ആത്മരതിയാണ് ഭക്തി
ശാണ്ഡില്യാചാര്യന്റെ അഭിപ്രായത്തിൽ വിഘ്‌നങ്ങളും തര്‍ക്കങ്ങളും ഇല്ലാതെ ആത്മാവില്‍ തന്നെ രമിക്കുന്നതാണ് ഭക്തി എന്നാണ്.
ഏതു കാര്യവും സദുദ്ദേശത്തോടെ ചെയ്യുമ്പോള്‍ തടസ്സങ്ങള്‍ ഉണ്ടാവുക സ്വാഭാവികം മാത്രം.ആ തടസ്സങ്ങളെ തരണംചെയ്യാന്‍ കഠിന ശ്രമങ്ങള്‍ നടത്തേണ്ടതായി വന്നേക്കാം.
എന്നാല്‍ സമര്‍പ്പണബുദ്ധിയോ ടെ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ഈ തടസ്സങ്ങള്‍ ബാധകമല്ല. സമ്പൂര്‍ണ സമര്‍പ്പണമായിരിക്കണമെന്നുമാത്രം.
ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭഗവത് ഗീതയില്‍ പറഞ്ഞിട്ടുണ്ട് “കര്‍മണ്യേ വാധികാരസ്‌തേ മാ ഫലേഷു കഥാചന” എന്ന്. ഫലം എന്തെന്ന് ചിന്തിച്ച് വിഷമിക്കാതെ കര്‍മം ചെയ്തു കൊളളൂ, അതിനുമാത്രമേ നിനക്ക് അധികാരമുള്ളൂ എന്നാണ്.
പാലാഴി മഥനക്കാലത്ത് ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും പ്രത്യേകം ലക്ഷ്യങ്ങളുണ്ടായിരുന്നു. ഒരുമിച്ചുനിന്നു പോരാടി അമൃത് കൈക്കലാക്കി സ്വന്തക്കാര്‍ക്കു മാത്രം നല്‍കുവാനായിരുന്നു ഇരു കൂട്ടര്‍ക്കും പരിപാടി. ഉള്ളില്‍ ആ ഉദ്ദേശം വെച്ചുകൊണ്ടാണ് അവര്‍ കടഞ്ഞതും. എന്നാല്‍ കാളകൂട വിഷം വന്നപ്പോള്‍ എല്ലാവരും ഒളിച്ചോടാന്‍ മാര്‍ഗ്ഗം അന്വേഷിക്കുകയായിരുന്നു.
പ്രപഞ്ചത്തിന്റെ രക്ഷയാണ് പ്രധാനമെന്ന് സങ്കല്‍പ്പിച്ചിറങ്ങിയ ശ്രീപരമേശ്വരന് ആ വിഷം ഏറ്റുവാങ്ങി ഭക്ഷിക്കാന്‍ ഒരു മടിയും ഉണ്ടായില്ല. തനിക്കെന്തു സംഭവിക്കുന്നു
വെന്നത് വിഷയമല്ലായിരുന്നു. പ്രപഞ്ചത്തിനായി സമര്‍പ്പിച്ച ജീവിതമായിരുന്നു ശ്രീപരമേശ്വരന്റേത്. പരമാത്മാവില്‍ തന്നെ ലയിച്ചിരിക്കാന്‍ കിട്ടുന്ന അവസരമായി കരുതി ഭഗവാന്‍ അത് ഏറ്റുവാങ്ങി. തന്റെ ആത്മരതിയ്ക്ക് ഇതൊന്നും തടസ്സമാവില്ലന്നും ആകാന്‍ പാടില്ലെന്നും ഭഗവാന്‍ നിശ്ചയിച്ചിരുന്നു. ആ ആത്മാരാമന്റെ സന്തോഷത്തിനു മുന്നില്‍ മറ്റു തടസ്സങ്ങള്‍ ഒന്നും പ്രശ്നമായിരുന്നില്ല.
ആത്മരതി അവിരോധനത്തിലൂടെ എന്ന് ശാണ്ഡില്യ മഹര്‍ഷി അഭിപ്രായപ്പെട്ടതും അതുകൊണ്ടായിരിക്കാം. തുടക്കത്തില്‍ പ്രാര്‍ത്ഥനകളില്‍ കടുത്ത തടസ്സങ്ങളുണ്ടാകാം. അതിനെ വിഗണിച്ചാൽ മാത്രമേ സമര്‍പ്പണബുദ്ധി വന്നു
തുടങ്ങുകയുള്ളൂ. അതു തന്നെയാണ് ഭക്തിയും.
Very informative 🙏
സമര്‍പ്പണ മനോഭാവം, യജ്ഞ ഭാവം എന്നിവ ഉള്‍ക്കൊണ്ട് നമുക്ക് വിധിക്കപ്പെട്ട കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഉള്ള സന്ദേശം
ഒരു നല്ല നിരീക്ഷണം! നമ്മുടെ എല്ലാ നല്ല ഉദ്യമങ്ങൾക്കും മുന്നിൽ, തടസങ്ങളിലൂടെ, നമ്മുടെ ഇച്ഛാശക്തിജ്ഞാനശക്തിക്രിയാശക്തിയും, അതിജീവന പാടവവും, സദാപരീക്ഷണവിധേയമാവുക സർവസാധാരണമാണ് ! ഇതും ഈശ്വരന്റെ ഒരു ലീലയല്ലേ? പ്രണാമം ഗുരുജീ!
Nalla arivukal Guruji 🙏
Very informative.inspiring.🙏
അതെ ഗുരുജി , ഭക്തിയുടെ പരിണതഫലമാണ് ആത്മരതി . തടസ്സങ്ങളൊന്നുമില്ലാത്ത ഒരു നിസ്വാർത്ഥ ഭക്തന് മാത്രം എത്തിപെടാൻ പറ്റുന്ന സ്ഥാനം. ഭക്തിയെ കുറിച്ചു നന്നായി പറഞ്ഞു തന്നു. നന്ദി ഗുരു ജി. നമസ്ക്കാരം.