ഷാർജ: ഷാർജയിലെ തൊഴിലാളികളെ ലക്ഷ്യമിട്ട് “തൊഴിലാളികളെ സന്തോഷിപ്പിക്കുക” എന്ന തലക്കെട്ടിൽ കമ്മ്യൂണിറ്റി പ്രേരിതമായ സംരംഭം അവതരിപ്പിക്കാൻ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും, ആരാേഗ്യ കമ്മ്യൂണിറ്റി പ്രിവൻഷൻ മന്ത്രാലയവുമായി ചേർന്ന് പുതിയ പദ്ധതിക്ക് തുടക്കമിട്ടു.
ഷാർജ എമിറേറ്റിലുടനീളം സഹകരണം വർധിപ്പിക്കുന്നതിനും, സാമൂഹിക കേന്ദ്രീകൃത പങ്കാളിത്തം വളർത്തുന്നതിനും, ആരോഗ്യ, ബോധവൽക്കരണ പദ്ധതികളിൽ പങ്കാളികളാകുന്നതിനും തൊഴിലാളികളെ ബോധവാന്മാരാക്കുന്നതിനു വേണ്ടിയാണിത്. ഷാർജയിലെ ജാഡയിലെ നിർമ്മാണ മേഖലകളിൽ മൊത്തം 500 തൊഴിലാളികളെ എത്തിക്കാൻ ലക്ഷ്യമിട്ടു കൊണ്ട് 2023 സെപ്റ്റംബർ 11 തിങ്കളാഴ്ച രാവിലെയാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. തൊഴിലാളികൾക്ക് ഭക്ഷണവും ശീതളപാനീയങ്ങളും വിതരണം ചെയ്യുന്നതും ഈ സംരംഭത്തിൽ ഉൾപ്പെടുന്നു. എമിറേറ്റ്‌സ് ഹെൽത്ത്‌കെയർ ഫൗണ്ടേഷന്റെയും ഫുഡ് എടിഎം കമ്പനിയുടെയും സജീവ പങ്കാളിത്തമാണ് ഈ കാമ്പെയ്‌നിലെ പ്രധാന വിജയമായി കാണുന്നത്.
റിപ്പോർട്ടർ,
രവി കൊമ്മേരി, യുഎഇ.