ഫിലഡൽഫിയ — ഫിലഡൽഫിയ ആസ്ഥാനമായുള്ള റൈറ്റ്-എയ്ഡ് ഫാർമസി രാജ്യവ്യാപകമായി അതിന്റെ നൂറുകണക്കിന് സ്റ്റോറുകൾ ഉടൻ അടച്ചുപൂട്ടും. കടബാധ്യതകൾക്കും നിയമപരമായ ഭീഷണികൾക്കും ഇടയിൽ ബാങ്ക് റെപ്‌സി ഫയൽ ചെയ്ത് അടച്ചുപൂട്ടലിന് പദ്ധതിയിടുന്നു.
നേവി യാർഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസി ശൃംഖല, സമീപ മാസങ്ങളിൽ നിരവധി ലോക്കൽ സ്റ്റോറുകൾ അടച്ചുപൂട്ടിയിട്ടുണ്ട്. 23-ാമത്തെയും വാൽനട്ട് സ്ട്രീറ്റിലെയും മറ്റൊന്ന് സെന്റർ സിറ്റിയിലെ 19-ാമത്തെയും ആർച്ച് സ്ട്രീറ്റിലെയും ഉൾപ്പെടെയാണ് അടച്ചു പൂട്ടിയത്.
400 മുതൽ 500 വരെ ലൊക്കേഷനുകൾക്ക് തുല്യമായ 25% സ്റ്റോറുകൾ കൂടി അടച്ചുപൂട്ടാൻ നിർദ്ദേശിക്കുന്നുണ്ട്.
ഈ രംഗത്ത് ജോലി ചെയ്യുന്നത് അധികവും സ്ത്രീളെയാണ് അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നത്. ഈ ഡിജിറ്റൽ ലോകത്ത് വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ലാൻഡ്‌സ്‌കേപ്പ് കാരണം ഫാർമസികൾ ബുദ്ധിമുട്ടുകയാണ്. മാത്രമല്ല ഫാർമസി തലത്തിൽ മരുന്നുകൾക്ക് പണമടയ്ക്കുകയും റീഇമ്പേഴ്‌സ് ചെയ്യുകയും വിൽക്കുകയും ചെയ്യുന്നു.
Rite-Aid എതിരാളിയായ CVS 2021-ൽ ഏകദേശം 1,000 സ്റ്റോർ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു.
റിപ്പോർട്ട്: നിഷ എലിസബത്ത് ജോർജ്ജ്