17.1 C
New York
Wednesday, March 22, 2023
Home Kerala ശുഭദിനം | 2023 | ഫെബ്രുവരി 4 | ശനി | ✍കവിത കണ്ണന്‍

ശുഭദിനം | 2023 | ഫെബ്രുവരി 4 | ശനി | ✍കവിത കണ്ണന്‍

കവിത കണ്ണന്‍✍

തനിക്ക് ശേഷം ശിഷ്യത്വം സ്വീകരിച്ചവര്‍ക്ക് കൂടുതല്‍ വിദ്യപകര്‍ന്നു നല്‍കിയെന്ന പരാതിയുമായി ശിഷ്യന്‍ ഗുരുവിന്റെ അടുത്തെത്തി. ഗുരു അവനോട് ഒരു കഥ പറഞ്ഞു. ഒരാള്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രാമധ്യേ നല്ല ദാഹം അനുഭവപ്പെട്ടു. കുറച്ച് ദൂരം കൂടി ചെന്നപ്പോള്‍ ഒരു കിണര്‍ കണ്ടു. പക്ഷേ, കപ്പിയും കയറും ഇല്ലാത്തതിനാല്‍ വെള്ളം കുടിക്കാതെ അയാള്‍ യാത്ര തുടര്‍ന്നു. അടുത്ത ദിവസം വേറൊരാല്‍ ഈ വഴിയെത്തി. അയാളും ദാഹിച്ച് വലഞ്ഞാണ് എത്തിയത്. കിണറ്റില്‍ കപ്പിയും കയറും ഇല്ലെങ്കിലും അയാള്‍ ശ്രമം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. അവിടെയെല്ലാം കുറെ തിരഞ്ഞപ്പോള്‍ അയാള്‍ക്ക് ഒരു പാത്രം കിട്ടി. അടുത്തുള്ള പുല്ലുകളും വള്ളികളും എല്ലാം ചേര്‍ത്ത് അയാള്‍ ഒരു കയറുണ്ടാക്കി പാത്രം അതില്‍കെട്ടി വെള്ളം കോരി കുടിച്ച് യാത്ര തുടര്‍ന്നു. കഥയവസാനിച്ചപ്പോള്‍ ഗുരു ശിഷ്യനോട് ചോദിച്ചു: ഈ വന്നതില്‍ ആര്‍ക്കായിരുന്നു കൂടുതല്‍ ദാഹം. താമസംവിനാ ശിഷ്യന്‍ ഉത്തരം പറഞ്ഞു: രണ്ടാമന്. നിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ഗുരു മറുപടി പറഞ്ഞു. ആന്തരിക ചോദനയാണ് അഭിവൃദ്ധിയുടെ അടിത്തറ. ആഗ്രഹവും അഭിനിവേശം വ്യത്യാസമുണ്ട്. സ്വസ്ഥമായ ഇരിപ്പിടവും കണ്ണടച്ച് സ്വപ്നംകാണാനുളള കഴിവുമുണ്ടെങ്കില്‍ ആര്‍ക്കും എന്തും ആഗ്രഹിക്കാം. അതിന് അതിര്‍വരമ്പുകളോ പ്രയ്തനത്തിന്റെ ആവശ്യകതയോ ഇല്ല. എന്നാല്‍ അഭിനിവേശം എന്നത് ഉള്‍ത്തുടിപ്പാണ്. അതിലെത്തിച്ചേരും വരെ അതിനുവേണ്ടിയുള്ള പരിശ്രമമുണ്ടായിരിക്കും. പകരം എന്ത് ലഭിച്ചാലും തൃപ്തിയുണ്ടാകുകയുമില്ല. പ്രവൃത്തിയില്ലാത്ത സ്വപ്നങ്ങളാണ് ആഗ്രഹം. പ്രവൃത്തിയിലേക്ക് നയിക്കുന്ന സ്വപ്നമാണ് അഭിനിവേശം. എല്ലാവരും ആഗ്രഹങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട്. അവരില്‍ അഭിനിവേശമുള്ളവരാണ് തങ്ങള്‍ ആഗ്രഹിച്ചവ നേടിയെടുക്കുന്നത്. നമുക്കും ആഗ്രഹങ്ങളെ അഭിനിവേശങ്ങളാക്കി മാറ്റാന്‍ പരിശ്രമിക്കാം

– ശുഭദിനം
കവിത കണ്ണന്‍✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഹുയാങ്സാങും ശ്രീബുദ്ധനും ✍ശ്രീകുമാരി ശങ്കരനെല്ലൂർ

സ്വർലോകം. സന്മാർഗ്ഗികളായവരാണ് സ്വർലോകത്തിൽ എത്തുന്നത് .പ്രസിദ്ധ ബുദ്ധമത ഗ്രന്ഥകർത്താവായ ഹുയാങ് സാങ് സ്വർഗ്ഗത്തിന്റെ വിവിധ ഭാഗത്തിലൂടെ സഞ്ചരിക്കുകയാണ് . അമേരിക്ക ജപ്പാൻ ബ്രിട്ടൻ തുടങ്ങിയ പല രാജ്യക്കാരെ കണ്ടു കണ്ട് വരുമ്പോൾഒരു വിജനമായ സ്ഥലത്ത്...

മടുപ്പ് (കവിത) ✍അനിത പൈക്കാട്ട്

ഒറ്റയ്ക്കാവുന്ന തൃസന്ധ്യകളിൽ നോവിന്റെ കടൽ ഇളകി മറിയുന്നു, ചിത്തത്തിൽ പേര് പറയാനാവാത്ത എതോ വിഷാദം കരൾ കൊത്തി പറിക്കുന്നു, കഥ പറയാത്ത ചുമരുകളും ചിരിക്കൊരു മറുചിരി തരാത്ത വീടിന്റെ അകത്തളങ്ങളും... മടുപ്പേറിയ ദിനങ്ങൾ സമ്മാനിക്കുന്ന മനസ്സിന്റെ താളപ്പിഴക്കു അടുക്കളച്ചുമരുകൾ സാക്ഷി, പാത്രങ്ങളുടെ മുഖങ്ങൾ ഒട്ടിയതും പൊട്ടിയതും എന്റെ കളിയാട്ടത്തിന്റെ നേർക്കാഴ്ചകൾ... സ്നേഹിക്കാൻ ആരുമില്ലാത്തവളുടെ ഗദ്ഗദങ്ങൾക്ക് പല്ലിയും പഴുതാരയും മാത്രം സാക്ഷി.. നിന്നെ പ്രണയിച്ച്...

തായദെെവങ്ങളും താ(യ്)വഴിയും. ✍രാജൻ പടുതോൾ

  കുംഭമാസം അവസാനിച്ചു. ഈയാണ്ടിലെ അവസാനത്തെ രണ്ടേകാല്‍ ഞാറ്റുവേലകളടങ്ങുന്ന മീനമാസം തുടങ്ങുകയും ചെയ്തു. മീനമാസം പൂരങ്ങളുടെ മാസമാണ്.വടക്കന്‍കേരളത്തില്‍ മീനത്തിലെ കാര്‍ത്തികനാള്‍ തുടങ്ങി പൂരംനാളുവരെ കാമദേവപൂജയുടെ ഉത്സവം ആണ്. ക്ഷേത്രങ്ങളിലും കാവുകളിലും തറവാട് ഭവനങ്ങളിലുമാണ് പൂരോത്സവങ്ങൾ നടക്കുക....

പാവക്കുട്ടി (കവിത) ✍വൈക

പാവമൊരു പാവക്കുട്ടിപോലിരുന്ന പാലിന്റെ നിറമുള്ള പൗർണ്ണമി പോലെയായിരുന്ന പട്ടിന്റെ മനസ്സുള്ള പെണ്ണവളിന്ന് നിന്നു, പടവെട്ടാനുറച്ചു തന്നെ പലരും കൂടി നിന്ന സഭയിൽ മറുവാക്കോതി ചെമ്മേ പാവമവളഹങ്കാരിയായി മാറി നിമിഷവേഗാൽ പറയാൻ പാടില്ല മറുവാക്കെന്നറിഞ്ഞിട്ടും പറഞ്ഞുവല്ലോ ഇന്നവൾ കാർക്കശ്യത്തോടെ പകൽ വെളിച്ചത്തിൽ അനീതിക്കെതിരെ പലരും കണ്ണടച്ചപ്പോൾ പതറാതെ നിന്നവൾ പൊരുതി നീതിക്കായി പാവക്കുട്ടിപൊലിരുന്നവളുടെ പുതിയ ഭാവം കണ്ട് പേടിച്ചുപോയി മനുഷ്യർ പിന്നിലേക്ക് നീങ്ങി നിന്നു പാപപങ്കിലമായ...
WP2Social Auto Publish Powered By : XYZScripts.com
error: