17.1 C
New York
Saturday, June 3, 2023
Home Special "പെണ്ണ് എഴുതുന്നതെല്ലാം പെണ്ണെഴുത്തല്ല"- ഇന്ദുമേനോൻ* (മലയാളി മനസ്സിനുവേണ്ടി വൈക്കം സുനീഷ് ആചാര്യ നടത്തിയ അഭിമുഖം)

“പെണ്ണ് എഴുതുന്നതെല്ലാം പെണ്ണെഴുത്തല്ല”- ഇന്ദുമേനോൻ* (മലയാളി മനസ്സിനുവേണ്ടി വൈക്കം സുനീഷ് ആചാര്യ നടത്തിയ അഭിമുഖം)

തയ്യാറാക്കിയത്: വൈക്കം സുനീഷ് ആചാര്യ

മലയാള സാഹിത്യത്തിൽ വ്യത്യസ്തമായ ആശയങ്ങളിലൂടെയും അവതരണത്തിലൂടെയും സാഹിത്യ രംഗത്തെ പരമ്പരാഗത ശൈലികളെ പൊളിച്ചെഴുതിയ പ്രതിഭയാണ് ഇന്ദുമേനോൻ.
‘ലെസ്ബിയൻ പശു ‘എന്ന ഒറ്റ കൃതി കൊണ്ടുതന്നെ മലയാള സാഹിത്യത്തിൽ തന്റെ സിംഹാസനം ഉറപ്പിച്ചു.അങ്ങനെ ലെസ്ബിയൻപശു എന്ന കൃതി മലയാളസാഹിത്യത്തിൽ ഉത്തരാധുനിക സാഹിത്യത്തിന്റെ രണ്ടാംവരവിന് തുടക്കം കുറിച്ചു.

മലയാളത്തിന്റെ തൂലികാ വിസ്മയമായ ഇന്ദുമേനോൻ സാഹിത്യ വഴികളിലെ അനുഭവങ്ങൾ മലയാളി മനസ്സിനുവേണ്ടി ഓൺലൈൻ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ വൈക്കം സുനീഷ് ആചാര്യയുമായി പങ്കുവെക്കുന്നു.

Q1# സംഗീതജ്ഞനായ അച്ഛന്റെ മകളായാണ് ജനനം. സംഗീതവഴിയിൽ
നിന്ന് വ്യത്യസ്തമായി എഴുത്താണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞത്
എപ്പോഴാണ്.?

സംഗീതം വീട്ടിൽ ശ്വസിക്കുന്ന പ്രാണവായു പോലെയാണ്. അച്ഛൻ എന്നും പാടുമായിരുന്നു. ഒരേ സമയം കലയും ജീവിതോപാധിയുമായിരുന്നു സംഗീതം. അച്ഛൻ സംഗീത അദ്ധ്യാപകനുമായിരുന്നു. തുടർന്ന് അച്ഛൻ തന്നെയാണ് ഉപദേശിച്ചത് എഴുതുന്നുണ്ടെങ്കിൽ അതിൽ ശ്രദ്ധിക്കുക. ഒരു കാര്യത്തിൽ ശ്രദ്ധിച്ചാൽ മാത്രമേ ഉയരാൻ സാധിക്കൂ. അങ്ങനെയാണ് എഴുത്തിലേക്ക് വ്യപകമായത്.

Q2# കുട്ടിക്കാലത്ത് മരപ്പാവകളും കരകൗശലവസ്തുക്കളുമൊക്കെ
നിർമ്മിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയിരുന്നല്ലോ… അതിന്റെ പേരിൽ പരിഹാസങ്ങളും നേരിടുകയുണ്ടായി. കുട്ടിക്കാലത്തെ ഈ അനുഭവങ്ങൾ
പങ്കുവെക്കാമോ?

കലാരൂപങ്ങളോടുള്ള താത്പര്യം ചെറുപ്പം മുതലുണ്ട്. ചിത്രരചനയും അതുപോലെ തടിപ്പണി, ആഭരണനിർമ്മാണം പോലുള്ള കൈത്തൊഴിലുകളും ചുറ്റുവട്ടത്തെ തൊഴിൽ കുടുംബങ്ങളിൽ നിന്ന് പഠിക്കാൻ ശ്രമിച്ചിരുന്നു . അവരിൽ നിന്ന് വലിയ പ്രോത്സാഹനം കിട്ടിയിരുന്നു. തടികളിൽ രൂപങ്ങൾ സൃഷ്ടിക്കുക വലിയ ഹരമായിരുന്നു

Q3.# സിനിമയിലെ ‘കാസ്റ്റിംഗ് കൗച്ച് ‘ ,സാഹിത്യരംഗത്തും വ്യാപകമായെന്ന് പറയുകയുണ്ടായല്ലോ. അങ്ങനെയുള്ള അനുഭവങ്ങൾ നേരിട്ടിരുന്നോ? അങ്ങനെ ഒരു വിഷയം ഉയർത്തിക്കൊണ്ട് വന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്.?

അങ്ങനെ എനിക്ക് അനുഭവം ഉണ്ടായിട്ടില്ല. പക്ഷേ ഇന്ന് സമൂഹത്തിൽ പലരുടെയും യഥാർത്ഥ മുഖം നാം തന്നെ കണ്ടതാണ്. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതുൾപ്പടെയുള്ള വാർത്തകൾ .പ്രസ്സിദ്ധീകരണങ്ങളിൽ അവസരം കൊടുക്കാമെന്ന രീതിയിൽ സമീപിക്കുകയും പിന്നീട് അത് പലവിധത്തിലുള്ള ചൂഷണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

Q4 # മാധവിക്കുട്ടിയുടെ രചനകൾ സ്വാധീനിച്ചിട്ടുണ്ടോ?

മാധവിക്കുട്ടിയുടെ രചനകൾ ഒരിക്കലും സാധിച്ചിട്ടില്ല. അത് എന്റെ എഴുത്തു വായിക്കുമ്പോൾ മനസ്സിലാക്കാവുന്നതാണ്.എന്നാൽ മാധവിക്കുട്ടിയിലെ സവിശേഷ വ്യക്തിത്വം എന്നെ ആകർഷിച്ചിട്ടുണ്ട്.

Q5.# മാധവിക്കുട്ടി ഒരിക്കൽ പറയുകയുണ്ടായി ചുരുക്കം ചില രചനകളിൽ തുറന്നെഴുത്തു നടത്തിയതിന്റെ പേരിൽ ലൈംഗികച്ചുവയുള്ള എഴുത്തുകളാണന്ന് മാധവിക്കുട്ടിയെ
താഴ്ത്തിക്കെട്ടാൻ വേണ്ടി മനഃപൂർവം പ്രചരണം നടത്തുകയായിരുന്നുവെന്ന്. ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ ?

അതുശരിയാണ്.സോഷ്യൽ മീഡിയ വ്യാപകമായപ്പോഴാണ് അത്തരം കാര്യങ്ങൾ അനുഭവപ്പെട്ടത്. പൊതുവെ ലൈംഗിക സംബന്ധമായ കാര്യങ്ങൾ എഴുതാൻ മടിയുള്ളയാളാണ് ഞാൻ. ഇവിടെ പുരുഷമാർക്ക് എന്തുമെഴുതുന്നതിൽ കുഴപ്പമില്ല. എന്നാൽ ഒരു സ്ത്രീ എഴുതിയാൽ അവളെ മോശമാക്കി ചിത്രീകരിക്കും.അങ്ങനെയൊരു മാനസിക വ്യവസ്ഥയാണ് നമ്മുടെ സമൂഹത്തിലുള്ളത്. ഞാൻ എഴുതിയ ” ഒരു കപ്പലിന്റെ വിചിത്ര കഥ “എന്ന രചന പോലും അപ്രകാരം വ്യാഖ്യാനിക്കപ്പെട്ടു. അതിൽ മോശമായി ഒന്നുമില്ല.

Q6 # ചില സാഹിത്യ സൃഷ്ടികളെ ദളിത്‌ സാഹിത്യമെന്നും അതെഴുതുന്നവരെ ദളിത്‌ എഴുത്തുകാരെന്നും വിശേഷിപ്പിക്കുന്നതിനോട് എന്താണ് അഭിപ്രായം.?

ദളിത്‌ സാഹിത്യം എന്ന് പറയുന്നത് പെണ്ണെഴുത്ത് എന്നൊക്കെ പറയുന്ന പോലെ മറ്റൊരു മേഖല തന്നെയാണ്. ജാതിയുമായും നാടോടി സമൂഹമായും ബന്ധപ്പെട്ട് ഒരുപാട് കഥകളും പുരാവൃത്തങ്ങളുമുൾക്കൊള്ളുന്ന വലിയൊരു സാംസ്‌കാരിക ചരിത്രമുണ്ട്.ഇതൊക്കെ വായ്മൊഴിയായി പുതിയ തലമുറയിലേക്ക് പകർന്ന് കൊടുക്കുന്നതും കാണാറുണ്ട്.  അതുപോലെ അസ്പൃശ്യതയും അതിന്റെ ഭാഗമായുള്ള അനവധി ചൂഷണങ്ങളും അനുഭവിച്ചവരാണ് ദളിത്‌ -ഗോത്ര സമൂഹങ്ങൾ. അതിനാൽ തീവ്രമായ അനുഭവലോകത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തപ്പെടേണ്ട സാഹിത്യ വിഭാഗമാണ് ഗോത്രസാഹിത്യം.
എന്നാൽ ദളിത്‌ സാഹിത്യകാരൻ എന്ന് വിശേഷിപ്പിക്കുന്നതിലോ നിർവ്വചിക്കുന്നതിലോ തെറ്റുണ്ട്.എന്നിരുന്നാലും ഈ സാഹിത്യശാഖക്ക് പ്രാധാന്യമുണ്ട്.

Q7.# കപ്പലിനെകുറിച്ചൊരു വിചിത്ര പുസ്തകം പേരൂപോലെ തന്നെ
വിചിത്രമായ പ്രമേയം. ഇതെഴുതുവാൻ പ്രത്യക തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവോ?

പ്രത്യകിച്ച് തയ്യാറെടുപ്പുകളൊന്നുമുണ്ടായില്ല.. സ്വഭാവികമായി എഴുതുകയാണുണ്ടായത്

Q8.# സ്ത്രീ വിരുദ്ധത, മുസ്ലിം വിരുദ്ധത, ദളിത്‌ വിരുദ്ധത തുടങ്ങിയവക്കെതിരെയുള്ള ശക്തമായ പ്രചരണം രചനകളിൽ പ്രകടമാണ്. ഇതുകൊണ്ട് സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കാൻ കഴിഞ്ഞെന്ന് വിചാരിക്കുന്നുണ്ടോ ?

സമൂഹത്തിൽ ന്യൂനപക്ഷമായിരിക്കുന്ന മനുഷ്യരോടുള്ള എതിർപ്പുകൾ നിരന്തരം ചോദ്യം ചെയ്യുകയും ശക്തമായി എഴുത്തുകളിലൂടെ പ്രതികരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. അത് ശരിയുടെ രാഷ്ട്രീയമാണ്. ദളിതർ, മുസ്ലിം, വിമത ലൈംഗികതയുള്ളവരെയുമൊക്കെ മാറ്റി നിർത്തപ്പെടേണ്ടവരാണെന്നുള്ള ചിന്താഗതികൾ എതിർക്കപ്പെടേണ്ടതാണ്.നിരന്തര വായനയിലൂടെയും വിദ്യാഭ്യാസത്തിലൂടെയും മാത്രമാണ് ഇത്തരം മോശം ചിന്തകൾ മാറ്റിയെടുക്കാൻ കഴിയുക.

Q9.# സ്ത്രീ സമൂഹത്തിൽ നിന്നുള്ള പിന്തുണയും സമീപനവും എങ്ങനെ
അനുഭവപ്പെട്ടു?

കഥയെഴുതുന്ന സ്ത്രീകൾ അടുപ്പവും സന്തോഷവും പങ്കുവെക്കാറുണ്ട്. കവിതയെഴുതുന്നവരിൽ ആൺപെൺ ഭേദമന്യേ ഗൂഢതകളും ചൂഷണങ്ങളും ഉപദ്രവങ്ങളും കൂടുതലായി കണ്ടുവരുന്നു. അതിന്റെ കാരണങ്ങൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

Q10. ചില എഴുത്തുകാർ അംഗീകാരങ്ങൾക്ക് വേണ്ടി രാഷ്ട്രീയപ്പാർട്ടികളോട് വിധേയത്വം പുലർത്തുകയും സമൂഹത്തിലെ ഗൗരവകരമായ പ്രശ്നങ്ങൾക്കെതിരെ പ്രതികരിക്കാതെ കണ്ണടക്കുകയും
ചെയ്യുന്നു. ഇതേക്കുറിച്ച് എന്ത് തോന്നുന്നു.?

എഴുത്തുകാർ കൂടുതൽ സൃഷ്ടികൾക്ക് രൂപം കൊടുത്തുവെന്നതിന്റെ പേരിൽ വായനക്കാരോടും സാധാരണ മനുഷ്യരോടും മോശമായി പെരുമാറുന്നത് ഞാൻ കണ്ടിട്ടുണ്ട്. നമ്മൾ കലാകാരനോ എഴുത്തുകാരനോ ആണെന്നുള്ളത് മറ്റുള്ളവരോട് മോശമായി പെരുമാരുന്നതിനുള്ള അവകാശമല്ല.അതേ സമയം അധികാരമുള്ളവരോടും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നവരോടും വിധേയത്വം പുലർത്തുന്നു. ചില പ്രശ്നങ്ങൾ കണ്ടില്ലന്നു നടിക്കുന്നു.ഇത് ശരിയല്ല.

അഭിമുഖത്തിന്റെ ബാക്കി ഭാഗം നാളെ (ഞായറാഴ്ച)

തയ്യാറാക്കിയത്: വൈക്കം സുനീഷ് ആചാര്യ

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെ-ഫോണ്‍: പത്തനംതിട്ട ജില്ലയില്‍ 956 കിലോ മീറ്റര്‍ ദൂരത്തില്‍ കേബിള്‍; 500 ഭവനങ്ങളിലും 1331 സ്ഥാപനങ്ങളിലും കെ ഫോണ്‍

കെ-ഫോണ്‍ ഉദ്ഘാടനം അഞ്ചിന്; ആദ്യ ഘട്ടം 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,000 വീടുകളിലും. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി നാടിനു സമര്‍പ്പിക്കും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ -...

📱വാർത്തകൾ വിരൽത്തുമ്പിൽ 📱 | 2023 | ജൂൺ 03 | ശനി

◾ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 261 പേര്‍ മരിച്ചു. ആയിരത്തോളം പേര്‍ക്കു പരിക്ക്. മൂന്നു ട്രെയിനുകളാണ് അപകടത്തില്‍ പെട്ടത്. ബംഗളൂരുവില്‍നിന്ന് ഹൗറയിലേക്കു പോകുകയായിരുന്ന യശ്വന്ത്പൂര്‍- ഹൗറ എക്സ്പ്രസ് പാളം തെറ്റി മറിഞ്ഞു....

ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്ന് രാഹുൽ ഗാന്ധി

വാഷിംഗ്ടൺ ഡിസി: ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്നും പ്രവർത്തനപരമായ ജനാധിപത്യത്തിന് പത്രസ്വാതന്ത്ര്യം വളരെ നിർണായകമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ...

ഇന്ത്യൻ-അമേരിക്കൻ ദേവ് ഷാ 2023-ലെ സ്‌ക്രിപ്‌സ് നാഷണൽ സ്പെല്ലിംഗ് ബീ ചാമ്പ്യൻ

ഫ്ലോറിഡ: ഫ്ലോറിഡയിൽ നിന്നുള്ള 14-കാരനായ ഇന്ത്യൻ-അമേരിക്കൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ദേവ് ഷാ, "പ്സാമോഫൈൽ" എന്ന വാക്ക് ശരിയായി ഉച്ചരിച്ചു 2023 ലെ സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിംഗ് ബീ നേടി. വ്യാഴാഴ്ച 95-ാമത്...
WP2Social Auto Publish Powered By : XYZScripts.com
error: