ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് ശ്രാവണോത്സവം എന്ന പേരിൽ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ തിരുവാതിരകളി, മലയാളി മങ്ക, സിനിമാറ്റിക് ഡാൻസ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.
മത്സര ഇനങ്ങളിൽ വിജയികളായവരുടെ വിശദാംശങ്ങൾ ചുവടെ..
മലയാളിമങ്ക മത്സരത്തിൽ, ഡോ. സുരഭി ഒന്നാം സമ്മാനം കരസ്ഥമാക്കിയപ്പോൾ, സംഗീത ഭാസ്ക്കർ രണ്ടാം സ്ഥാനവും, അർത്ഥാസ് സുധീർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സിനിമാറ്റിക് ഡാൻസ്:-
ഒന്നാം സമ്മാനം ” ജൗള കല ” എന്ന ടീം നേടിയപ്പോൾ, രണ്ടാം സമ്മാനം നേടി ടീം മാസ്സും, മൂന്നാം സമ്മാനം നേടി എസ്എംഡി സ്റ്റുഡിയോ ഷാർജയും മുന്നിട്ടു നിന്നു.
തിരുവാതിരക്കളി: –
ഒന്നാം സമ്മാനം ധ്വനി ഗ്രൂപ്പ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം അനന്തപുരിയും, മൂന്നാം സ്ഥാനം ദശപുഷ്പം ടീമും കരസ്ഥമാക്കി.
പരിപാടി കാണാനെത്തിയ യുഎഇ ലെ മലയാളികളും അല്ലാത്തവരുമായ തിങ്ങിനിറഞ്ഞ ജനങ്ങളെ സാക്ഷി നിർത്തി ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഈ വർഷത്തെ ഓണാഘോഷം ( അടുത്ത ഞായർ (17-09-2023) എക്സ്പോ സെന്റർ, ഷാർജയിൽ വച്ച് നടത്തപ്പെടും എന്ന പ്രഖ്യാപനവും ഉണ്ടായി. എല്ലാ വർഷത്തെയും പോലെ പതിനായിരങ്ങൾ പങ്കെടുക്കുന്ന ഓണാഘോഷ പരിപാടിയിൽ ഒട്ടേറെ വിശിഷ്ട അതിഥികൾ പങ്കെടുക്കും. കൂടാതെ ഘോഷയാത്രയും , ഗാനമേള, മറ്റു കലാ പരിപാടികൾ, വിഭവസമൃദ്ധമായ സദ്യ വിതരണം തുടങ്ങിയവ ആഘോഷത്തിന് മാറ്റുകൂട്ടും.
റിപ്പോർട്ടർ,
രവി കൊമ്മേരി. യുഎഇ.