യുഎഇ : ലോകത്തിൽ ആകമാനം ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കുകയും, സംശയ നിവാരണത്തിനായി ചില സാഹചര്യങ്ങളിൽ ആളുകൾ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയുടെ പരിശോധനയ്‌ക്കായി സാമ്പിളുകളും മാതൃകകളും നൽകാൻ വിസമ്മതിച്ചാൽ ഉണ്ടാകുന്ന അനന്തരഫലത്തെക്കുറിച്ച് യുഎഇയിലെ പബ്ലിക് പ്രോസിക്യൂഷൻ താമസക്കാരെ ഓർമ്മിപ്പിച്ചു. മയക്കുമരുന്ന് പരിശോധനയ്ക്ക് സാമ്പിൾ നൽകാൻ വിസമ്മതിക്കുന്നവർക്ക് 100,000/- ദിർഹത്തിൽ കുറയാത്ത പിഴയും രണ്ട് വർഷം തടവും ലഭിക്കും.
ആവശ്യമാണെങ്കിൽ ഉദ്യോഗസ്ഥർക്ക് ആളുകളിൽ നിന്ന് നാർക്കോട്ടിക് അല്ലെങ്കിൽ സൈക്കോട്രോപിക് മയക്കുമരുന്നുകളുടെ പരിശോധനയ്ക്കായി പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് അനുമതി നേടിയ ശേഷം സാമ്പിൾ ശേഖരിക്കാമെന്ന് സോഷ്യൽ മീഡിയയിൽ വ്യാഴാഴ്ച അതോറിറ്റി അറിയിച്ചു. 2021-ലെ ഫെഡറൽ ഡിക്രി-നിയമ നമ്പർ 30-ന്റെ ആർട്ടിക്കിൾ 63 പ്രകാരം മതിയായ ന്യായീകരണമില്ലാതെ ആളുകൾക്ക് സാംപിളുകൾ നൽകാൻ വിസമ്മതിക്കാനാവില്ലന്നും അതോറിറ്റി അധികൃതർ വ്യക്തമാക്കുന്നു.
റിപ്പേർട്ടർ,
രവി കൊമ്മേരി,
യുഎഇ.