വഴിതെറ്റിപ്പോകുന്ന ആധുനിക യുവതയുടെ പരിച്ഛേദനമായ ഒരു ദന്ത ബിരുദ വിദ്യാർത്ഥി . അവൻ കോളേജ് ടെറസ്സിൽ കഞ്ചാവ് വലിക്കുന്നത് കാണുവാനിടയായ പ്രഫസർ ശിക്ഷിക്കുന്നതിനു പകരം സ്വന്തം ജീവിതകഥ പറഞ്ഞുകൊടുത്ത്, വിദ്യാർത്ഥിയെ നല്ല വഴിയിലേക്ക് നയിക്കുന്നു. ഈ പ്രഫസറും പഠനകാലത്ത് വഴി തെറ്റി പോയെങ്കിലും ഗുരുജി എന്ന മാതൃകാ മനുഷ്യൻ അദ്ദേഹത്തെ നേർവഴിക്കാക്കുന്നു. പക്വത നേടാത്തവരും മോശം പേരന്റിങ്ങിനു ഇരയായവരുമായ കുട്ടികൾ, ഭവനങ്ങളിൽ നിന്നകന്ന് പ്രൊഫഷണൽ കോളേജ്ജുകളിൽ എത്തുമ്പോൾ ഉണ്ടായേക്കാവുന്ന മാനസിക പിരിമുറുക്കങ്ങളും അവ തരണം ചെയ്യാൻ പറ്റാതെ വരുമ്പോൾ വഴിതെറ്റി പോകുന്നതും ഹൃദയസ്പർശിയായി വിവരിച്ചിരിക്കുന്ന ഈ ഗ്രന്ഥം മക്കളെ പ്രൊഫഷണൽ കോഴ്സുകളിൽ ചേർക്കുവാൻ പാഞ്ഞുനടക്കുന്ന മാതാപിതാക്കൾ വായിച്ചിരിക്കേണ്ടതാണ്.

നമ്മുടെ മക്കൾ എങ്ങനെയൊക്കെ കൈവിട്ടു പോകാം എന്നുള്ളതിന്റെ രേഖാചിത്രമാണ് ഈ ചെറു നോവൽ. വഴിതെറ്റിപ്പോകുന്നവരെ നേർവഴിയിലാക്കാൻ ശിക്ഷകളല്ല സ്നേഹപൂർവ്വമായ ബോധവൽക്കരണമാണ് അനിവാര്യമെന്ന് കഥാകാരൻ അടിവരയിട്ട് സമർത്ഥിക്കുന്നു.
ഇംഗ്ലീഷിലുള്ള ഈ ചെറുനോവൽ ഇ-ബുക്കായി മാത്രമേ ലഭ്യമാവുകയുള്ളൂ.
ഡോ. സുരേഷ് പി മാത്യു
എടത്വാ .