17.1 C
New York
Sunday, November 27, 2022
Home US News ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ വെടിവയ്പ്പുകളും ആക്രമണ ഭീഷണികളും മൂലം ലോക്കൽ ഹൈസ്കൂൾ ഫുട്ബോൾ...

ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ വെടിവയ്പ്പുകളും ആക്രമണ ഭീഷണികളും മൂലം ലോക്കൽ ഹൈസ്കൂൾ ഫുട്ബോൾ ഗെയിമുകളിൽ മാറ്റങ്ങൾ വരുത്തുന്നു

റിപ്പോർട്ട്: നിഷ എലിസബത്ത് ജോർജ്ജ്

Bootstrap Example

ഫിലാഡൽഫിയ — ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ സമീപകാല ഭീഷണികളുടെയും, വെടിവയ്പ്പുകളുടെയും വെളിച്ചത്തിൽ മേഖലയിലെ നിരവധി ഏരിയ ഹൈസ്‌കൂളുകൾക്ക് സുരക്ഷാ പ്രോട്ടോക്കോളുകൾ, റദ്ദാക്കുകയോ ക്രമീകരിക്കുകയോ ചെയ്യേണ്ടിവന്നു.

വെള്ളിയാഴ്ച രാത്രി പ്ലിമൗത്ത് വൈറ്റ്മാർഷ് ഹൈസ്‌കൂളിന്റെ സായാഹ്ന ഗെയിമിൽ സംഭവിക്കാവുന്ന അപകടസാധ്യതകളെക്കുറിച്ച് അധികൃതർക്ക് രണ്ട് റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് ഗെയിം മാറ്റിവച്ചു. ജർമൻടൗൺ സൂപ്പർസൈറ്റിൽ വെള്ളിയാഴ്ച വൈകുന്നേരം നടക്കാനിരുന്ന ബാർട്രാം വേഴ്സസ് ഇംഹോട്ടെപ് ഗെയിം ഭീഷണിമൂലം നിർത്തി വെച്ചു.

ചൊവ്വാഴ്ച റോക്‌സ്‌ബറോയിൽ ഫുട്ബോൾ മത്സരത്തിനിടയിൽ അഞ്ച് കൗമാരക്കാർക്ക്‌ വെടിയേൽക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്ത മാരകമായ പതിയിരുന്ന് വെടിവയ്പ്പിന്റെ പശ്ചാത്തലത്തിലാണ് റദ്ദാക്കൽ. കഴിഞ്ഞ വെള്ളിയാഴ്ച ഡെലവെയറിലെ മിഡിൽ ടൗണിൽ ഫുട്ബോൾ മത്സരത്തിനിടെ ഒരാൾക്ക് വെടിയേറ്റു. അതേ രാത്രി വെസ്റ്റ് ഫിലാഡൽഫിയയിൽ ഒരു കളിയെത്തുടർന്ന് ഫുട്ബോൾ മൈതാനത്തിന് പുറത്ത് ആൾക്കൂട്ടത്തിന് നേരെ അജ്ഞാതൻ വെടിയുതിർത്തു.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നടത്താനിരുന്ന റോക്‌സ്‌ബറോ ഹൈസ്‌കൂൾ മത്സരത്തിന്റെ സ്ഥലം മാറ്റിവെച്ചു .ഓവർബ്രൂക്ക് ഹൈസ്‌കൂളിനെതിരായ ബെൽമോണ്ട് ചാർട്ടർ സ്‌കൂളിന്റെ ഹോംകമിംഗ് ഗെയിം വെള്ളിയാഴ്ച രാത്രി ആരംഭിച്ചു. അത്‌ലറ്റിക് ഡയറക്ടർ ബ്രയാൻ ക്വിനും അഡ്മിനിസ്ട്രേറ്റർമാരും സുരക്ഷാ പ്രോട്ടോക്കോളുകളിൽ മാറ്റങ്ങൾ വരുത്തി. നേരത്തെ ഗെയിം ആരംഭിക്കുന്നതിനു പുറമേ വിദ്യാർത്ഥികൾക്ക് ഫിലാഡൽഫിയ പോലീസ് ഗെയിം നടക്കുന്ന ഏരിയയിൽ കനത്ത സുരക്ഷ നിലനിർത്തുകയും ചെയ്തു.

റിപ്പോർട്ട്: നിഷ എലിസബത്ത് ജോർജ്ജ്

Facebook Comments

COMMENTS

- Advertisment -

Most Popular

60 വയസ് കഴിഞ്ഞവരാണെങ്കിൽ 1,600 രൂപ നേടാം; സർക്കാറിന്റെ വാർധക്യ പെൻഷന് അപേക്ഷിക്കുന്നത് എങ്ങനെ.

വാർധക്യ കാലത്ത് ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തേണ്ടത് സർക്കാറുകളുടെ കടമയാണ്. ഇതിനായി സർക്കാറുകൾ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. വലിയ സാമ്പത്തിക ചെലവ് വരുന്ന പദ്ധതികളാണെങ്കിലും അർഹരായ ​ഗുണഭോക്താക്കൾക്ക് 1,600 രൂപ മാസ...

ഇടുക്കിയിൽ അഞ്ച് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി.

ഇടുക്കിയിൽ അഞ്ച് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരികരിച്ചു. വാഴത്തോപ്പ് , കഞ്ഞിക്കുഴി, കൊന്നത്തടി, പെരുവന്താനം, വണ്ടൻമേട് പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരികരിച്ചത്. അഞ്ഞൂറോളം പന്നികളെ ദയാവധത്തിന് വിധേയമാക്കും. നാല് പഞ്ചായത്തുകളിൽ മുമ്പ് പന്നിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു....

വീട്ടമ്മയെ ഗ്യാസ് തുറന്നു വിട്ട് കത്തിച്ച സംഭവം; പ്രതി പിടിയിൽ.

നാരകക്കാനത്തെ വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് തീകൊളുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. കുമ്പിടിയമാക്കൽ ചിന്നമ്മ ആന്റണിയെ കൊലപ്പെടുത്തിയ അയൽവാസിയായ സജി എന്ന് വിളിക്കുന്ന വെട്ടിയാങ്കൽ തോമസ് വർഗീസാണ് പൊലീസിന്റെ പിടിയിലായത്. മോഷണം തടഞ്ഞപ്പോഴാണ് ചിന്നമ്മയെ...

പൊരുതി വീണ് ഡെൻമാർക്ക്‌, എംബാപ്പേയ്ക്ക് ഇരട്ടഗോൾ; ഫ്രാൻസ് നോക്കൗട്ടിൽ.

ഖത്തർ ലോകകപ്പിൽ ഡെൻമാർക്കിനെ തകർത്ത് ഫ്രാൻസ് നോക്കൗട്ടിൽ. ഗ്രൂപ്പ് ഡി മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം. ഫ്രാൻസിനായി സൂപ്പർതാരം കിലിയൻ എംബാപ്പേ ഇരട്ടഗോൾ നേടി. ആൻഡ്രിയാസ് ക്രിസ്റ്റിന്‍സണിലൂടെയാണ് ഡെൻമാർക്ക്‌ ഗോൾ കണ്ടെത്തിയത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: