”താരുണ്യാരംഭരമ്യം”
എന്ന ഈ കഥ സ്മരണകളുണർത്തുന്നു.
നവമാധ്യമരംഗത്തും അച്ചടി മാധ്യമരംഗത്തും ശ്രദ്ധേയനായ സാഹിത്യകാരനാണ് തത്ത്വമസിയുടെ പ്രിയപ്പെട്ട സഹയാത്രികനായ ഇക്കഥാകൃത്ത്.നർമ്മത്തിൽ പൊതിഞ്ഞു കഥമെനയാൻ അസാമാന്യ വൈഭവമാണീ കുറുപ്പേട്ടന്.
ഇക്കഥ ഇദ്ദേഹത്തിൻ്റെ ”പുത്രച്ചനുണർന്നു” എന്ന സമാഹാരത്തിലെ ഒരു കഥയാണ്.
ഇക്കഥ രസകരവും അതേസമയം അയലത്തെവീട്ടിലെ അനുഭവകഥപോലെയും അനുഭവവേദ്യമാകുന്നു.
കുട്ടിക്കാലത്തെ പച്ചക്കറികൃഷിയും
സ്കൂൾ യാത്രയും ഉച്ചയുപ്പുമാവിൻ്റെ സ്വാദും ചേച്ചിയുടെ പേറും ചെല്ലപ്പൻ്റെ വാറ്റും അച്ചന് ഗ്ലാസിൽ പകർന്നുകൊടുത്ത രണ്ടു ഗ്ലാസ് വാറ്റ്മദ്യവും , നാടൻ കോഴിക്കറിയും പൊയ്പ്പോയ കാലത്തിന്റെ അവിസ്മരണീയമായ വിവരണങ്ങളും കഥയെ ജീവസ്സുറ്റതാക്കി.
അങ്ങനെ ഒരുനാൾ കൂടെ പഠിച്ച സരസ്വതിയെ കണ്ടപ്പോൾ പണ്ടവളോടൊത്തു നടത്തിയ വിദ്യാലയ വിഭാതയാത്രയും അവൾ ചളിയിൽ വീണതും സ്മരണയിലെത്തി.
അവളുടെ ബ്ലൌസ്സും പാവാടയും ചെളി പുരണ്ടതും
അവൾ വാവിട്ട് നിലവിളിച്ചപ്പോൾ അന്ന് കഥാനായകൻ ചെക്കൻ ചോദിച്ചു
”’ഒന്ന് വീണതല്ലേയുള്ളു, നീ എന്തിനാ മോങ്ങുന്നത് ?”
അപ്പോഴവൾ..”എനിക്ക് ജട്ടിയില്ലെടാ, ആൺപിള്ളേർ കൂക്കു വിളിക്കും. ”
എത്ര രസകരമായ ഓർമ്മപ്പൂക്കാലമാണിക്കഥയിലെ ബാല്യം.
കഴിഞ്ഞകാലമോർത്ത നായകൻ കൊടുത്ത ചായകുടിക്കുന്ന സരസ്വതിയോട് കഥയിൽ ചോദിച്ചത് നോക്കു….’സരസ്വതി ഓർക്കുന്നോ, പണ്ട് നീ വരമ്പത്ത് വീണ് ബ്ലൗസ്സും പാവാടയും നനഞ്ഞ് കരഞ്ഞത്.
അന്ന് ഇടാത്തത് ശീലമാക്കിയോ ?’
അന്നത്തെ ഓർമ്മയിന്നും പുള്ളിയ്ക്ക്.
അവളുടെ ജീവിതത്തിലെ സംഭവങ്ങൾ സരസ്വതി പറയുന്നു ഇക്കഥയിൽ.ഭർത്താവ് മരിച്ചതും മൂന്നുമക്കളിൽ ഏറ്റവൂം ഇളയവൾ കഥാനായകൻ്റെതാണെന്നും അവളുടെ വിവാഹമാണെന്നും
” നീ വൈകിട്ട് വീട്ടിൽ വന്ന് മോളുടെ ദക്ഷിണ വാങ്ങണം.” എന്നുമവൾ പറഞ്ഞതും അവിഹിതത്തിലെ വിഹിതത്തിനാണെന്നു കഥ പറയാതെ പറയുന്നു.
വൈകീട്ടയാൾ നായികയുടെ വീട്ടിൽ ചെന്നപ്പോൾ അകത്ത് അമ്മയും മകളും സംസാരിക്കുന്നത് അതിലും രസകരമായി കഥയിൽ .മകളോട് ഇങ്ങേർക്ക് ദക്ഷിണകൊടുക്കാൻ പറഞ്ഞപ്പോൾ മോളുടെ ഡയലോഗ് നോക്കൂ..” അതിന് കല്യാണത്തിന് ഇനിയും നാലുമാസമുണ്ടല്ലോ? ഇപ്പോൾ അയാൾക്ക് ദക്ഷിണ കൊടുക്കാൻ അയാളെന്താ ഇനിയുമൊരിക്കലും തിരിച്ചു വരാത്ത എന്റെ തന്തയാണോ ?”
ആക്ഷേപഹാസ്യമാണെങ്കിലും ഒരു തരിനൊമ്പരവും ഇവിടെ കഥയിൽ അനുമവവേദ്യമാകുന്നുണ്ട്.
തിരികെ വരുമ്പോൾ പണ്ടത്തെ നെൽപാടമോ കവിഞ്ഞൊഴുകിയ തോടോ
സരസ്വതി തെന്നിവീണ വരമ്പോ കാണാൻ കഴിഞ്ഞില്ല കഥാനായകന്.
സ്മരണകൾ പുനർജനിച്ച കഥയിത്.
അതീവഹൃദ്യം കഥാഖ്യാനം കുറുപ്പേട്ടാ.ആശംസകൾ