17.1 C
New York
Saturday, September 30, 2023
Home US News ഹൂസ്റ്റണിൽ രമേശ് ചെന്നിത്തലയ്ക്ക് സ്വീകരണം സെപ്തംബർ 21 ന് - ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റണിൽ രമേശ് ചെന്നിത്തലയ്ക്ക് സ്വീകരണം സെപ്തംബർ 21 ന് – ഒരുക്കങ്ങൾ പൂർത്തിയായി

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട മുൻ പ്രതിപക്ഷ നേതാവും മുൻ കെ.പി.സി.സി പ്രസിഡന്റുമായ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകും.

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്‍എ) യാണ് സ്വീകരണ സമ്മേളനത്തിന് നേതൃത്വം നല്കുന്നത്.

സെപ്റ്റംബർ 21ന് വൈകിട്ട് 6.30 ന് (വ്യാഴാഴ്ച) മാഗിന്റെ ആസ്ഥാനകേന്ദ്രമായ സ്റ്റാഫോർഡ് കേരള ഹൗസിലാണ് (1415 Packer Ln, Stafford, TX 77477) സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

സ്വീകരണ പരിപാടി ഉജ്ജ്വലമാക്കുന്നതിന് വിവിധ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് നേതാക്കളെ സ്വീകരിക്കും. വിവിധ കലാപരിപാടികൾ സ്വീകരണ സമ്മേളനത്തിന് കൊഴുപ്പേകും.

ഹൂസ്റ്റണിലെ വിവിധ സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക സാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

കക്ഷി രാഷ്ട്രീയ ഭേദമെന്യ ഏവരെയും കുടുംബസമേതം ഈ സ്വീകരണയോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

ജെയിംസ് കൂടൽ – 346 773 0074
ബേബി മണക്കുന്നേൽ – 713 291 9721
ജീമോൻ റാന്നി – 832 873 0023
വാവച്ചൻ മത്തായി – 832 468 3322
ജോജി ജോസഫ് – 713 515 8432
മൈസൂർ തമ്പി -281 701 3220

ജീമോൻ റാന്നി

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സെപ്റ്റംബര്‍ 30 ലോക പരിഭാഷാ ദിനം (wrold translation day) 📚🌏✍ലാലു കോനാടീൽ

" എഴുത്തുകാർ ദേശീയ സാഹിത്യം സൃഷ്ടിക്കുന്നു.. വിവർത്തകർ ലോക സാഹിത്യം സൃഷ്ടിക്കുന്നു..." എല്ലാ വർഷവും സെപ്റ്റംബർ 30-ന് ആണ് അന്താരാഷ്ട്ര പരിഭാഷാ ദിനമായി ആഘോഷിക്കുന്നത്.. വിവർത്തകരുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ബൈബിൾ പരിഭാഷകനും മദ്ധ്യസ്ഥനായ വിശുദ്ധ...

പാട്ടിന്റെ പാലാഴിയിലെ അതുല്യ താരകങ്ങൾ (2) ബിച്ചു തിരുമല ✍ജലജ മധുസൂദനൻ

ബിച്ചു തിരുമല (1942 - 2021) കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമ്മിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല. ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, 'ശക്തി' എന്ന സിനിമയുടെ കഥയും...

‘മലയാള നോവൽ സാഹിത്യം’ (ഭാഗം – 9) ✍പ്രഭ ദിനേഷ്

'മലയാളി മനസ്സ്' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'മലയാള നോവൽ സാഹിത്യം' ത്തിന്റെ ഒമ്പതാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏 മലയാള നോവൽ സാഹിത്യത്തിലെ ആദ്യത്തെ ചരിത്രനോവലാണ് സി.വി. രാമൻപിള്ള യുടെ 'മാർത്താണ്ഡ വർമ്മ'. നോവലിസ്റ്റ് സി.വി....

🌹🌹യോഗമയ ക്ഷേത്രം (പാർട്ട്‌ -6) ✍ജിഷ ദിലീപ്, ഡൽഹി

ഈ ക്ഷേത്രം രാജ്യത്തിന്റെ സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും ഭക്തരുടെ ആത്മീയതയുടെയും പ്രതീകമാണ്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഫാനും അതിൽ നിന്നും ഏതാണ്ട് നിലവിളക്ക് പോലുള്ള ഒരു വസ്തുവും തൂങ്ങിക്കിടക്കുന്നുണ്ട്. ഇവ ഒരേ...
WP2Social Auto Publish Powered By : XYZScripts.com
error: