ഷാർജ: പ്രശസ്ത എഴുത്തുകാരനും നയതന്ത്രജ്ഞനും പാർലമെന്റ് അംഗവുമായ ഡോ. ശശി തരൂരുമായി ഷാർജയിലെ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ വച്ച്, ഷാർജ ഇന്ത്യൻ സ്‌കൂളിലെ സീനിയർ ഗ്രേഡ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സംവാദം കുട്ടികൾക്ക് പുറമെ എല്ലാവർക്കും വളരെയധികം വിജ്ഞാനപ്രദവും, പുത്തനുണർവ്വും നൽകി.
ഏകദേശം 1200 വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടി, ആധുനിക വിദ്യാഭ്യാസം, ലക്ഷ്യ ക്രമീകരണം, തൊഴിലിന്റെ വിവിധ മേഖലകളുടെ വ്യാപ്തി എന്നിവയെക്കുറിച്ചുള്ള തരൂരിൻ്റെ വിശാലമായ അറിവുകളിൽ നിന്ന് പ്രയോജനം നേടാനുള്ള ഒരു സവിശേഷമായ അവസരം ഒരുക്കി. മാറിക്കൊണ്ടിരിക്കുന്ന കോർപ്പറേറ്റ് ശൈലികൾ, ബിസിനസ് നവീകരണങ്ങൾ, ആഗോള തൊഴിൽ പ്രവണതകൾ എന്നിവയിലേക്ക് വെളിച്ചം വീശുന്നുന്നതായിരുന്നു ഡോ. തരൂരിന്റെ പ്രഭാഷണം. വിദ്യാർത്ഥികൾക്ക് മുന്നോട്ടുള്ള അവരുടെ വിദ്യാഭ്യാസ മേഖലയിൽ തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസ മാർഗ്ഗങ്ങൾ രൂപപ്പെടുത്തുന്നതിന് വളരെയധികം ഉപകരിക്കുന്നതയിരുന്നു ഇന്ത്യൻ അസോസിയേഷൻ ഷാർജ സംഘടിപ്പിച്ച സംവാദം.
റിപ്പോർട്ടർ,
രവി കൊമ്മേരി. യുഎഇ.