ദുബായ്: മലയാളി ക്രീയേറ്റീവ് ഡിസൈനർമാരുടെ യുഎഇ കൂട്ടായ്മയായ” വര ” സംഘടിപ്പിച്ച ആർട്ടെക്സ് 2023 ദുബായിൽ അരങ്ങേറി.
വിവിധ തരം സെഷനുകൾ ഉൾപ്പെടുത്തിയ ഏകദിന പരിപാടിയിൽ വിവിധ എമിറേറ്റുകളിൽ നിന്നുള്ള അഞ്ഞൂറോളം ഗ്രാഫിക് അച്ചടി പരസ്യ മേഖലയിൽ പ്രവർത്തിക്കുന്ന പ്രതിനിധികൾപങ്കെടുത്തു. കാലിഗ്രഫിയുടെ പ്രസക്തി എന്ന വിഷയത്തിൽ ഖലീലുള്ള ചെമ്മനാടും, ഡിസൈനറുടെ ആരോഗ്യ ശീലങ്ങൾ എന്ന സെമിനാറിൽ ഓർത്തോ വിദഗ്ദ്ധൻ ഡോ: വിജയ് രവി വർമ്മയും, കണ്ണ് വിദഗ്ദ്ധൻ ഷഹീൻ അലിയും, ചർച്ചകൾ നയിച്ചപ്പോൾ, സോളോ വിഡിയോഗ്രഫിയുടെ സാദ്ധ്യതകൾ എന്ന വിഷയത്തിൽ സുൽത്താൻ ഖാനും, പുതിയ കാലഘട്ടത്തിലെ ഡിസൈനിംഗ് ടൂളുകൾ എന്ന സെഷനിൽ ജിയോ ജോൺ മുള്ളൂരും പ്രേക്ഷകരുമായി സംവദിച്ചു.
കൂടാതെ ഇൻഡസ്ട്രിയൽ മേഖലയിൽ ഡിസൈനറുടെ സാധ്യതകളെ കുറിച്ച്
ബോളിവുഡ് ആർട്ട് ഡയറക്ടർ സലീം മൻസിലും, ഡിസൈനർമാരുടെ തൊഴിൽ ഇടങ്ങളിലെ നിയമങ്ങളെ കുറിച്ച് അഡ്വ: ശമീൽ ഉമറും വിശദമായി സംസാരിച്ചു. ഫോട്ടോഗ്രാഫിയെ കുറിച് നൗഫൽ പെരിന്തൽമണ്ണയും, വീഡിയോ അനിമേഷൻ, പ്രൊമോഷൻ തുടങ്ങിയ വിഷയത്തിൽ അനസ് റംസാനും, നൗഫൽ സ്ക്രാപ്പ് മല്ലുവും സംസാരിക്കുകയും ഡിസൈനർമാരുമായി സംവദിക്കുകയും ചെയ്തു.
അനസ് കൊങ്ങയിൽ നിയന്ത്രിച്ചിരുന്ന ആർടെക്സിൻ്റെ പരിപാടിയിൽ ഗോൾഡ് എഫ് എം ആർ ജെ വൈശാഖും, മ്യൂസിക് ഡയറക്ടർ റിയാസ് ഷായും പങ്കെടുത്തു. പരിപാടിയുടെ സംഘാടകരായ സജീർ ഗ്രീൻ ഡോട്ട്, ജിബിൻ , അൻസാർ , മുബീൻ, യാസ്‌ക് ഹസ്സൻ , റിയാസ്, അഭിലാഷ്, ജോബിൻ, ഉനൈസ്, വിപിൻ, മുഹമ്മദ് ഷാനിഫ്, ജംനാസ്, സിയാദ്, മുബഷിർ തുടങ്ങിയവർ നേതൃത്വം നൽകി. തദവസരത്തിൽ ആർട്ടെക്സിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സാബിർ, നൗഫൽ എന്നിവർക്കുള്ള വരയുടെ ഉപഹാരം സമർപ്പിച്ചു. എല്ലാ വർഷവും ആർടെക്സ് ഡിസൈനർമാർക്ക് ഉപകാരമാവുന്ന രീതിയിൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അറിയിച്ചു കൊണ്ട് ഷമീം മാറഞ്ചേരിയുടെ നന്ദി പ്രസംഗത്തോടെ പരിപാടി സമാപിച്ചു.
റിപ്പോർട്ടർ,
രവി കൊമ്മേരി,
യുഎഇ.