ഫിലാഡൽഫിയ – ഫിലാഡൽഫിയയിലെ ഹോളിഡേ ഔദ്യോഗികമായി വിളിച്ചറിയിക്കുന്ന ക്രിസ്മസ് വില്ലേജ് വീണ്ടും പ്രവർത്തന സജ്ജമായി ഒരുങ്ങിക്കഴിഞ്ഞു. . കോവിഡിന് ശേഷമുള്ള ഒരു തിരിച്ചുവരവിനെ അടയാളപ്പെടുത്തിക്കൊണ്ട്, കാൽനടയാത്രക്കാർ സ്ട്രീറ്റുകളിൽ നിറയുന്നതിനാൽ സിറ്റിയുടെ ഡൗൺടൗൺ ഭാഗത്തെ തിരക്കും അതിവേഗം വളരുകയാണ്. എന്നാൽ പൂർണ്ണമായ വീണ്ടെടുക്കലിന് തടസ്സങ്ങളുണ്ടാകുമെന്ന് സിറ്റി അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ബിസിനസ്സുകൾ ധനസഹായം നൽകുന്ന ഒരു ഡൗൺടൗൺ മാനേജ്മെന്റ് ഗ്രൂപ്പായ സെന്റർ സിറ്റി ഡിസ്ട്രിക്ട്,ഏറ്റവും പുതിയ 28 പേജുള്ള റിപ്പോർട്ടിൽ ഫിലാഡൽഫിയയുടെ ഡൗൺടൗൺ കോർ സംബന്ധിച്ച വാർത്തകൾ ഏറെക്കുറെ ഉന്മേഷദായകമാണെന്ന് കണ്ടെത്തി. ഒക്ടോബറിലെ ദൈനംദിന കാൽനടയാത്രക്കാരുടെ എണ്ണം പകർച്ചവ്യാധിക്ക് മുമ്പുള്ള തലത്തിന്റെ മുക്കാൽ ഭാഗത്തോളമെത്തിയിരിക്കുന്നു. സന്ദർശകരും ഷോപ്പർമാരും കോവിഡിന് മുമ്പുള്ള തിരക്കേറിയ സമയത്തോടടുക്കുകയാണ്, സെന്റർ സിറ്റി ഡിസ്ട്രിക്റ്റിന്റെ 80% സ്റ്റോർ ഫ്രണ്ടുകളും വീണ്ടും വ്യാപാരത്തിനായി തുറന്നുകഴിഞ്ഞു
ഫിലാഡൽഫിയയിൽ പോസിറ്റീവ് സ്ഥിതിവിവരക്കണക്കുകളായി കാണപ്പെടുമെങ്കിലും, കോവിഡിന് ശേഷമുള്ള മാന്ദ്യത്തെ ചെറുക്കാൻ ഫിലാഡൽഫിയ ശ്രമിക്കുന്നുണ്ടെങ്കിലും ,പ്രശ്നമുണ്ടാക്കുന്ന ചില ഘടകങ്ങൾ ഇനിയുമുണ്ടെന്ന് സെന്റർ സിറ്റി ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ് പ്രേമ കടാരി ഗുപ്ത മുന്നറിയിപ്പ് നൽകുന്നു.
വാർത്ത: നിഷ എലിസബത്ത് ജോർജ്