17.1 C
New York
Wednesday, August 17, 2022
Home Pravasi പുതുമയുടെ പുത്തൻ ഉണർവ്വേകി ഗ്ലോബൽ വില്ലേജ് പുതിയ സീസൺ ഒരുങ്ങുന്നു

പുതുമയുടെ പുത്തൻ ഉണർവ്വേകി ഗ്ലോബൽ വില്ലേജ് പുതിയ സീസൺ ഒരുങ്ങുന്നു

ദുബായ്: ഏറെ ആകര്‍ഷണങ്ങളും പുതുമകളുമായി ഗ്ലോബല്‍ വില്ലേജ് പുതിയ സീസണ്‍ (global village 2022 – 2023) ഒരുങ്ങുന്നു. ആഗോള ഗ്രാമത്തിലെ ആഘോഷങ്ങള്‍ ഒക്‌ടോബര്‍ 25ന് ആരംഭിക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ നടന്നു വരികയാണ്. 2

022 ഒക്‌ടോബര്‍ മുതല്‍ 2023 ഏപ്രില്‍ വരെയാണ് ഇരുപത്തി ഏഴാമത് സീസണ്‍ അരങ്ങേറുക. ലോകരാജ്യങ്ങള്‍ സംഗമിക്കുന്ന ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ ഇരുപത്തി ഏഴാമത് സീസണില്‍ 27 പവലിയനുകളുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. ഒമാനിന്റെയും ഖത്തറിന്റെയും പവലിയനുകള്‍ ഇത്തവണ പുതുമകളോടെയാണ് മേളയിലെത്തുന്നത്.

എല്ലാ തവണത്തെയും പോലെ പുതിയ ആകര്‍ഷകങ്ങളും വിനോദങ്ങളും പരിചയപ്പെടുത്തിയാണ് ഇത്തവണയും ആഗോള ഗ്രാമം ഒരുങ്ങുന്നത്. ഗ്ലോബല്‍ വില്ലേജ് പ്രീമിയം, എമിറാത്തി ഡിസ്‌കവറി, പാചക പാതകള്‍, ജിവി ഫുള്ളി ലോഡഡ് എന്നിവ പുതിയ സീസണില്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത പാക്കേജുകളാണ്.

സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനാണ് പരിശ്രമിക്കുകയെന്ന് ഗ്ലോബല്‍ വില്ലേജ് മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ജാക്കി എല്ലെന്‍ബി പറഞ്ഞു.

റിപ്പോർട്ടർ,
രവി കൊമ്മേരി.

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: