശേഷിയുള്ളവയെ ഉടലോടെ എടുത്ത് കളയണം. എത്ര അകറ്റാന്‍ ശ്രമിച്ചാലു അവര്‍ അകമ്പടി സേവിച്ച് അവര്‍ വരും. നിഗൂഡ താല്‍പര്യങ്ങളായിരിക്കും പലപ്പോഴും അവരുടെ ലക്ഷ്യം. കടിച്ചുതൂങ്ങി നില്‍ക്കുന്നവയെ കരുതലോടെ മാത്രമേ കളയാവൂ. വലിച്ചുപറിക്കാന്‍ ശ്രമിച്ചാല്‍ അവയുടെ ദംഷ്ട്രയേറ്റ് ദേഹമെല്ലാം മുറിയുകയാകും ഫലം. ഏത് സുഖത്തിലാണോ അവര്‍ അഭിമരിക്കുന്നത് ആ സുഖത്തിന്റെ വിപരീതഅനുഭവം നല്‍കുക എന്നതാണ് അത്തരക്കാരെ ഒഴിവാക്കാനുള്ള എളുപ്പവഴി. സ്വയം ഒഴിയാന്‍ നിര്‍ബന്ധിതരാകുന്ന അസഹ്യസാഹചര്യങ്ങളില്‍ മാത്രമേ അവര്‍ പൂര്‍ണ്ണമായും ഒഴിഞ്ഞുപോകൂ. നമ്മുടെ ബന്ധങ്ങളിലും സൗഹൃദങ്ങളിലുമെല്ലാം കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുന്നത് നല്ലതാണ്. സ്വന്തം ആത്മാവിനേയും ശരീരത്തേയും നശിപ്പിക്കുന്ന എന്തെങ്കിലും കണ്ടെത്തിയാല്‍ അത്തരം ബന്ധങ്ങള്‍ക്ക് പൂര്‍ണ്ണവിരാമമിടാന്‍ നമുക്കാകണം. ഉയിര് കാര്‍ന്നെടുക്കാന്‍ ശേഷിയുള്ള അത്തരം ബന്ധങ്ങള്‍ ബന്ധനമാകാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം

– ശുഭദിനം
കവിത കണ്ണന്‍✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഏപ്രിൽ ഒന്നിന് യു.ഡി.എഫ് കരിദിനം.

തിരുവനന്തപുരം: നിയമസഭയ്ക്ക് പുറത്തും സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. സർക്കാറിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മേയ് രണ്ടാം വാരം ജനവിരുദ്ധനയങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെതിരെ കുറ്റപത്രം സമർപ്പിച്ച് സെക്രട്ടേറിയറ്റ് ഉപരോധിക്കും. പകൽ പന്തം കൊളുത്തി പ്രകടനം...

ഇന്ന് റംസാൻ വ്രതാരംഭം; ഇനിയുള്ള നാളുകൾ പ്രാർത്ഥനാ നിർഭരം.

ഇസ്ലാമത വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ. രാവും പകലും പ്രാർത്ഥനാ നിർഭരമാകുന്ന പുണ്യദിനങ്ങൾ. പകൽ മുഴുവൻ ഭക്ഷണമുപേക്ഷിച്ച് മനസ്സും ശരീരവും അല്ലാഹുവിന് സമർപ്പിക്കുന്ന രാപ്പകലുകളാണ് ഇനി.രാത്രിയിലെ തറാവീഹ് നമസ്‌കാരവും ഇഫ്താർ വിരുന്നുകളിലെ സൗഹൃദ...

മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ “MAT DAY ” വിവിധ പരിപാടികളോടെ ആചരിക്കുന്നു

ടാമ്പാ :- മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ, മാർച്ച് 25 നു "MAT Cares MAT DAY " വിപുലമായ പരിപാടികളോടെ, ക്നായി തോമൻ സോഷ്യൽ ഹാൾ, 225 N ഡോവർ റോഡ്, ഫ്ലോറിഡ...

മലയാളി മനസ്സ് — ആരോഗ്യ വീഥി

തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഓരോ മനുഷ്യനും അത്യാവശ്യമാണ്. പാല് കഴിക്കുന്നത് മൂലം ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. കാരണം...
WP2Social Auto Publish Powered By : XYZScripts.com
error: