17.1 C
New York
Wednesday, August 17, 2022
Home Religion പുണ്യ ദേവാലയങ്ങളിലൂടെ - (4) കടമറ്റം പള്ളി

പുണ്യ ദേവാലയങ്ങളിലൂടെ – (4) കടമറ്റം പള്ളി

✍ലൗലി ബാബു തെക്കേത്തല 

ഈ ആഴ്ചയിൽ “കടമറ്റം പള്ളി” യുടെ വിശേഷങ്ങളാവട്ടെ.

.2014ൽ ഞാനും കുടുംബവും ഇവിടം സന്ദർശിച്ചു. എനിക്ക് പൊതുവെ ഇഷ്ടമുള്ള മാന്ത്രികതയും നിഗൂഢതയും ചേർന്ന കഥകൾ ഉറങ്ങുന്ന ആ പ്രദേശം ഇന്നും ഓർമ്മയിൽ പച്ചപ്പ്‌ നിറയ്ക്കുന്നു.

കൊച്ചി – മധു‌ര നാഷണ ഹൈവേയിൽ കോലഞ്ചേരിക്കും മൂ‌വാറ്റുപു‌ഴയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് കടമറ്റം. കടമറ്റം കത്തനാരിന്റെ പേരിൽ പ്രശസ്തമായ ഈ സ്ഥലത്തെ പ്രധാന ആകർഷണം പ‌ഴയ കാലത്ത് നിർമ്മിക്കപ്പെട്ട ഒരു ക്രിസ്ത്യൻ ദേവല‌യമാണ്. കടമറ്റത്ത് കത്തനാരുമായി ഏറെ ബന്ധമുള്ളതാണ് ഈ ദേവാലയം.

കടമറ്റം പള്ളി
🌻🌻🌻🌻🌻

കേരളത്തിലെ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ കോലഞ്ചേരിക്കടുത്ത് അയ്ക്കരനാട് പഞ്ചായത്തിലെ കടമറ്റത്ത് സ്ഥിതിചെയ്യുന്ന വിശുദ്ധ ഗീവർഗീസിന്റെ നാമത്തിലുള്ള പുരാതന ക്രൈസ്തവ ദേവാലയമാണ് കടമറ്റം പള്ളി എന്നറിയപ്പെടുന്നത്. യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള തർക്കം നിലനിൽക്കുന്ന പള്ളികളിലൊന്നാണ് ഇത്. ഇരു വിഭാഗവും തമ്മിലുള്ള തർക്കം മൂലം 1998-ൽ ഈ പള്ളി അടച്ചപൂട്ടിയെങ്കിലും 8 വർഷത്തെ സമാധാന ശ്രമങ്ങൾക്ക് ശേഷം 2006-ൽ മലങ്കര ഓർത്തഡോൿസ് സഭയുടെ കീഴിൽ ഉള്ള ദേവാലയമായി വീണ്ടും വിശ്വാസികൾക്കായി തുറന്നു

കടമറ്റം പള്ളി എന്നാണ് സ്ഥാപിക്കപ്പെട്ടതെന്ന് കൃത്യമായ രേഖകൾ ഇല്ല. 4-10 നൂറ്റാണ്ടുകളിലാണെന്ന് ഊഹിക്കപ്പെടുന്നു. എങ്കിലും നിരണം ഗ്രന്ഥവരികൾ ആസ്പദമാക്കിയാൽ ക്രി.വ 825 നു ശേഷമാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത് എന്ന നിഗമനം. മാർ സബോർ ആണ് ഈ പള്ളി സ്ഥാപിച്ചത് എന്നും നിരണം ഗ്രന്ഥവരികളിൽ പ്രസ്താവിച്ചിരിക്കുന്നു.

പള്ളി സ്ഥാപന ചരിത്രം

നിനേവേയിൽ നിന്ന് ക്രിസ്തുവിന്റെ സന്ദേശവുമായി വന്ന മാർ സാബോ എന്ന ക്രിസ്ത്യൻ പുരോഹിതൻ ആണ് ഈ പള്ളി സ്ഥാ‌പിച്ചതെന്നാണ് ‌പറയപ്പെടുന്നത്. അതി‌ന് പിന്നിൽ ഒരു ഐതിഹ്യവും ‌പ്രചരിക്കുന്നുണ്ട്.

ഒരിക്കൽ മാർ സാബോ കടമറ്റത്തെ പരിസരങ്ങളിലൂടെ നടക്കുകകായിരുന്നു. ക്ഷീണി‌ച്ച് അവശനായ അദ്ദേഹം തന്റെ വിശപ്പ് മാറ്റാൻ എ‌ന്തെങ്കിലും കിട്ടുമെന്ന് പ്ര‌തീക്ഷിച്ച് സമീപത്തെ ഒരു വീട്ടിൽ കയ‌റി. ഒരു ദ‌രിദ്ര സ്ത്രീയുടെ വീടായിരു‌ന്നു അത്. ഒരു മണി അരി മാത്രമായിരിന്നു അവിടെയുണ്ടായിരുന്നത്. വെള്ളം തിള‌‌പ്പിച്ച് ഒരു മണി അരി കലത്തിൽ ഇടാൻ അദ്ദേഹം പറഞ്ഞു. പെട്ടന്നാണ് അത്ഭുതം നടന്നത് കലം നിറയെ ചോറ്.

ആ സ്ത്രീ ഈ അത്ഭുതകാര്യം അവിടുത്തെ ഭൂപ്രഭു ആയ കർത്തയെ അറിയിച്ചു. കർത്തയെ സന്ദർശിച്ച പുരോഹിതൻ രോഗബാധിതയായ, കർത്തയുടെ മകളെ അസുഖം ഭേദമാക്കി. ഇതിൽ സന്തുഷ്ടനായ കർത്ത പുരോഹിതന് പള്ളി നിർമ്മിക്കാൻ സ്ഥലം നൽകി. ആ സ്ഥലത്താണ് കടമറ്റം പ‌ള്ളി സ്ഥിതി ചെയ്യുന്നതെന്നാണ് ഐ‌തിഹ്യം.

കടമറ്റത്തു കത്തനാർ

.തിരുവിതാംകൂറിലുള്ള കുന്നത്തുനാട് താലൂക്കിലെ കടമറ്റം എന്ന ദേശത്ത് നിർദ്ധനരായ ഉലഹന്നാന്റെയും ഏലിയാമ്മയുയുടെയും മകനായ .പൗലോസ്.പൗലോസിന്റെ മാതാപിതാക്കൾ മരിച്ചു പോകുകയും സഹോദന്മാരാരും ഇല്ലാതെ വരികയും ചെയ്തതിനാൽ ചെറുപ്പത്തിൽ തന്നെ അനാഥനായ അദ്ദേഹത്തെ കടമറ്റം പള്ളിയിലെ അച്ചൻ എടുത്ത് വളർത്തി. അദ്ദേഹത്തിന്‌ നല്ല വിദ്യാഭ്യസം നൽകുകയും സുറിയാനി തുടങ്ങി ഭാഷകൾ പഠിപ്പിക്കുകയും ചെയ്തു. വൈദികപാഠങ്ങൾ എല്ലാം അദ്ദേഹം സ്വയം പഠിക്കുകയും അഞ്ചാറ് വർഷങ്ങൾ കൊണ്ട് അദ്ദേഹം ഒരു വൈദികൻ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളിലും നിപുണനായിത്തീർന്നു. കത്തനാരച്ചൻ അദ്ദേഹത്തെ ഒരു ശെമ്മാശൻ ആയി വാഴിച്ചു

മൂത്ത കത്തനാരച്ചന്‌ അക്കാലത്ത് നിരവധി പശുക്കൾ ഉണ്ടായിരുന്നു. അതിലൊന്ന് ഒരിക്കൽ മേയാൻ പോയശേഷം തിരികെ വന്നില്ല. അതിനെ അന്വേഷിക്കാനായി ശെമ്മാശ്ശൻ (കത്തനാർ) കടമറ്റത്ത് അന്വേഷിച്ചെത്തുകയും അന്വേഷണത്തിനിടയിൽ മന്ത്രവാദികളായ കാട്ടുവാസികളുടെ ഇടയിൽ എത്തിച്ചേരുകയും ചെയ്തു. കാട്ടുവാസികളുടെ മൂപ്പന് ആൺമക്കൾ ഇല്ലാതിരുന്നതിനാൽ ശെമ്മാശ്ശനോട് ദയ തോന്നി. ആചാരങ്ങളും കുല മര്യാദകളും പാലിച്ച് ഇവിടെ തന്റെ കൂടെ കഴിഞ്ഞാൽ എല്ലാ മന്ത്രതന്ത്ര വിദ്യകളും പഠിപ്പിച്ച് നൽകാമെന്ന് മൂപ്പൻ പറഞ്ഞു. തിരിച്ച് പോകുവാൻ നിർവ്വാഹമില്ലാത്തതിനാൽ മൂപ്പൻ പറയുന്നതനുസരിച്ച് കത്തനാർ അവിടെ കഴിഞ്ഞു. ചില പരീക്ഷണങ്ങൾക്ക് ശേഷം മൂപ്പൻ കത്തനാരെ മാന്ത്രിക വിദ്യകൾപഠിപ്പിച്ചു തുടങ്ങി ‘സ്തംഭനം’ ‘ഗോപ്യംനിഗൂഢം’ ‘തിരസ്ക്കരണി’ ‘കൂടുവിട്ടു കൂടുചേരൽ’ എന്നിവയിൽ തുടങ്ങി, ‘ഇന്ദ്രേണദത്തം’ ‘ദേവമാരുത’ ‘സുവർണ്ണസ്ത്വാ’ ‘യമസ്യലോകാത്’ ‘ആഗ്നേശോദിനി’ ‘ധ്രുവം ധ്രുവേണ’ ‘അലക്തജീവ’ ‘അഹന്തേഭഗ്ന’ ‘യേമേപാശ’ ‘അയന്തേയോനി’ ‘ശപത്വഹൻ’ ‘മുഞ്ചാവിത്വാ’ തുടങ്ങി സകല മാന്ത്രിക വിദ്യാ പാഠഭേദങ്ങളും പ്രായോഗിക പരിജ്ഞാഞാനത്തോടെ മൂപ്പൻ ശെമ്മാശ്ശനെ പഠിപ്പിച്ചു.

നീണ്ട പന്ത്രണ്ടു വർഷങ്ങൾക്ക് ശേഷം കാട്ടുവാസികളുടെ ഗുഹയിൽ നിന്നും രക്ഷപെട്ട് നാട്ടിലെത്തിച്ചേർന്ന ശെമ്മാശ്ശനെ വൈകാതെ മേപ്പട്ടക്കാരെല്ലാവരും കൂടി കത്തനാർ പട്ടം കൊടുത്തു. പരിസര പ്രദേശങ്ങളിലുണ്ടായിക്കൊണ്ടിരുന്ന പ്രേതബാധോപദ്രവങ്ങളും, അപസ്മാരം, ഭ്രാന്ത് എന്നീ പ്രകാരമുള്ള മാറാരോഗങ്ങളും ചെലവുകളൊന്നും കൂടാതെ വളരെ ലളിതമായ രീതിയിൽ മാറ്റിക്കൊടുക്കുമായിരുന്നു. അതോടെ അദ്ദേഹം വലിയ മന്ത്രവാദിയാണന്നുള്ള പ്രസിദ്ധി നാനാദിക്കുകളിലും വ്യാപിച്ചു. അദ്ദേഹത്തെ ജനങ്ങൾ കടമറ്റത്തു കത്തനാരെന്നും കടമറ്റത്തച്ചനെന്നും ആദരവോടെ വിളിക്കുവാൻ തുടങ്ങി.

കടമറ്റത്തു കത്തനാരുടെ മാന്ത്രിക പ്രവർത്തനങ്ങൾക്ക് ധാരാളം പ്രത്യേകതകൾ ഉണ്ടായിരുന്നു. അദ്ദേഹം ഹോമങ്ങളോ പൂജകളോ നടത്തിയിരുന്നില്ല. ആട്, കോഴി മുതലായ ജീവികളെ ബലി കൊടുക്കുമായിരുന്നില്ല. വസ്ത്രങ്ങളോ ദ്രവ്യമോ പാരിതോഷിതങ്ങളോ ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. താനൊരു മഹാ മാന്ത്രികനാണന്ന യാതൊരു ഭാവവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. കടമറ്റത്തു കത്തനാർ യക്ഷിയെ ബന്ധിച്ച കഥ പ്രസിദ്ധമാണ്.

കടമറ്റത്ത് കത്തനാരുടെ ജനനം, മരണം എന്നിവയുടെ തീയതി അജ്ഞാതമാണ്. അദ്ദേഹം ഒരു ഗുഹയിൽ കയറി അപ്രത്യക്ഷനായി എന്നാണ് വിശ്വാസം. പ്രസ്തുത കിണർ( പോയേടം )കടമറ്റത്തുപള്ളിയോടനുബന്ധിച്ച് സംരക്ഷിച്ചിട്ടുണ്ട്.

പോയേടം

കടമറ്റത്തെ ഒരു പ്രധാന ആകർഷണമാണ് പോയേടം.കടമറ്റം പള്ളി‌യുടെ അരികിലുള്ള ഒരു കിണറാണ് പോയേടം ഈ കിണറിലൂടെ ‌പാത‌ളത്തിലേ‌ക്ക് പോയാണ് കത്തനാർ മന്ത്ര പ‌ഠനം നടത്തിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്

പുരാതനന്മാരായ മഹർ‌ഷിമാർ, മന്ത്രവാദം സംബന്ധിച്ച് മന്ത്രസാരം, യന്ത്രസാരം, പ്രയോഗസാരം, പ്രപഞ്ചസാരം മുതലയി അനേകം ഗ്രന്ഥങ്ങൾ ഉണ്ടാക്കിയിട്ടുള്ളത് പോലെ കടമറ്റത്തു കത്തനാരും അസംഖ്യം മന്ത്രവാദഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്

പേർഷ്യൻ കുരിശ്

മറ്റൊരു ആകർഷണമാണ് . കടമറ്റം പള്ളിയിലെ പേർഷ്യൻ കുരിശ്
നസ്രാണി കുരിശ് എന്നും അറിയപ്പെടുന്ന പ്രശസ്തമായ പേർഷ്യൻ കുരിശ്. ഈ കുരിശിന് നൂറ്റാണ്ടുകളുടെ ‌പഴക്കമുണ്ട്

കബറി‌ടം

കടമറ്റം സെന്റ് ജോർജ് പ‌ള്ളിയുടെ ഉൾവശത്തു മാർത്തോമാ ഒമ്പതാമന്റെ കബറിടം സ്ഥിതി ചെയ്യുന്നു.

ചരിത്രമുറങ്ങുന്ന കടമറ്റം പള്ളി സന്ദർശിക്കാൻ ഏവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ❤

✍ലൗലി ബാബു തെക്കേത്തല 

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: