17.1 C
New York
Wednesday, March 22, 2023
Home Special ശുഭദിനം | 2023 | ഫെബ്രുവരീ 3 | വെള്ളി | ✍കവിത കണ്ണന്‍

ശുഭദിനം | 2023 | ഫെബ്രുവരീ 3 | വെള്ളി | ✍കവിത കണ്ണന്‍

കവിത കണ്ണന്‍✍

തനിക്ക് ശേഷം ശിഷ്യത്വം സ്വീകരിച്ചവര്‍ക്ക് കൂടുതല്‍ വിദ്യപകര്‍ന്നു നല്‍കിയെന്ന പരാതിയുമായി ശിഷ്യന്‍ ഗുരുവിന്റെ അടുത്തെത്തി. ഗുരു അവനോട് ഒരു കഥ പറഞ്ഞു. ഒരാള്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രാമധ്യേ നല്ല ദാഹം അനുഭവപ്പെട്ടു. കുറച്ച് ദൂരം കൂടി ചെന്നപ്പോള്‍ ഒരു കിണര്‍ കണ്ടു. പക്ഷേ, കപ്പിയും കയറും ഇല്ലാത്തതിനാല്‍ വെള്ളം കുടിക്കാതെ അയാള്‍ യാത്ര തുടര്‍ന്നു. അടുത്ത ദിവസം വേറൊരാല്‍ ഈ വഴിയെത്തി. അയാളും ദാഹിച്ച് വലഞ്ഞാണ് എത്തിയത്. കിണറ്റില്‍ കപ്പിയും കയറും ഇല്ലെങ്കിലും അയാള്‍ ശ്രമം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. അവിടെയെല്ലാം കുറെ തിരഞ്ഞപ്പോള്‍ അയാള്‍ക്ക് ഒരു പാത്രം കിട്ടി. അടുത്തുള്ള പുല്ലുകളും വള്ളികളും എല്ലാം ചേര്‍ത്ത് അയാള്‍ ഒരു കയറുണ്ടാക്കി പാത്രം അതില്‍കെട്ടി വെള്ളം കോരി കുടിച്ച് യാത്ര തുടര്‍ന്നു. കഥയവസാനിച്ചപ്പോള്‍ ഗുരു ശിഷ്യനോട് ചോദിച്ചു: ഈ വന്നതില്‍ ആര്‍ക്കായിരുന്നു കൂടുതല്‍ ദാഹം. താമസംവിനാ ശിഷ്യന്‍ ഉത്തരം പറഞ്ഞു: രണ്ടാമന്. നിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ഗുരു മറുപടി പറഞ്ഞു. ആന്തരിക ചോദനയാണ് അഭിവൃദ്ധിയുടെ അടിത്തറ. ആഗ്രഹവും അഭിനിവേശം വ്യത്യാസമുണ്ട്. സ്വസ്ഥമായ ഇരിപ്പിടവും കണ്ണടച്ച് സ്വപ്നംകാണാനുളള കഴിവുമുണ്ടെങ്കില്‍ ആര്‍ക്കും എന്തും ആഗ്രഹിക്കാം. അതിന് അതിര്‍വരമ്പുകളോ പ്രയ്തനത്തിന്റെ ആവശ്യകതയോ ഇല്ല. എന്നാല്‍ അഭിനിവേശം എന്നത് ഉള്‍ത്തുടിപ്പാണ്. അതിലെത്തിച്ചേരും വരെ അതിനുവേണ്ടിയുള്ള പരിശ്രമമുണ്ടായിരിക്കും. പകരം എന്ത് ലഭിച്ചാലും തൃപ്തിയുണ്ടാകുകയുമില്ല. പ്രവൃത്തിയില്ലാത്ത സ്വപ്നങ്ങളാണ് ആഗ്രഹം. പ്രവൃത്തിയിലേക്ക് നയിക്കുന്ന സ്വപ്നമാണ് അഭിനിവേശം. എല്ലാവരും ആഗ്രഹങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട്. അവരില്‍ അഭിനിവേശമുള്ളവരാണ് തങ്ങള്‍ ആഗ്രഹിച്ചവ നേടിയെടുക്കുന്നത്. നമുക്കും ആഗ്രഹങ്ങളെ അഭിനിവേശങ്ങളാക്കി മാ
റ്റാന്‍ പരിശ്രമിക്കാം

-ശുഭദിനം
കവിത കണ്ണന്‍✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ “MAT DAY ” വിവിധ പരിപാടികളോടെ ആചരിക്കുന്നു

ടാമ്പാ :- മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ, മാർച്ച് 25 നു "MAT Cares MAT DAY " വിപുലമായ പരിപാടികളോടെ, ക്നായി തോമൻ സോഷ്യൽ ഹാൾ, 225 N ഡോവർ റോഡ്, ഫ്ലോറിഡ...

മലയാളി മനസ്സ് — ആരോഗ്യ വീഥി

തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഓരോ മനുഷ്യനും അത്യാവശ്യമാണ്. പാല് കഴിക്കുന്നത് മൂലം ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. കാരണം...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മരങ്ങൾ പഠിപ്പിക്കുന്ന പാഠം .......................................................... കഠിനമായ വെയിലിൽ നടന്നുവലഞ്ഞ രണ്ടു യുവാക്കൾ ഒരു മരത്തണലിൽ ഇരിക്കാനിടയായി. സമീപത്തെങ്ങും മറ്റൊരു മരവും ഉണ്ടായിരുന്നില്ല. കുറേ നേരം അവിടിരുന്ന അവർ ക്ഷീണത്താൽ ഉറങ്ങിപ്പോയി. ഉറക്കമുണർന്ന അവരിലൊരാൾ, മരത്തിൻ്റെ ശിഖരങ്ങളിലേക്കു...

*ശുഭദിനം* | 2023 | മാർച്ച് 23 | വ്യാഴം ✍ കവിത കണ്ണന്‍

ആ പൂച്ച വലയിലകപ്പെട്ടു. അതിനെ രക്ഷിക്കാന്‍ അയാള്‍ ഒരുങ്ങി. പക്ഷേ, അതിനിടെ പൂച്ച അയാളുടെ കയ്യില്‍ മാന്തി. കയ്യില്‍ രക്തം പൊടിഞ്ഞു. എന്തിന് അനാവശ്യകാര്യങ്ങളിലിടപെടുന്നു എന്ന് ചിന്തിച്ച് അയാള്‍ പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ...
WP2Social Auto Publish Powered By : XYZScripts.com
error: