” You Can ” നിങ്ങൾക്ക് കഴിയും.. ജോർജ് മാത്യു ആഡംസ് ന്റെ പുസ്തകം, പരിഭാഷ രാധാകൃഷ്ണവാരിയർ കെ..
” ഒരു ഡസൻ പരാജയങ്ങൾക്ക് ശേഷവും നിങ്ങൾ പരിശ്രമിച്ചുകൊണ്ടേയിരുന്നുവെങ്കിൽ നിങ്ങളുടെ ഉള്ളിൽ ഒരു പ്രതിഭയുടെ വിത്ത് മുളയ്ക്കുകയാണ്. ” നെപ്പോളിയൻ ഹിൽ ന്റെ വചനം..
അതെ തോൽവികൾ മനുഷ്യന്റെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാവട്ടെ..
ജീവിതവിജയത്തിനായി വിജയ മന്ത്രവുമായി ഒരു പുസ്തകം.
മഹത് വ്യക്തികളായ എബ്രഹാം ലിങ്കൺ, നെപ്പോളിയൻ ഹിൽ, ഒലിവർ ഗോൾഡ് സ്മിത്, ബെഞ്ചമിൻ ഫ്രാങ്ക്ളിൻ എന്നിവരുടെ ഉദ്ധരിണികളും ലഘുപ്രഭാഷണങ്ങളുടേയും സമാഹാരം.
പ്രവൃത്തി, ത്യാഗം, ഉത്സാഹം, പ്രയോജനക്ഷമത, ആത്മനിയന്ത്രണം എന്നിവയിലൂടെ വിജയം നേടാം.. നമ്മുടെ വിധി നിർണയിക്കുന്നത് നമ്മൾ തന്നെയാണ്.. ഇന്ന് തന്നെനമ്മുടെ വ്യക്തിഗത നിയന്ത്രണം ഏറ്റെടുത്ത് വിജയം നേടാം..
ഓരോ മനുഷ്യന്റെയും വ്യക്തിത്വം അവന്റെ ശക്തിയാകുന്നു..ഒരു മനുഷ്യന്റെ ഭൗതിക സമ്പത്തിനേക്കാളും മൂല്യംമുള്ളത് അയാളുടെ വ്യക്തിത്വം ആണെന്ന് ലോകത്തിലെ ഏറ്റവും വലിയ ധനകാര്യ ശക്തിയായിരുന്ന ജെ പിയർപോണ്ട് മോർഗൻ തന്റെ മരണസമയത്ത് പറയുകയുണ്ടായി. എല്ലാവരോടും പരാജയപ്പെട്ടശേഷം ഒരാൾ അവശേഷിപ്പിക്കുന്നതിന്റെയും എല്ലാവരെയും ജയിച്ചശേഷം ഒരാൾ അവശേഷിപ്പിക്കുന്നതിന്റെയും മൂല്യവത്തായ ആകെ തുകയാണ് വ്യക്തിത്വം.
സമയം ഉപയോഗിക്കാൻ പഠിക്കുക. അതേപോലെ പരാജയത്തെ കടന്നുപോകാനും പഠിക്കുക. വിജയത്തിൽ ഉൾപ്പെട്ടിരിക്കുന്ന യാദൃശ്ചികത മാത്രമാണ് പരാജയം. തടസ്സങ്ങൾ, പ്രതിബന്ധങ്ങൾ ആദർശത്തിലെ നൈരാശ്യം ഇവയൊക്കെ ചേർന്നതാണ് വിജയം.
ലക്ഷ്യങ്ങൾ നേടാനും തടസ്സങ്ങൾ അതിജീവിക്കാനും ജീവിതത്തിൽ വിജയം നേടാനുമുള്ള ഇച്ഛാശക്തി ഓരോ നമ്മളിൽ സ്വയം ഉണ്ടാക്കിയെടുക്കണം..
നിങ്ങളുടെ മനസ്സ് ആഗ്രഹിക്കുന്നഎന്തും നിങ്ങൾക് നേടിയെടുക്കാൻ സാധിക്കും എന്ന് ഈ പുസ്തകം നമ്മെ പഠിപ്പിക്കുന്നു..
നിങ്ങൾ എത്ര ഉയരത്തിൽ കയറണമെന്ന് തീരുമാനിക്കുന്നത് അവരവർ തന്നെയാണ്.. അതിനാൽ ഇന്ന് മുതൽ പരിശ്രമിക്കുക.. ജീവിതവിജയത്തിനായി..