ഭാഷാപരമായി സനാതനം എന്ന വാക്കിന്റെ വിഗ്രാഹാർത്ഥം’ ലോകം മുഴുവൻ പരന്നു കിടക്കുന്ന ശാശ്വതമായ സത്യം ‘ എന്നതാണ്.
സന = ശാശ്വത സത്യം.
ആതനം = പരന്നത്.(സന +ആതനം – സനാതനം )
ലോക നന്മയുടെ നിലനിൽപ്പിന് അഥവാ സനാതന ബോധത്തിന് ആവശ്യമായതെന്തോ അതാണ് സനാതന ധർമ്മം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഈ ധർമ്മ വാക്യങ്ങൾ എല്ലാ മതഗ്രന്ഥങ്ങളിലുമുണ്ട്, അതായത്, സനാതന ധർമ്മം ആരുടേയും കുത്തകയല്ല ; ആരാലും ഇതിനെ തകർക്കുവാനും സാധ്യമല്ല!!
മറ്റൊരർത്ഥത്തിൽ, കല്പാന്ത കാലത്തോളം നിലനിൽക്കുന്നവയാണ് സനാതന ധർമ്മ പ്രത്യയങ്ങളെന്ന് സാരം..
ഭാരതത്തിന്റെ പരമമായ സനാതന ധർമ്മ സന്ദേശമാണ് “ലോകാ സമസ്താ സുഖിനോ ഭവന്തു:” എന്ന വാക്യം.
ഇത് എവിടെ? എന്ന്? ആരാൽ പറയപ്പെട്ടുവെന്നത്അജ്ഞാതമാണ്.
ബുദ്ധമതത്തിന്റെ സൈദ്ധാന്തിക നിദർശനമാണ് അഹിംസ.
അതോടൊപ്പം തന്നെ ആവിർഭവിച്ച തത്വസാരപ്രബോധനമാണ ലോകാ സമസ്താ സുഖിനോ ഭവന്തു എന്നതെന്നും ഇത് പാലി ഭാഷയിൽ നിന്നും സംസ്കൃതത്തിലേക്ക് മൊഴിമാറ്റം ചെയ്യ പ്പെട്ടതാണെന്നും ചിലർ കരുതുന്നു…!
തൈത്തിരീയാരണ്യകത്തിന്റെ പത്ത് അദ്ധ്യായങ്ങളിലെ അവസാന മൂന്ന് പ്രപാഠങ്ങളാണ് തൈത്തിരീയോപനിഷത്ത്. അതിലെ മുഖ്യ ഉപദേശമാണ്
” സത്യം വദ: ധർമ്മം ചര :”എന്നത്. അദ്വൈത ദർശന സിദ്ധാന്തത്തോടൊപ്പം ആചാര്യ സ്വാമികൾ പ്രചരിപ്പിച്ചിരുന്ന മന്ത്രമാണിത്. ഈ വാക്യം സനാതനധർമ്മത്തിലുൾപ്പെടുന്നു.
എന്നാൽ പന്ത്രണ്ട് അദ്ധ്യായങ്ങളിലായി 2684 ശ്ലോകങ്ങളാൽ പ്രതിപാദിച്ചിരിക്കുന്ന ” മനുസ്മൃതി ” സനാതനധർമ്മത്തിന്റെ ഉപകരണമാണെന്ന് വരുത്തിത്തീർക്കുകയും ആര്യ ഭാഷ വശമില്ലാത്ത ദ്രാവിഡവർഗ്ഗങ്ങളിൽ അടിച്ചേൽപ്പിക്കുകയും ചെയ്ത ” ബ്രാഹ്‌മണ”(ജാതി ) വർഗ്ഗം സനാതനധർമ്മ പ്രക്രിയയെ ദുഷ്കൃതമാക്കിയെന്നതാണ് സത്യം..!!
ശ്രീ ഭഗവത് ഗീതയിൽ പറയുന്ന ചാതുർവർണ്യ വിവരണവും
‘ ചാതുർവർണ്ണ്യം മയാസൃഷ്ടം’ എന്ന വാക്യവുംwഅടങ്ങുന്നതാണ് വർണ്ണാശ്രമധർമ്മമെങ്കിലും..
അന്ന്, ബ്രാഹ്മണ ജാതിയെയാകമാനം ബ്രാഹ്മണ ശബ്ദം കൊണ്ട് അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യേണ്ടതാണെന്ന് തെറ്റിദ്ധരിപ്പിച്ചത് വർണ്ണാശ്രമധർമ്മത്തിന് എക്കാലത്തെയും അപമാനത്തിന് കാരണമായി.
ബ്രാഹ്‌മണ ശബ്ദം കൊണ്ട് അർത്ഥമാക്കുന്നത് ഈശ്വരജ്ഞാനം സിദ്ധിച്ച, ആരാധ്യനായ ഗുരു എന്നാണ്. ഒരുവൻ ബ്രാഹ്മണൻ ആകുന്നത് ജനനം കൊണ്ടല്ല ; കർമ്മം കൊണ്ടാണ്! ക്ഷത്രിയന്റെ പുത്രനും,ശൂദ്രന്റെ പുത്രനും
ബ്രഹ്മജ്ഞാനത്തിന് അർഹതയുണ്ട്. അത്കൊണ്ടാണല്ലോ കാട്ടാളനായ വാല്മീകി മഹർഷി ബ്രഹ്മഗുരുവായിത്തീർന്നത്. അദ്ദേഹത്തിന്റെ പുത്രന്മാർ ബ്രാഹ്മണരായില്ലെന്നതും ശ്രദ്ധേയം. നാല് വർണ്ണങ്ങൾ ബ്രഹ്‌മാവിന്റെ ഓരോ അംഗങ്ങളിൽ നിന്ന് ജനിച്ചുവെന്ന കഥകൾ വെറും ഭാവന മാത്രം, അഥവാ കെട്ടുകഥകളാണ്.
മനു എന്ന വാക്കിന് പതിനാല് എന്ന അർത്ഥം അമരകോശം വിധിച്ചിട്ടുണ്ട്,കൂടാതെ മനനബുദ്ധിയെന്നും വിവക്ഷിക്കുന്നു.
‘ പതിനാല് ലോകങ്ങളുടെയും പിതാവാണ് ‘ മനു എന്ന കല്പന പുരാണങ്ങൾ അംഗീകരിക്കുന്നു (പത്മം, വാമനം, ഭാഗവതം, നാരദീയം ) ആ മനുവിന്റെ കാലം ബ്രാഹ്‌മ ലിപി നിലവിലുണ്ടായിരുന്നുയെന്ന് വിശ്വസിച്ചാൽപ്പോലും..ഒരു മനുവും മറ്റൊരു ഗ്രന്ഥവും രചിച്ചിട്ടില്ലെന്നിരിക്കെ, ‘ മനുസ്മൃതി ‘ രചിച്ചത് ആര്യാധിനിവേശത്തിന്റെ അനുവർത്തികളാണെന്ന് മ നസ്സിലാക്കാവു
ന്നതാണ്.
” ബ്രാഹ്‌മണാൻ പയ്യുപാസീത
പ്രാതരുത്ഥായ പാർത്ഥിവ”
എന്നു തുടങ്ങുന്ന ശ്ലോകം (മനുസ്മൃതി ) അർത്ഥമാക്കുന്നത് രാജാവ് (ഭരണകർത്താവ് ) ഉണർന്നുവന്നാൽ ജ്ഞാനിയും കുലപതിയുമായ ഗുരുവിനെ നമസ്കരിച്ചു ദിവസം തുടങ്ങണമെന്നാണ്, അല്ലാതെ ബ്രാഹ്മണജാതിയുടെ പുത്രനായി പിറന്ന ഒരുവനെ വണങ്ങണമെന്നല്ല.
ഈ ബ്രാഹ്മണ ശബ്ദത്തെ തെറ്റിദ്ധരിച്ചു കൊണ്ടാണ്ഇവിടെ ലോകാ സമസ്താ എന്ന വാക്യത്തെയും സനാതന ധർമ്മത്തെയും പഴിക്കുന്നത്.അതുപോലെ പശു എന്ന ശബ്ദം…
മനുഷ്യന്റെ ജീവിതമാർഗ്ഗം കാലിവളർത്തലും കൃഷിയും മാത്രമായിരുന്ന ഒരു കാലം..
മറ്റെന്തിനെക്കാളും ഐശ്വര്യ ദായകമായിരുന്നു*പശു എന്ന മൃഗം..
(ഇന്നാണെങ്കിൽ സൈബർ ടെക്നോളജിയെന്നോ മറ്റൊ പറയുമായിരുന്നു )
വരുമാന ശ്രോതസ്സുകളെ സംരക്ഷിക്കണമെന്ന അർത്ഥത്തിലാണ് അവിടെ പശു എന്ന വാക്ക് പറഞ്ഞത്
(അല്ലാതെ ബ്രാഹ്മണന് പാലും തൈരും നെയ്യും കൊടുക്കുവാൻ വേണ്ടിയല്ല )
” സ്വസ്തി പ്രജാഭ്യാം പരിപാലയന്താം..
*ന്യായേണ മാർഗേണ
മഹീം മഹീശാ…
*ഗോ ബ്രാഹ്‌മണേഭ്യ
ശുഭമസ്തു നിത്യം
ലോകാ സമസ്താ
സുഖിനോ ഭവന്തു :”
ഈ സനാതനധർമ്മ വാക്യത്തിൽ * ‘ന്യായേണഎന്ന് പറഞ്ഞത് കൊണ്ട്, ആ ന്യായം മനുസ്മൃതിയിലെ അധർമ്മ വാക്യങ്ങൾ അനുശാസിക്കുന്ന മാർഗ്ഗമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയോ ധരിപ്പിക്കുകയോ ചെയ്തിരിക്കുന്നു.
ക്രിസ്തുവിനു മുൻപ് രണ്ടാം നൂറ്റാണ്ടിൽ പ്രചരിച്ചുവെന്ന് കരുതുന്ന ഈ സ്മൃതി സനാതന ധർമ്മത്തിലധിഷ്ഠിതല്ല.
ഭാരത് മഹാൻ ശ്രീ : ഡോക്ടർ ബി.ആർ അംബദ്കർ കത്തിച്ചു കളഞ്ഞ മനുസ്മൃതി ഇന്ന് കേൾവി മാത്രമാണ്.
(ചരിത്ര പഠനത്തിനായി ചിലർ സൂക്ഷിക്കുകയും ചെയ്യുന്നു )
സനാതന ധർമ്മത്തെയും നീചമായ സ്‌മൃതിയെയും ബന്ധപ്പെടുത്തി കഥകൾ മെനഞ്ഞ് പുതുതലമുറയിൽ ജാതീയമായ വൈരാഗ്യം സൃഷ്ടിച്ചു മുന്നേറുന്നത് വെറും രാഷ്ട്രീയ നാടകമാണ്.
ശരിയായ സനാതന ധർമ്മ വാക്യങ്ങൾ ആഗോളവ്യാപകങ്ങളാണ്.
അവയ്ക്ക് നാശമില്ല!
* ഒരു ജാതി ഒരു മതം
ഒരു ദൈവം മനുഷ്യന്
* നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും
സ്നേഹിക്കുക(സത്യവേദപുസ്തകം )
* അന്ന ദാനം മഹാദാനം
* യാഗമല്ല ; ദാനമാണ്
ഈശ്വര സേവ (പ : ഖുർആൻ )
** സ := സത്യം
അന:= നാശമില്ലാത്തത്
ആതന:= പരന്നത്.
പ്രിയ സഹോദരങ്ങളെ..
ശിക്ഷാനിയമങ്ങളോ, വർണ്ണവിവേചനമോ,
ശിക്ഷാ വല്ലികളോ,ഭാഷയോ, സംസ്കാരമോ
സനാതനമല്ല!!ഇവയൊന്നും ഈ ധർമ്മ സരണിയിൽപ്പെടുന്നില്ല!!
ബുദ്ധനും ക്രിസ്തുവും നബിത്തിരുമേനിയും വർദ്ധമാന മഹാവീരനും,ജാത മത രാഷ്ട്ര അധികാര മോഹമില്ലാത്ത ഏതൊരു ആചാര്യനും പരിപോഷിപ്പിച്ചത് ഈ സനാതത്തെയാണെന്ന് നിങ്ങൾ അറിയുക..
” ലോകാ സമസ്താ സുഖിനോ ഭവന്തു :”