17.1 C
New York
Wednesday, August 17, 2022
Home Literature കറുത്ത രാത്രി (കവിത).✍ മിനി സജി, കോഴിക്കോട്

കറുത്ത രാത്രി (കവിത).✍ മിനി സജി, കോഴിക്കോട്

✍മിനി സജി, കോഴിക്കോട്

സ്വാതന്ത്ര്യംകിട്ടിയ
രാത്രിയിലാണ്
അവൾ
ശ്വാസത്തിനായിപ്പിടഞ്ഞത്

ശവങ്ങൾക്കിടയിലൂടെ ശബ്ദമില്ലാതെ,
ഉടലില്ലാതെനടന്ന്
രാത്രി
പകലിനുകൈമാറി.

ചിറകില്ലാതെ സ്വപ്നങ്ങളുമായി
ഓടിനടന്നവൾ ഗർഭപാത്രമുപേക്ഷിച്ച്
വെയിലും മഴയും നനഞ്ഞുറങ്ങി

ചിലങ്കയഴിച്ചുവെച്ച
അവളുടെമടിയിൽ
കുഞ്ഞുകിടന്നുറങ്ങുമ്പോൾ
കാണികൾ കൈയ്യടിക്കുന്നു.
സൂര്യൻ്റെ ഇതളറുത്തെടുത്തവൾ
ഉറക്കെ നിലവിളിക്കുന്നു.

അടുക്കളയുടെ വാതിൽപ്പഴുതിലൂടെ
ഉടലുറകൾ ഊരിയെറിഞ്ഞ്
പുറത്തേക്കോടുമ്പോളും
സ്വാതന്ത്ര്യം
ചിറകുവിരിച്ച് പ്രപഞ്ചത്തിലൂടെ
ഓടിനടക്കുന്നുണ്ടായിരുന്നു.

✍മിനി സജി, കോഴിക്കോട്

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: