17.1 C
New York
Thursday, August 11, 2022
Home Cinema പ്രകാശൻ പറക്കട്ടെ (സിനിമ റിവ്യൂ) തയ്യാറാക്കിയത്: ഷാമോൻ

പ്രകാശൻ പറക്കട്ടെ (സിനിമ റിവ്യൂ) തയ്യാറാക്കിയത്: ഷാമോൻ

തയ്യാറാക്കിയത്: ഷാമോൻ

വിജയ പ്രകാശമായി പ്രകാശൻ പറന്നുയരുന്നു*

യാഥാസ്ഥിതിക പൊതുബോധ മലയാള സിനിമ പ്രേക്ഷകന് രസിക്കുന്ന രീതിയിലാണ് എല്ലായ്പ്പോഴും നിർമ്മിക്കപ്പെടുന്നത്. ആസ്വദിക്കാൻ വേണ്ടി മാത്രം തീയറ്ററിൽ കുടുംബ സമേതം സിനിമ കാണുന്നവന് അത് ആശ്വാസവുമാണ്. ആ പ്രേക്ഷകർ ഒരിയ്ക്കലും സിനിമയിലെ ബ്രില്യൻസുകളും, ടെക്നിക്കൽ പെർഫെക്ഷനുകളും ഊന്നൽ കൊടുത്തു സിനിമ കാണുന്നവരല്ല. അവരെ സംബന്ധിച്ചിടത്തോളം അവർ ആ സിനിമ കാണാൻ ചിലവിടുന്ന സമയമത്രയും അവരെ സിനിമ രസിപ്പിക്കണം. അത്തരത്തിൽ ഒരു നിമിഷം പോലും പ്രേക്ഷകന്‍റെ ക്ഷമ പരീക്ഷിക്കാതെ, മികച്ച രീതിയില്‍ എഴുതി അവതരിപ്പിക്കപ്പെട്ട ഫാമിലി സിനിമയാണ് ‘പ്രകാശൻ പറക്കട്ടെ’.

കുടുംബ ചിത്രങ്ങളുടെ കാതലായ ബന്ധങ്ങള്‍ , തമാശ, പ്രണയം, എന്നിവയിലൂന്നി തന്നെയാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. കുടുംബം തന്നെയാണ് പ്രധാന പ്രമേയവും . മുഷിപ്പിക്കാത്ത രീതിയിലുള്ള അവതരണശൈലി ചെറിയൊരു കഥയെ നല്ല രീതിയിൽ പിടിച്ചു നിർത്തുന്നു. ഒതുക്കത്തോടെയാണ് ആദ്യപകുതിയുടെ സഞ്ചാരമെങ്കിൽ രണ്ടാം പകുതിയിൽ കുറച്ചു നേരം കഥയിൽ നിന്നും മാറി സഞ്ചരിക്കുന്നുണ്ട്. കൃത്യമായ എഡിറ്റ് ഒരിടത്തുപോലും പ്രേക്ഷകരെ ബോറടിപ്പിക്കാതെ മുന്നോട്ടുപോവാൻ ചിത്രത്തിനു സഹായകമാകുന്നു.

മലയോര കാഴ്ചകളെ ഒപ്പിയെടുത്തുകൊണ്ട് വളരെ കളർഫുൾ ആയ രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബഹളങ്ങളില്ലാതെ തുടങ്ങി , അവസാനമാകുമ്പോഴേക്കും കഥ നാം പ്രതീക്ഷിക്കാത്ത ഒരു തലത്തിലേക്കെത്തിക്കുകയാണ്. സംവിധാന അരങ്ങേറ്റം ഷഹദ് മോശമാക്കിയില്ല എന്നു തന്നെ പറയാം.

കുടുംബ ബന്ധങ്ങളും, അതിനിടയിൽ നടക്കുന്ന വൈകാരിക വേലിയിറക്കങ്ങളും കൊണ്ട് പ്രേക്ഷകനെ ആദ്യാന്തം രസിപ്പിക്കാനാണ് തന്റെ ആദ്യ സംവിധാന സംരംഭത്തിൽ ഷഹദ് ശ്രമിച്ചിരിക്കുന്നത്.

ഒരു നടൻ എന്ന നിലയ്ക്ക് ഇത്തരം വൈകാരികത, കഥാപാത്രങ്ങളുടെ നൈതികത, കാത്തുസൂക്ഷിക്കുവാൻ തനിക്കാകും എന്ന് തെളിയിക്കുവാനുള്ള ദിലീഷ് പോത്തന്റെ ശ്രമം കൂടിയാണ് പ്രകാശന്‍ പറക്കട്ടെ. സ്വതസിദ്ധമായ തന്റെ അഭിനയത്തിലൂടെ കഥാപാത്രത്തെ പോത്തൻ മികച്ചതാക്കിയിട്ടുണ്ട്. സൈജു കുറുപ്പും നിഷ സാരംഗും ശേൾരിക്കും ഞെട്ടിച്ചു കളഞ്ഞു. നടൻ ശ്രീജിത്ത് രവിയുടെ മകൻ മാസ്റ്റർ ഋതുൺ ജയ് ശ്രീജിത്ത് രവിയും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഫന്റാസ്റ്റിക് ഫിലിംസ്, ഹിറ്റ് മേക്കേഴ്സ് എന്റർടെയ്മെന്റ്, എന്നിവയുടെ ബാനറിൽ ടിനു തോമസ്, വിശാഖ് സുബ്രഹ്മണ്യം , അജു വർഗീസ് എന്നിവർ ചേർന്നാണ് നിർമാണം . എല്ലാ അർത്ഥത്തിലും, കുടുംബ സമേതം ആസ്വദിച്ചു കാണാന്‍ പറ്റിയ കൊച്ചു ഫാമിലി സിനിമയാണ് ‘പ്രകാശന്‍ പറക്കട്ടെ ‘

കഥ: ധ്യാൻ ശ്രീനിവാസൻ
തിരക്കഥ: ധ്യാൻ ശ്രീനിവാസൻ
സംഭാഷണം: ധ്യാൻ ശ്രീനിവാസൻ
സംവിധാനം: ഷഹദ് നിലമ്പൂർ
നിർമ്മാണം: അജു വർഗ്ഗീസ്ടിനു തോമസ്വിശാഖ് സുബ്രമണ്യം
Actors & Characters Cast:
ധ്യാൻ ശ്രീനിവാസൻ
ദിലീഷ് പോത്തൻ
അജു വർഗ്ഗീസ്
സൈജു കുറുപ്പ്
സ്മിനു സിജോ
മാത്യു തോമസ്
നിഷ സാരംഗ്
ശ്രീജിത്ത് രവി
Main Crew
അസോസിയേറ്റ് ഡയറക്ടർ: അരുൺ ഡി ജോസ്
കലാ സംവിധാനം: ഷാജി മുകുന്ദ്
Audio & Recording
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ): സിങ്ക് സിനിമ
ചമയം
ചമയം: വിപിൻ ഓമശ്ശേരി
വസ്ത്രാലങ്കാരം: സുജിത് സി എസ്
സംഗീത വിഭാഗം
ഗാനരചന: മനു മഞ്ജിത്ത്
സംഗീതം: ഷാൻ റഹ്മാൻ
Technical Crew
എഡിറ്റിങ്: രതിൻ രാധാകൃഷ്ണൻ
Production & Controlling Units
നിർമ്മാണ നിർവ്വഹണം: സജീവ്‌ ചന്തിരൂർ
പബ്ലിസിറ്റി വിഭാഗം
പരസ്യം: മനു ഡാവിഞ്ചി
നിശ്ചലഛായാഗ്രഹണം: ഷിജിൻ രാജ്

തയ്യാറാക്കിയത്: ഷാമോൻ

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: