17.1 C
New York
Wednesday, August 17, 2022
Home Literature പടിയിറങ്ങുന്നവളോട്.....(കവിത) ✍️പ്രീതി ഗോപാൽ

പടിയിറങ്ങുന്നവളോട്…..(കവിത) ✍️പ്രീതി ഗോപാൽ

✍പ്രീതി ഗോപാൽ

ഒരു തായ്മരത്തിന്റെ
വേരറുത്താണ് നീ
അവസാന-
പടിയിറക്കത്തിനൊരുങ്ങുന്നത്

ഒതുക്കു കല്ലിൽ
പെരുവിരൽ തട്ടി
മുന്നോട്ടായുമ്പോൾ
വീഴ്ചയിൽ താങ്ങായിരുന്ന
കരങ്ങളിനിഇല്ലെന്നോർക്കുക!!

തിരിച്ചെത്തും വരെ
അനുധാവനം ചെയ്തിരുന്ന
മനക്കണ്ണുകളിൽ
ഇടമുറിയാത്ത
ഇടവപ്പാതിയുടെ
നോവുസമ്മാനിച്ചാണ് നീ
യാത്രയ്ക്കൊരുങ്ങുന്നതെന്ന്
മറക്കാതിരിക്കുക!!

പൊരുത്തക്കേടുകളിൽ
തട്ടിച്ചിതറി
ദാമ്പത്യം
അൽപ്പായുസ്സാവുമ്പോൾ
പശ്ചാത്താപത്തിന്റെ
കണ്ണുനീർ കൊണ്ട്
ഈ വെന്തുടഞ്ഞഹൃദയത്തിലെ
തീയണയ്ക്കാനാവില്ലെന്നോ ർക്കുക!!

പെറ്റവയറിന്
ശപിക്കാനാവില്ലെന്ന
നിസ്സഹായത
പിടിവള്ളിയാക്കി നീ
ഇറങ്ങുമ്പോൾ
കണ്ണുനീരുപ്പ്
കവിൾകൊണ്ട്
തുപ്പാനും ഇറക്കാനുമാവാതെ
അടഞ്ഞൊരു
തൊണ്ടക്കുഴിയിൽ അസ്തമിക്കുന്ന
വേദനച്ചീളുകൾ മാത്രം
എന്നിൽ
ബാക്കിയായിരിക്കും.

✍പ്രീതി ഗോപാൽ

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: