17.1 C
New York
Thursday, June 30, 2022
Home Special കൊഴിഞ്ഞു വീഴുന്ന പെൺപൂവുകൾ..(ലേഖനം)

കൊഴിഞ്ഞു വീഴുന്ന പെൺപൂവുകൾ..(ലേഖനം)

: സുജ പാറുകണ്ണിൽ

 

വിസ്മയ കേസ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ കേരളമേ തിരിഞ്ഞൊന്നു നോക്കുക. എത്ര എത്ര പെൺകുട്ടികൾ സ്റ്റവ് പൊട്ടിത്തെറിച്ചും തൂങ്ങിമരിച്ചും ഒക്കെ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു. വിടരും മുൻപേ കൊഴിഞ്ഞു പോയിരിക്കുന്നു എന്തുകൊണ്ടാണ് നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് ഈ അവസ്ഥ വരുന്നത്.

ഒരു പെൺ കുഞ്ഞു പിറക്കുമ്പോൾ അതിനെവേണ്ടതെല്ലാം നൽകി പൊന്നുപോലെ വളർത്തുന്ന മാതാപിതാക്കൾ.കല്യാണപ്രായം ആകുന്നതോടെ കാഴ്ചപ്പാട് മാറ്റുന്നു അത്രയും നാൾവീട്ടിലെ രാജകുമാരി ആയിരുന്നവൾ ഭാരം ആയി മാറുന്നു. പിന്നെ കിട്ടിയ പാമ്പിനെ കൊണ്ടു ചോദിക്കുന്നത് ഒക്കെ കൊടുത്തു കെട്ടിക്കലായി. പെൺ വീട്ടുകാർക്ക് ഭാരം ഒഴിച്ച ആശ്വാസം. ചെറുക്കൻ വീട്ടുകാർക്ക് പണം കിട്ടാനുള്ള വഴിയും.വിവാഹം ആലോചിച്ചു വരുമ്പോൾ സ്ത്രീ ആണ് ധനം എന്നൊക്കെ പറയും. വിവാഹം കഴിയുമ്പോൾ സ്ത്രീധനം തന്നെ ആകും ധനം.

ചിലരുടെ ആർത്തി കണ്ടാൽ ആൺമക്കളെ പെറ്റ്‌ വളർത്തുന്നത് തന്നെ കല്യാണ കമ്പോളത്തിൽ കൂടിയ വിലയ്ക്കു വേണ്ടി ആണെന്ന് തോന്നിപോകും. പണ പിശാചുക്കൾ

പെൺകുഞ്ഞുങ്ങളുടെ ജീവനും ജീവിതത്തിനും സ്വപ്നങ്ങൾക്കും ഒരു വിലയും കൽപ്പിക്കാത്തവർ. പീഡനങ്ങൾ സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്കു തിരികെ പോകാം എന്നു കരുതിയാലോ അതും നടക്കില്ല. കൊടുത്ത സ്ത്രീധനത്തിന്റെ കണക്കും പിന്നെ കുടുംബത്തിന്റെ അഭിമാനവും നാട്ടുകാരുടെ ചോദ്യവും എല്ലാം അവളെ നിസ്സഹായ ആക്കി കളയും.

പിന്നെ ഒരു മുഴം കയറേ അവളുടെ മുൻപിൽ ഉണ്ടാകൂ. മിക്ക ഇടത്തും അതിനു മുൻപേ തന്നെ വിഷമോ പാമ്പോ, കൈക്കരുത്തോ അവളുടെ ജീവൻ എടുത്തിട്ടുണ്ടാകും

പലപ്പോളും ഓമനിച്ചു വളർത്തിയ പെണ്മക്കളുടെ നിർജീവമായ ശരീരത്തിന് മുൻപിൽ നിൽക്കുമ്പോളാണ്, നഷ്ട്ടപ്പെട്ടു കഴിയുമ്പോൾ ആണ് അവളെ ചേർത്തു നിർത്തേണ്ടത് ആയിരുന്നു എന്നു വീട്ടുകാർ ചിന്തിക്കുന്നത്.

പെണ്മക്കൾക്ക് ഒരു വീഴ്ച വരുമ്പോൾ എന്തുകൊണ്ടാണ് നിർദ്ദയം അവരെ ഉപേക്ഷിച്ചു കളയുന്നത്. സ്വന്തം വീട്ടിൽ അവർ ആരുമല്ലാതെ ആകുന്നതു. പെറ്റ വയറുപോലും മുഖം തിരിക്കുന്നത്. അത് അവളുടെയും വീടല്ലേ.അവളുടെ മാതാപിതാക്കളും സഹോദരങ്ങളും അല്ലേ. അവൾ വേറെ എങ്ങോട്ടാണ് പോകേണ്ടത് കുറച്ചു പണം കൊടുത്തു എന്നത് കൊണ്ടു അവസാനിച്ചു പോകുന്നത് ആണോ രക്തബന്ധം .

കല്യാണം കഴിപ്പിച്ചു വിട്ടാൽ ഉത്തരവാദിത്വം കഴിഞ്ഞു എന്നു ചിന്തിക്കുന്ന മാതാപിതാക്കളും കല്യാണം കഴിക്കുന്നതോ ടെ എല്ലാം ആയി എന്നു കരുതുന്ന പെൺകുട്ടികളും മനസിലാക്കുക. ആദ്യം സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുക. അതിനു പ്രാപ്തയാകുക. അതിനു ശേഷം മതി കല്യാണവും മറ്റും.

കല്യാണം കാശ് ഉണ്ടാക്കാനുള്ള വഴി ആയി കാണുന്ന ആർത്തി പണ്ടാരങ്ങൾക്ക് തട്ടി കളിക്കാൻ ഉള്ളതല്ല പെൺകുഞ്ഞുങ്ങളുടെ ജീവിതം. അവരുടെ ജീവിതവും വിലപ്പെട്ടതാണ്.

രണ്ടുപേർ പരസ്പരം മനസിലാക്കി ഒന്നിച്ചു ജീവിച്ചു തുടങ്ങുന്നത് ആണ് വിവാഹം. അല്ലാതെ കച്ചവടം അല്ല. അവർ ഒന്നിച്ചു അവരുടെ ജീവിതം കെട്ടിപ്പടുക്കട്ടെ. അതല്ലേ ശരി.

കെട്ടികൊണ്ട് വരുമ്പോൾ മുതൽ ഭാര്യമാരുടെ തന്തക്കു വിളിക്കുന്ന ഭർത്താക്കന്മാർ ഉണ്ട്. അവർ ഒന്നു മനസിലാക്കുക അവരുടെ പെണ്മക്കളുടെ മുഖത്ത് നോക്കി തന്തക്കു വിളി ക്കാൻ വേറൊരുത്തൻ വരുന്നുണ്ട് എന്നത്.
പ്രിയ മാതാപിതാക്കളെ പെൺമക്കളെ വില്പന ചരക്ക് ആക്കാതെ അവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരക്കുക, ആത്മാഭിമാനത്തോടെ ജീവിക്കാൻ പഠിപ്പിക്കുക

പറ്റാത്ത കുരിശുകൾ ഒന്നും ഒന്നിനുവേണ്ടിയും ചുമക്കേ ണ്ടതില്ല എന്നും അന്തസ്സായി ഇറങ്ങി പോരണം എന്നും സമൂഹത്തിൽ തല ഉയർത്തി തന്നെ ജീവിക്കണം എന്നും പറഞ്ഞു മനസിലാക്കുക.

നമ്മുടെ ജീവിതത്തിലേക്ക് വന്ന മോശപ്പെട്ട ഒന്നിനെ ഒഴിവാക്കി എന്നതുകൊണ്ട് നമ്മുടെ അന്തസ്സിന് ഒരു കുറവും വരുന്നില്ല. എന്തിന് ജീവിത കാലം മുഴുവൻ സഹിക്കണം, അല്ലെങ്കിൽ ജീവൻ ബലി കൊടുക്കണം.

ഇറങ്ങി പോരുക നല്ല ജീവിതം പടുത്തുയർത്താൻ നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് കഴിയും. അതിനു അവരെ സഹായിക്കുക. അപമാനത്തിന്റെ പടുകുഴിയിൽ തള്ളിയിടാതെ ഇരിക്കുക.

മാധ്യമങ്ങളിൽ നമ്മുടെ പെണ്മക്കളുടെ പേരും മുഖവും നിറയാതെ ഇരിക്കട്ടെ. അവരുടെ നിർജീവമായ ശരീരങ്ങൾ ഒരു മുഴം കയറിൽ തൂങ്ങി ആടാതെ ഇരിക്കട്ടെ.

ഒരു വിവാഹബന്ധം തകർന്നു എന്നതുകൊണ്ട് ഒരാളുടെയും ജീവിതം അവസാനിക്കുന്നില്ല. കയറിപോകാൻ പടവുകൾ ഏറെ ഉണ്ട്. വിജയിക്കാൻ ഒരുപാടു അവസരങ്ങൾ ഉണ്ട്. അതിലേക്കു ഫോക്കസ് ചെയ്യുക. അപ്പോൾ പ്രിയപ്പെട്ട പെൺകുഞ്ഞുങ്ങളെ നിങ്ങൾക്ക് വിജയ ശ്രീലാളിതർ ആകാം

മനുഷ്യൻ മാറി റോബോട്ട് വന്നാലും ഇതൊന്നും മാറാൻ പോകുന്നില്ല എന്നു സിനിമയിൽ അപ്പുണ്ണി ശശി പറഞ്ഞപോലെ മലയാളി ഉള്ളിടത്തോളം കാലം സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യും.ഇതൊന്നും മാറാൻ പോകുന്നില്ല.അതുകൊണ്ട് പെൺകുട്ടികളെ നിങ്ങൾ സ്വന്തം കാര്യം നോക്കിക്കോളുക.ജീവിതം പഠിക്കുക, ജീവിക്കാനും. സ്വയം ബഹുമാനിക്കുക. ആരുടേയും അടിമ ആകാതെ അന്തസ്സായി ജീവിക്കുക. ജീവിതം മനോഹരമായി ജീവിച്ചു തീർക്കുക.

സുജ പാറുകണ്ണിൽ

Facebook Comments

COMMENTS

- Advertisment -

Most Popular

24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 18,000 പേർക്ക്‌.

ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 18,000 കടന്നു. ഇന്ന് 18,819 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4.16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 39 മരണവും സ്ഥരീകരിച്ചു. 39...

മരുന്ന് മാറി നല്‍കി: മെഡിക്കല്‍ ഷോപ്പിനെതിരെ കേസ്.

ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനുള്ള മരുന്നിന് പകരം ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. എടവണ്ണ സ്വദേശിയുടെ പരാതിയിലാണ് നടപടി. എടവണ്ണയിലെ സ്വകാര്യ...

ബീച്ചില്‍ ഉറങ്ങാന്‍ കിടന്ന യുവാവിനെ കാണാനില്ലെന്ന് പരാതി; തിരയില്‍പ്പെട്ടെന്ന് സംശയം.

മദ്യപിച്ച ശേഷം സുഹൃത്തിനൊപ്പം കടല്‍ കാണാന്‍ കുമരകത്തുനിന്ന് ആലപ്പുഴ കാട്ടൂര്‍ ജങ്ഷന് പടിഞ്ഞാറുള്ള തീരത്ത് അര്‍ധരാത്രിയോടെ എത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി.കുമരകം പഞ്ചായത്ത് നാലാം വാര്‍ഡില്‍ ആപ്പീത്ര ഭാഗത്ത് പുത്തന്‍പുര പരേതനായ വിശ്വംഭരന്റെ...

ജിഎസ്ടി നിരക്കുകളില്‍ മാറ്റം.

ആയിരം രൂപയില്‍ താഴെ പ്രതിദിന വാടകയുള്ള ഹോട്ടല്‍ മുറികളും ജിഎസ്ടി പരിധിയില്‍. 12 ശതമാനം ജിഎസ്ടി ഈടാക്കണമെന്ന ശുപാര്‍ശ ചണ്ഡീഗഡില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചു. നിലവില്‍ ആയിരം രൂപയില്‍ താഴെയുള്ള...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: