17.1 C
New York
Sunday, April 2, 2023
Home Special " പിന്നെയും ..പിന്നെയും..." അജി അത്തിമൺ എഴുതുന്ന നോവൽ - ഭാഗം - 3

” പിന്നെയും ..പിന്നെയും…” അജി അത്തിമൺ എഴുതുന്ന നോവൽ – ഭാഗം – 3

അജി അത്തിമൺ✍

കഥ ഇതു വരെ ….
ഒറ്റപ്പാലത്തു നിന്നും വിനയൻ എന്ന ചെറുപ്പക്കാരൻ സ്ഥലം മാറ്റത്തെ തുടർന്ന് കിഴുക്കാം തോണി എന്ന പ്രദേശത്ത് എത്തുന്നു . ഐശ്വര്യയുടെ വീട്ടിലെത്തി അവരുടെ തന്നെ ഉടമസ്ഥതയിലുള്ള ഒരു പഴയ കെട്ടിടം വാടകയ്ക്ക് എടുക്കുന്നു . അതൊരു പ്രേതഭാവനമാണെന്ന് ഓർമ്മിപ്പിച്ചെങ്കിലും വിനയൻ പിന്മാറാൻ കൂട്ടാക്കിയില്ല . ഐശ്വര്യയുടെ കുസൃതിയും കൂർമ്മ ബുദ്ധിയുമെല്ലാം അയാൾക്ക് നന്നേ ഇഷ്ടമായി . പതിനായിരം രൂപ അഡ്വാൻസ് വിനയൻ ബലഭദ്രനെ ഏൽപ്പിച്ചു .

അദ്ധ്യായം – 3

തുടർന്ന് വായിക്കുക… പിന്നെയും .. പിന്നെയും

പൊളിഞ്ഞ കെട്ടിടത്തിന്റെ താക്കോലും വാങ്ങി വിനയൻ ഗേറ്റിന് പുറത്തിറങ്ങി റോഡിലൂടെ നടന്നു .
കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു കൊടുക്കാനായി ബലഭദ്രനും ഒപ്പം കൂടി .
കാടിന് നടുവിലൂടെ പാറക്കഷണങ്ങളും ചവിട്ടി ഒരുവിധം രണ്ടു പേരും കെട്ടിടത്തിന് അരികിലെത്തി .
” ആരൊക്കെയോ മദ്യപിച്ചതിന്റെ കുപ്പികളും കുറെ ഉണ്ടല്ലോ ! ” – വിനയൻ പിന്നിലേക്ക് ബലഭദ്രനെ നോക്കി ചിരിച്ചു .
” അതു പിന്നെ .. നേരമങ്ങോട്ട് ഇരുട്ടിക്കഴിഞ്ഞാൽ … സാമൂഹ്യ വിരുദ്ധരൊക്കെ ഇവിടെയാകും തമ്പടിക്കുക ! കള്ളും കഞ്ചാവും ഒക്കെ ണ്ടാവും .
ആരാ ഇതൊക്കെ നിയന്ത്രിക്കുക ?
ചില രാത്രികളിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഉച്ചത്തിലുള്ള നിലവിളിയും കരച്ചിലുമൊക്ക കേൾക്കാം .
ചിലപ്പോ അലർച്ചയും !
ആരും തന്നെ പുറത്തിറങ്ങി എന്താ … ഏതാന്നൊന്നും അന്വേഷിക്കാറുമില്ല .
അതിങ്ങനെ ദിനംപ്രതി കൂടിവരികയുമാണ് ! ”
വിനയൻ താക്കോലിട്ട് മുൻവാതിൽ തുറന്നു .
രാക്ഷസരൂപങ്ങൾ മിന്നി മറയും പോലെ !
മുറിയിലാകെ കുറ്റാക്കുററിരൂട്ട്
വാവലുകൾ വട്ടമിട്ട് പറന്നു നടന്നു .
” സാറിനിവിടെ താമസിക്കാൻ തെല്ലും പേടിയില്ലേ ? ”
” എന്നെ സാറെന്ന് ദയവായി വിളിക്കരുത് . മോനെന്നു വിളിക്കാം .. അല്ലെങ്കിൽ പേര് വിളിച്ചോളൂ .
” ശരി … ശരി ” – ബലഭദ്രൻ കുലുങ്ങി ചിരിച്ചു .
” കാരണം .. അങ്ങാണ് യഥാർഥത്തിൽ സാറ് ! പതിനായിരങ്ങളുടെ കണ്ണ് തെളിയിച്ച് വെളിച്ചത്തിലേക്ക് നയിച്ച മഹാനുഭാവൻ . ”
” എന്നെ എങ്ങനെ അറിയാം ? ” – ബലഭദ്രന്റെ കണ്ണുകളിൽ ആകാംക്ഷ നിറഞ്ഞു .
ബലഭദ്രൻ എന്ന മഹാ പണ്ഡിതനായ സ്കൂൾ അധ്യാപകനെ ഈ ലോകം മുഴുവൻ അറിയുന്നതല്ലേ !
കെട്ടു കണക്കിന് കഥകളും ലേഖനങ്ങളും പ്രബന്ധങ്ങളും വ്യാകരണ പുസ്തകങ്ങളും തയ്യാറാക്കിയിട്ടുള്ള മഹാ വിദ്വാനല്ലേ ! എന്തെന്ത് അവാർഡുകളും ആദരവുകളുമാണ് അങ്ങയെ തേടി എത്തിയിട്ടുള്ളത് ! ഒന്ന് നേരിട്ട് കണ്ട് ആ കാൽപ്പാദത്തിൽ നമസ്കരിക്കാൻ എത്രയോ പേർ കൊതിക്കുന്നുണ്ടെന്ന് അറിയുമോ ? ”
എല്ലാം കേട്ട് ബലഭദ്രൻ അകലേക്ക്‌ നോക്കി ചിരിച്ചു നിന്നതേയുള്ളു .
“എന്റെ അച്ഛന്റെ മുത്തശ്ശൻ പണി തീർത്ത കെട്ടിടമാ ഇത് . ഒരു ഔട്ട്‌ ഹൗസ് പോലെയൊക്കെ ഉപയോഗിച്ചിരുന്നു .
എന്റെ കൊച്ചുന്നാളിൽ ഇവിടെ വന്നിരുന്ന് പഠനം നടത്തും .
എന്താ അതിന്റേക്കെ ഒരു രസം !
വിനയന് അറിയ്യോ ? ഒരു കെട്ടിടത്തിന് മാക്സിമം എൺപതു വർഷമാ കണക്ക് .
ഇതിപ്പോ അതിന്റെ നാലിരട്ടിയോളമാകുന്നു .
ഇന്നത്തെപ്പോലെ സിമെന്റും ഒന്നും കൊണ്ടല്ല നിർമ്മാണം .
കുമ്മായവും കുറെ തടി ഉരുപ്പടികളും കൊണ്ട് !
ഏത് നേരമാ എല്ലാം കൂടി പൊളിഞ്ഞു വീഴുകാന്ന് ഒരു നിശ്ചയോല്ല ! ” – ബലഭദ്രൻ പറഞ്ഞു നിർത്തി .
മുകളിലേക്ക് മരത്തിൽ തീർത്ത കോണിപ്പടിയുണ്ട് .
വിനയൻ മുകളിലേക്ക് കയറാൻ ഒരു സ്റ്റെപ് നീങ്ങി .
പഴകി ദ്രവിച്ചിരുന്ന ആ കോണിപ്പടി വലിയ ശബ്ദത്തോടെ അടർന്നു വീണു .
താഴേക്ക് പതിക്കാതെ അടുത്തു കണ്ട ജനാലയിൽ വിനയൻ അള്ളിപ്പിടിച്ചു .
ഈ സമയത്താണ് വീട്ടിൽ നിന്നും ഒരു നിലവിളി ഉയർന്നു കേട്ടത് .
” വിലാസിനിയുടെ ശബ്ദമാണല്ലോ കേട്ടത് ! ഞാൻ പോയിട്ട് വേഗം വരാം ! ” – ബലഭദ്രൻ പുറത്തേക്കിറങ്ങി വീട് ലക്ഷ്യമാക്കി ഓടി .
അടുക്കളജിലേക്ക് കയറുന്ന ഭാഗത്ത്‌ വിലാസിനി ബോധമറ്റ് കിടക്കുന്നു .
” എന്താ പറ്റിയത് ? ”
” മുറ്റത്തേക്കിറങ്ങിയിട്ട് അകത്തേക്ക് കേറാൻ ശ്രമിച്ചതാ . പിന്നോക്കം വീണു . തല കല്ലിൽ ഇടിച്ച് പൊട്ടിയിട്ടുണ്ട് . ” – ഐശ്വര്യ അമ്മയുടെ തല മടിയിലേക്ക് ചേർത്ത് വച്ചുകൊണ്ട് പറഞ്ഞു .
അപ്പോഴാണ് മുറ്റത്ത്‌ രക്തം തളം കെട്ടി നിൽക്കുന്നത് ബലഭദ്രൻ ശ്രദ്ധിച്ചത് .
” കണ്ണിൽ ഇരുട്ട് കയറി … ഒന്നുമേ കാണാനായില്ല … എന്നാ അമ്മ പറഞ്ഞത്‌ ! ” – ഐശ്വര്യയുടെ സ്വരം പതറി .
ബലഭദ്രൻ വേഗം തന്നെ ഓട്ടോ റിക്ഷ വരുത്തി .
വിലാസിനിയെ രണ്ടു പേരും ചേർന്ന് താങ്ങിപ്പിടിച്ച്
ഓട്ടോയിൽ കയറ്റിയിരുത്തി .
ടൗണിലെ മികച്ച ആശുപത്രിയിലേക്കാണ് വണ്ടി വിട്ടത് .
രാത്രി എട്ട് മണി ആയിട്ടുണ്ട് .
ആശുപത്രിയിൽ നല്ല തിരക്ക് .
വിലാസിനിയെ നഴ്സുമാർ എമർജൻസി വാർഡിലേക്ക് കൊണ്ടുപോയി .
അപ്പോഴും വിലാസിനിക്ക് ബോധം വീണ്ടു കിട്ടിയിരുന്നില്ല .
ആശുപത്രിയുടെ പുറത്തെ വരാന്തയിലേക്ക് അച്ഛനെയും കൂട്ടി ഐശ്വര്യ നടന്നു .
” അച്ഛനോട് എനിക്ക് സീരിയസ്സായി ഒന്ന് പറയാനുണ്ട് . എല്ലാം നിസ്സാരമായി തള്ളുന്ന ആളാണല്ലോ അച്ഛൻ !
ദയവായി ഈ കാര്യമെങ്കിലും അതിന്റേതായ ഗൗരവത്തിൽ എടുത്തേ പറ്റൂ ! ”
ബലഭദ്രൻ ഇരുട്ടിലേക്ക് നോക്കി നിന്നു .
” എത്രയും വേഗം അയാളെ ആ പ്രേതഭവനത്തിൽ നിന്നും ഇറക്കി വിടണം . വന്ന് കാല് കുത്തിയപ്പോൾ തന്നെ കുടുംബത്തിൽ രക്തം കണ്ടു . അപശകുനം തന്നെ ! ഒരു സംശയവുമില്ല ! അന്ധവിശ്വാസമാണെന്ന് ഒരു കൂട്ടർ പറഞ്ഞ് കളിയാക്കിയേക്കാം .. ചിരിച്ചേക്കാം .
അവരൊക്കെ ബുദ്ധിജീവികളും നമ്മൾ മണ്ടന്മാരും !
ആയ്ക്കോട്ടെ സമ്മതിച്ചു . പക്ഷെ , അനുഭവിക്കുന്നത് നമ്മളല്ലേ ? ഇനി ഇക്കാര്യത്തിൽ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല . നടപ്പാക്കിയേ പറ്റൂ . വേഗം തന്നെ വീട് ഒഴിഞ്ഞ് മാറിത്തരാൻ അച്ഛൻ അയാളോട് ആവശ്യപ്പെടണം … നിർബ്ബന്ധിക്കണം ! ”
” നമ്മൾ എല്ലാവരും കൂടി സമ്മതിച്ച് അഡ്വാൻസ് പണവും വാങ്ങീട്ട് ഇനി എന്തു പറഞ്ഞാ ഇറക്കിവിടുക ? അത് ശരിയായ കാര്യമാണോ ? ”
” അച്ഛന് പറ്റില്ലെങ്കിൽ പറഞ്ഞോ .. ഞാനീ ദൗത്യം ഏറ്റെടുത്തോളാം . ഇനി ഇതിലപ്പുറം മരണം വരെ സംഭവിക്കാനുള്ള ചാൻസ് തള്ളിക്കളയാനാവില്ല .
അയ്യാള് എവിടേലും പോയി മുറിയെടുത്തു താമസിക്കുവോ , എന്തേലും ചെയ്യട്ടെ . നമ്മളെ ഈ ത്രിശങ്കുവിൽ നിന്ന് മോചിപ്പിച്ചു തന്നാ മതി . ഒരു ഭൂലോക തരികിട തന്നെ ! ” – ഐശ്വര്യയുടെ രക്തം തിളച്ചു .
” ബ്ലഡ്‌ കുറെ പോയി . ഏഴു സ്റ്റിച്ചുണ്ട് . മൂന്ന് ദിവസമെങ്കിലും ഹോസ്പിറ്റലിൽ കിടക്കേണ്ടിവരും .
ബെഡ് ഷീറ്റോ ഫ്ലാസ്‌കോ … അത്യാവശ്യം വേണ്ട എന്തെങ്കിലുമൊക്കെ വീട്ടീന്ന് കൊണ്ടുവന്നോളൂ ! ”
– അത്രയും തിരക്കിട്ടു പറഞ്ഞിട്ട് നേഴ്സ് അടുത്ത വാർഡിലേക്ക് പോയി .
ബലഭദനും ഐശ്വര്യയും വീട്ടിലേക്ക് പോകാനായി ഓട്ടോയിൽ കയറി .

(തുടരും…)

അജി അത്തിമൺ✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ് – ‘ആരോഗ്യ വീഥി’

പ്രമേഹത്തിന് പല അനുബന്ധപ്രശ്നങ്ങളും ഉണ്ടാകാം. രക്തത്തില്‍ ഷുഗര്‍നില കൂടുമ്പോള്‍ അത് രക്തക്കുഴലുകളിലൂടെ രക്തമോടുന്നതിന് വിഘാതമുണ്ടാക്കുന്നു. ഇത് ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇനി ഇതിനൊപ്പം ബിപി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ ഹൃദയത്തിന് കടുത്ത...

‘ഓട്ടിസം’… താളുകൾ മറിക്കുമ്പോൾ (അനുഭവകഥ)

ചൈൽഡ് ഹുഡ് ഡിസോർഡേഴ്‌സ് എന്ന പുസ്തകത്തിന്റെ താളുകളിൽ പഠിച്ചൊരാ വാക്കുകൾ സാകൂതം അവൾ വീണ്ടും വീണ്ടും വായിച്ചു.. ഓട്ടിസം ഇതെന്താണ് ഇങ്ങനെ ഒരു അസുഖം . ഇതിന്റെ ലക്ഷണം എഴുതിയിരിക്കുന്നത് കേൾവിയുണ്ടായിട്ടും സംസാരിക്കാൻ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ. വി. ഇട്ടി, മാവേലിക്കര

"നമ്മുടെ വാക്കുകൾ നറുമണം പരത്തട്ടെ " ---------------------------------------------------------------------------- ശിഷ്യൻ തൻ്റെ ഗ്രാമത്തിൽ പോയി മടങ്ങിയെത്തിയപ്പോൾ, മുഖത്ത് ഒരിക്കലുമില്ലാത്ത സന്തോഷം. അദ്ദേഹം ഗുരുവിൻ്റെ അടുത്തെത്തി പറഞ്ഞു: "അങ്ങയുടെ ഗ്രാമത്തിലെ ആശ്രമ അധിപനേക്കുറിച്ചു ചില കാര്യങ്ങൾ കേട്ടു''. ഗുരു ചോദിച്ചു: "അതു...

സിനിമ ലോകം ✍സജു വർഗീസ് (ലെൻസ്മാൻ)

◾ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഉര്‍വശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: